റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ
റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ (René Antoine Ferchault de Réaumur) (French: [ʁe.o.myːʁ]; 28 ഫെബ്രുവരി 1683, ലാ റോഷെൽ – 17 ഒക്ടോബർ 1757, Saint-Julien-du-Terroux) ഒരു ഫ്രഞ്ച് പ്രാണി ശാസ്ട്രജ്ഞനും എഴുത്തുകാരനും ആയിരുന്നു. അദ്ദേഹമാണ് റിയൊമ്യൂർ താപനില കണ്ടുപിടിച്ചത്.
റിയൊമ്യൂർ | |
---|---|
ജനനം | 28 ഫെബ്രുവരി 1683 |
മരണം | 17 ഒക്ടോബർ 1757 | (പ്രായം 74)
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | റിയോമ്യൂർ താപനില |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
ജീവിതം
തിരുത്തുകപാരീസിൽ ജനിച്ച അദ്ദേഹം തത്വശാസ്ത്രത്തിലും നിയമത്തിലും ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യ അഭ്യസിച്ചു. 1708-ൽ അദ്ദേഹം തന്റെ 24-ആം വയസ്സിൽ Académie des Sciences-ൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[1] അന്നുമുതൽ തുടർച്ചയായി അൻപതുവർഷത്തോളം 'Mémoires de l'Académie -ൽ അദ്ദേഹം ശാസ്ത്രലേഖനങ്ങൾ എഴുതി.
ആദ്യം അദ്ദേഹം ജ്യാമിതിയിലാണ് ശ്രദ്ധ പതിപ്പിച്ചത്. 1710-ൽ അദ്ദേഹം Descriptions of the Arts and Trades-ന്റെ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ടു. ഇരുമ്പിലും ഉരുക്കിലുമുള്ള കണ്ടുപിടിത്തങ്ങൾ മാനിച്ചു അദ്ദേഹത്തിന് 12,000 livres പെൻഷൻ അനുവദിക്കപ്പെട്ടെങ്കിലും അദ്ദേഹമത് Académie des Sciences-ന് നല്കി. 1731-ൽ അദ്ദേഹം അന്തരീക്ഷവിജ്ഞാനത്തിൽ ആകർഷനാകുകയും Réaumur scale എന്ന താപമാപിനി കണ്ടുപിടിക്കുകയും ചെയ്തു. 1735-ൽ അദ്ദേഹം കുടുംബപരമായ കാരണങ്ങളാൽ Order of Saint Louis എന്ന രാജകീയ സൈന്യത്തിന്റെ മേധാവി ആയി. പ്രകൃതി ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ മികവുകാരണം സുഹൃത്തുക്കൾ അദ്ദേഹത്തെ 18-ആം നൂറ്റാണ്ടിലെ പ്ലീനി എന്ന് വിളിച്ചു.
വിശ്രമജീവിതത്തിനിടയിൽ വീടിനുമുകൽനിന്നും വീണതിനെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്.അദ്ദേഹത്തിന്റെ ശേഖരങ്ങളെല്ലാം Académie des Sciences-നു കൈമാറി. ജ്യാമിതി മുതൽ പക്ഷിശാസ്ത്രം വരെ നിരവധിവിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ഫ്രഞ്ചിൽനിന്നും ഇംഗ്ലീഷിലേക്കും ജർമ്മനിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
എക്കൈനൊഡെർമാറ്റ എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നും നഷ്ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുത്ഭവിപ്പിക്കാനുള്ള അവയുടെ കഴിവിനെക്കുറിച്ചും അദ്ദേഹമെഴുതി. സ്വാഭാവരൂപീകരണശാസ്‌ത്രത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.[2] ചിലന്തികളെ ഉപയോഗിച്ചു പട്ട് ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും കടന്നലുകൾ തടിയിൽനിന്നും കടലാസ് ഉണ്ടാക്കുന്നതിനെക്കുറിച്ചും 1710-ൽ അദ്ദേഹം എഴുതി. ഒരു നൂറ്റാണ്ടിനുശേഷം 1844-ൽ ആണ് വ്യാവസായിക അടിസ്ഥാനത്തിൽ ഈ വിദ്യ ഉപയോഗിച്ചു തുടങ്ങിയത്.[3]
പ്രാണികളുടെ വളർച്ചയുടെ അനുപാതവും താപനിലയും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. സസ്യശാസ്ത്രത്തിലും കൃഷിയിലും പക്ഷിവളർത്തലിലും അദ്ദേഹം പഠനങ്ങൾ നടത്തി. Coral ഒരു ജീവിയാണ് എന്നദ്ദേഹം കണ്ടെത്തി.[4]
Mémoires pour servir à l'histoire des insectes (6 ഭാഗങ്ങൾ, 267 പ്ലേറ്റുകൾ, ആംസ്റ്റർഡാം, 1734–42) ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ഒട്ടുമിക്ക പ്രാണികളുടെയും രൂപം, സ്വഭാവം, വിതരണം എന്നിവ ഇതിൽ വിവരിച്ചിട്ടുണ്ട്.
അദ്ദേഹം Fellow of the Royal Society അംഗമായി 1738-ൽ തെരഞ്ഞെടുക്കപ്പെട്ടു.[5] 1748-ൽ Royal Swedish Academy of Sciences അംഗമായും അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഫ്രാൻസിലെ പല സ്ഥലങ്ങൾക്കും അദ്ദേഹത്തിന്റെ പേരുനല്കി ആദരിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
തിരുത്തുക- Réaumur, R.-A. F. de. 1734–1742. Mémoires pour servir à l'histoire des insectes. Six volumes. Académie Royale des Sciences, Paris, France.
- Réaumur, R.-A. F. de. 1749. Art de faire éclorre et d'élever en tout saison des oiseaux Domestiques de toutes espèces. Two volumes. Imprimerie royale, Paris, France.
- Réaumur, R.-A. F. de. 1750. The art of hatching and bringing up domestic fowls. London, UK.
- Réaumur, R.-A. F. de. 1800. Short history of bees I. The natural history of bees . . . Printed for Vernor and Hood in the Poultry, by J. Cundee, London, UK.
- Réaumur, R.-A. F. de. 1926. The natural history of ants, from an unpublished manuscript. W. M. Wheeler, editor and translator. [Includes French text.] Knopf, New York City, USA. Reprinted 1977. Arno Press, New York City, USA.
- Réaumur, R.-A. F. de. 1939. Morceaux choisis. Jean Torlais, editor. Gallimard, Paris, France.
- Réaumur, R.-A. F. de. 1955. Histoire des scarabées. M. Caullery, introduction. Volume 11 of Encyclopédie Entomologique. Paul Lechevalier, Paris, France.
- Réaumur, R.-A. F. de. 1956. Memoirs on steel and iron. A. G. Sisco, translator. C. S. Smith, introduction and notes. University of Chicago Press, Chicago, Illinois, USA.
അവലംബം
തിരുത്തുക- ↑ Egerton, F. N. 2006. A History of the Ecological Sciences, Part 21: Réaumur and His History of Insects. Bulletin of the Ecological Society of America 87(3):212–224.
- ↑ Wheeler, W. M. 1926. Introduction, annotations and bibliography. In R.-A.F.de Réaumur 1926. Knopf, New York City, USA.
- ↑ Burger, Peter (2007). Charles Fenerty and his paper invention. Toronto: Peter Burger. pp. 25–30. ISBN 9780978331818. OCLC 173248586.
- ↑ "On Coral and Coral Reefs (1871)". aleph0.clarku.edu.
- ↑ "Library and Archive Catalogue". The Royal Society. Retrieved 4 October 2010.[പ്രവർത്തിക്കാത്ത കണ്ണി]
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
പുറം കണ്ണികൾ
തിരുത്തുക- Works by or about റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ at Internet Archive
- Digitalies text of Mémoires pour servir a l'histoire des insectes
- Website of the Manoir Des Sciences at Reaumur
- Gaedike, R.; Groll, E. K. & Taeger, A. 2012: Bibliography of the entomological literature from the beginning until 1863 : online database – version 1.0 – Senckenberg Deutsches Entomologisches Institut. Archived 2020-07-05 at the Wayback Machine.