ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. കുളു ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണത്തിലെ ജനസംഖ്യ 2011ലെ കണക്കുകൾ അനുസരിച്ച് 18,306 ആണ്[1].

കുളു

कुल्लू
പട്ടണം
ബിയാസ് നദി; കുളുവിൽ നിന്നുമുള്ള ദൃശ്യം
ബിയാസ് നദി; കുളുവിൽ നിന്നുമുള്ള ദൃശ്യം
Country India
StateHimachal Pradesh
DistrictKullu
ഭരണസമ്പ്രദായം
 • Zonal HeadquartersKullu
ഉയരം
1,279 മീ(4,196 അടി)
ജനസംഖ്യ
 (2011)
 • ആകെ18,306 (10th)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
175101
Telephone code01902
വാഹന റെജിസ്ട്രേഷൻHP 34 HP 66
വെബ്സൈറ്റ്www.hpkullu.gov.in

ഭൂമിശാസ്ത്രം തിരുത്തുക

ചണ്ഡീഗഢ് - മനാലി ദേശീയപാതയിൽ മനാലിയിൽ നിന്നും 41 കിലോമീറ്റർ പടിഞ്ഞാറായാണ് കുളു പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരമുണ്ട് ഈ പ്രദേശത്തിന്. 4 °C നും 20 °Cഉം മധ്യെയാണ് ഇവിടത്തെ ശരാശരി താപനില.

ഗതാഗതം തിരുത്തുക

ചണ്ഡീഗഢ് - മനാലി ദേശീയപാതയിൽ ചണ്ഡിഗഡിൽനിന്നും 252 കിലോമീറ്റർ ദൂരെയായാണ് കുളു സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും ഡൽഹിയിലേക്ക് 512ഉം ഷിംലയിലേക്ക് 235കിലോമീറ്ററുമാണ് ദൂരം. ചണ്ഡീഗഢ് ആണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവെ സ്റ്റേഷൻ. കുളുവിൽ നിന്നും 8 കിലോമീറ്റർ മാറി ഭുന്തറിൽ കുളു വിമാനത്താവളം സ്ഥിതിചെയ്യുന്നു[2].

അവലംബം തിരുത്തുക

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
  2. "Flight to safety". The Indian Express. 20 June 2010. Retrieved 18 April 2012.

പുറത്തേക്കുളള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുളു&oldid=3924047" എന്ന താളിൽനിന്ന് ശേഖരിച്ചത്