റേസർ-ക്യൂട്ടി

(Razor-qt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇപ്പോൾ നിർത്താലാക്കിയതും(discontinued), എക്സ് ജാലക വ്യവസ്ഥക്കായി ക്യൂട്ടി സോഫ്റ്റ്‌വേർ ചട്ടക്കൂടിൽ നിർമ്മിക്കപ്പെട്ട, ഭാരം കുറഞ്ഞ സ്വതന്ത്ര പണിയിടമാണ് റേസർ-ക്യൂട്ടി. ക്യൂട്ടിയിൽ നിർമ്മിച്ച പ്രമുഖ പണിയിടമായ കെഡിഇയിൽ നിന്ന് വ്യത്യസ്തമായി പഴയതും ശേഷി കുറഞ്ഞതുമായ കമ്പ്യൂട്ടറുകളിലും റേസർ-ക്യൂട്ടി പ്രവർത്തിക്കും. കൂടാതെ "ലാളിത്യം, വേഗത, മികച്ച ഇന്റർഫേസ് എന്നിവയെ വിലമതിക്കുന്ന ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്".[1]

റേസർ-ക്യൂട്ടി
Razor-qt Logo
റേസർ-ക്യൂട്ടി ലിനക്സ് മിന്റ് 12ൽ പ്രവർത്തിക്കുന്നു.
വികസിപ്പിച്ചത്റേസർ-ക്യൂട്ടി ടീം, ഗിറ്റ് ദാതാക്കൾ
ആദ്യപതിപ്പ്2010
Stable release
0.4.1 / ഫെബ്രുവരി 13, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-02-13)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++ (ക്യൂട്ടി)
ഓപ്പറേറ്റിങ് സിസ്റ്റംയൂണിക്സ് സമാനം
ലഭ്യമായ ഭാഷകൾബഹുഭാഷ
തരംപണിയിട പരിസ്ഥിതി
അനുമതിപത്രംഗ്നു ജിപിഎൽ2
വെബ്‌സൈറ്റ്razor-qt.org

റേസർ-ക്യൂട്ടി ഇപ്പോളും വികസനത്തിന്റെ ശൈശവ ദശയിലാണ്.[2] 2012 ഫെബ്രുവരിയിൽ ഒരു പാനൽ ദർശിനി, ഒരു ഡെസ്ക്ടോപ്പ്, ഒരു ആപ്ലികേഷൻ ലോഞ്ചർ, ഒരു ക്രമീകരണ കേന്ദ്രം, സെഷനുകൾ എന്നിവ ഉൾപ്പെടെയുള്ള പരിസ്ഥിതിയായിരുന്നു റേസർ-ക്യൂട്ടി. ഉപയോക്താവിന് ഇതെല്ലാം വേണ്ടെന്ന് വെക്കുകയും ആവാം.[3]

റേസർ-ക്യൂട്ടി ഓപ്പൺബോക്സ്, ക്വിൻ പോലെയുള്ള ഏത് ആധുനിക എക്സ് ജാലക നിർവ്വാഹണ സംവിധാനവുമായും പ്രവർത്തിക്കും.

മെമറി ഉപയോഗം മറ്റൊരു ഭാരം കുറഞ്ഞ പണിയിടമായ എൽഎക്സ്ഡിഇയേക്കാൾ ലേശം അധികമാണ്. റേസർ-ക്യൂട്ടി 114 മെഗാബിറ്റുകൾ ഉപയോഗിക്കുമ്പോൾ എൽഎക്സ്ഡിഇ 180 മെഗാബിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഒരു പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.[4]

എൽഎക്സ്ഡിഇയുടെ ക്യൂട്ടി പോർട്ടുമായി ലയിച്ച് എൽഎക്സീസ്ക്യൂട്ടി രൂപീകരിച്ചതിനാൽ റേസർ-ക്യൂട്ടിയുടെ വികസനം നിലച്ചു.[5]

അവലോകനം

തിരുത്തുക

റേസർ-ക്യൂട്ടി വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു.[2]ഫെബ്രുവരി 2012 വരെ, പരിസ്ഥിതിയിൽ ഒരു പാനൽ വ്യൂവറും സ്വിച്ചറും, ഒരു ഡെസ്ക്ടോപ്പ്, ഒരു ആപ്ലിക്കേഷൻ ലോഞ്ചർ, ഒരു ക്രമീകരണ കേന്ദ്രവും സെഷനുകളും ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ ഉപയോക്താവിന് പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാം.[3]

ഓപ്പൺബോക്സ്(Openbox), എഫ്വിഡബ്യൂഎം2(fvwm2), അല്ലെങ്കിൽ കെവിൻ(KWin) പോലുള്ള ഏത് ആധുനിക എക്സ് വിൻഡോ മാനേജറുമായും റേസർ-ക്യൂട്ടി ഉപയോഗിക്കാം.

റേസർ-ക്യുടിയുടെ മെമ്മറി ഉപഭോഗം എൽഎക്‌സ്‌ഡിഇയ്‌ക്ക് അൽപ്പം മുകളിലായിരുന്നു, റിവ്യൂവേഴ്‌സ് ടെസ്റ്റിൽ 114 എംഐബി ഉപയോഗിച്ചപ്പോൾ എൽഎക്‌സ്ഡിഇ 108 എംഐബി മാത്രമാണ് ഉപയോഗിച്ചത്.[4]

ഇതും കൂടി കാണുക

തിരുത്തുക
  1. "Five reasons to try the new Razor-qt Linux desktop". PCWorld. Retrieved 2018-09-16.
  2. 2.0 2.1 Reed, Michael (2012-01-30), "Razor-qt 0.4 – Qt based Desktop Environment", Linux Journal, retrieved 2012-02-13
  3. 3.0 3.1 Noyes, Katherine (2011-12-27), Razor-qt: A New Linux Desktop Alternative, PC World, archived from the original on 2021-12-18, retrieved 2012-02-13
  4. 4.0 4.1 Alin Andrei (2011-12-19), Razor-Qt: A New Lightweight Desktop Environment Based on Qt, Web Upd8, retrieved 2012-08-21
  5. Watson, J.A. "Want to bring that old netbook back to life? Hands-on with Manjaro LXQt and LXLE". ZDNet. Retrieved 2018-09-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റേസർ-ക്യൂട്ടി&oldid=3948830" എന്ന താളിൽനിന്ന് ശേഖരിച്ചത്