രൺഥംഭോർ ദേശീയോദ്യാനം
(Ranthambore National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാൻ സംസ്ഥാനത്തിലെ സാവോയ് മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1980-ലാണ് ഇത് രൂപവത്കരിക്കപ്പെട്ടത്. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം.
Ranthambhore National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sawai Madhopur, India |
Nearest city | Kota and Jaipur |
Coordinates | 26°01′02″N 76°30′09″E / 26.01733°N 76.50257°E |
Area | 282 കി.m2 (109 ച മൈ) |
Established | 1980 |
Governing body | Government of India, Ministry of Environment and Forests, Project Tiger |
ഭൂപ്രകൃതി
തിരുത്തുകഉദ്യാനത്തിന്റെ വിസ്തൃതി 392 ചതുരശ്ര കിലോമീറ്ററാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഈ ഉദ്യാനത്തിലൂടെ ബാണാസ് നദി ഒഴുകുന്നു. ധോക്ക്, കുളു, ബെർ, ഖിമി, പോളസ് എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. 256 ഇനങ്ങളിൽപ്പെട്ട പക്ഷികളെയും ഇവിടെ കാണാം.