അന്തരീക്ഷ പ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് അന്തരീക്ഷവിജ്ഞാനം. നിരീക്ഷണ-പരീക്ഷണാധിഷ്ഠിതവും സിദ്ധാന്തപരവുമായ അറിവുകളെ കൂട്ടിയിണക്കി, അന്തരീക്ഷത്തിലെ പ്രതിഭാസങ്ങളെ വിവേചിക്കുവാനുള്ള പ്രവിധികളാണ് അന്തരീക്ഷവിജ്ഞാനീയം ഉൾക്കൊള്ളുന്നത്. കര, കടൽ, അന്തരീക്ഷം എന്നിവയ്ക്കിടയ്ക്കുള്ള അന്യോന്യ പ്രക്രിയകളും ഇതിന്റെ പരിധിയിൽപെടുന്നു.

ആർദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിലൂടെയുള്ള കാലാവസ്ഥാസൂചന പ്രായോഗികപ്രാധാന്യമുള്ളതാണ്. അന്തരീക്ഷസ്ഥിതി സ്ഥലകാലഭേദമനുസരിച്ച് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. വായുമണ്ഡലത്തിലെ താപം, ഈർപ്പനില, മർദം, സാന്ദ്രത, കാറ്റിന്റെ ദിശ, വേഗം എന്നിവയാണ് അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ; ഇവയുടെ നിരീക്ഷണവും രേഖപ്പെടുത്തലുമാണ് അന്തരീക്ഷ വിജ്ഞാനത്തിന്റെ അടിസ്ഥാനം.

ഒരു നിയതകാലയളവിലെ ആർദ്രോഷ്ണാവസ്ഥയുടെ മാധ്യ-സ്ഥിതിയാണ് കാലാവസ്ഥ. അന്തരീക്ഷസ്ഥിതിയുടെ ചരിത്രപരമായ അവലോകനമാണ് കാലാവസ്ഥാവിജ്ഞാനീയം (Climatology). കാലാവസ്ഥാപ്രകാരങ്ങളുടെ വികാസപരിണാമങ്ങൾ വിശ്ലേഷിക്കുന്ന ഉപശാഖയാണ് സാമാസിക-അന്തരീക്ഷ വിജ്ഞാനം (Synoptic Meteorology).

ഇതുകൂടികാണുകതിരുത്തുക

പുറംകണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷവിജ്ഞാനീയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരീക്ഷവിജ്ഞാനം&oldid=3623060" എന്ന താളിൽനിന്ന് ശേഖരിച്ചത്