രാമാനന്ദ ചാറ്റർജി

(Ramananda Chatterjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മോഡേൺ റിവ്യൂ മാസികയുടെ ഉടമയും സ്ഥാപകനും എഡിറ്ററുമാണ്‌ രാമാനന്ദ ചാറ്റർജി(ബംഗാളി: রামানন্দ চট্টোপাধ্যায়) (29 മേയ് 1865 – 30 സെപ്റ്റംബർ 1943) [1].ഇദ്ദേഹം ഇന്ത്യൻ ജേർണലിസത്തിന്റെ പിതാവായി അറിയപ്പെടുന്നു.

Ramananda Chatterjee
রামানন্দ চট্টোপাধ্যায়
ജനനം(1865-05-29)29 മേയ് 1865
മരണം30 സെപ്റ്റംബർ 1943(1943-09-30) (പ്രായം 78)
ദേശീയതBritish India
തൊഴിൽJournalist, Editor
മാതാപിതാക്ക(ൾ)Srinath Chattopadhyay
Harasundari Devi

ആദ്യകാല ജീവിതം

തിരുത്തുക

ബംഗാളിലെ ഒരു ഇടത്തരം ഹിന്ദു കുടുമ്പത്തിലാണ്‌ അദ്ദേഹം ജനിച്ചത്.ബങ്കുര ജില്ലയിലെ പതക്പാറ ഗ്രാമത്തിൽ ശ്രീനാഥ് ചാറ്റോപധ്യായയുടെയും ഹരസുന്ദരിയുടെയും മൂന്നാമത്തെ പുത്രനായി ജനിച്ചു.ബംഗാളി മീഡിയം സ്ക്കൂളിൽ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി.ആ സമയത്ത് തന്നെ ഇംഗ്ലീഷ് മീഡിയം ബങ്കുര ഗ്രാമത്തിൽ ലഭ്യമായിരുന്നു.കുട്ടികാലത്ത് തന്നെ രങ്കലാൽ ബാദ്യോപാധ്യയയുടെ കവിതകൾ,പ്രതേകിച്ച് ദേശഭക്തി കവിതകൾ ഇഷ്ടപ്പെട്ടിരുന്നു.ബങ്കുര ബംഗ വിദ്യാലയത്തിൽ നിന്നും 1875ൽ സ്റ്റുഡന്റ് സ്കോളർഷിപ്പ് പരീക്ഷ പാസായി.1883ൽ ബങ്കുര സില്ല വിദ്യാലയത്തിൽ നിന്നും എൻട്രസ് ജയിച്ച് കൊൽക്കത്തയിലേക്ക് ഉയർന്ന വിദ്യാഭ്യാസത്തിന്‌ പോയി.1885ൽ സെന്റ് സേവിയർ കോളേജിൽ നിന്നും എഫ്.എ പാസായി.അതിനുശേഷം സിറ്റി കോളേജിൽ അഡ്മിഷൻ എടുത്തു.1888ൽ സിറ്റി കോളേജിൽ നിന്നും ബി.എയിൽ ഫസ്റ്റ് ക്ലാസ് ഫസ്റ്റായി കൽക്കട്ട സർവകലാശാലയിൽ നിന്നും പൂർത്തിയാക്കി.റിപ്പൺ സ്കോളർഷിപ്പ് നേടി മാസം അൻപത് രൂപ അദ്ദേഹത്തിനു ലഭിച്ചിരുന്നു.പ്ലീഡറായി ജോലി ചെയ്യവെ ഹേരംബ ചന്ദ്ര മൈത്ര അദ്ദേഹത്തെ ഇന്ത്യൻ മെസ്സെഞ്ചറിൽ അസിസ്റ്റന്റ് എഡിറ്റരായി ജോലിക്ക് ക്ഷണിച്ചു.സാധാരണ ബ്രഹ്മസമാജത്തിന്റെ പ്രചരണപത്രമായിരുന്നു ഇന്ത്യൻ മെസ്സെഞ്ചർ.അതിന്റെ എഡിറ്ററായിരുന്നു ഹേരാംബ ച്ന്ദ്ര മൈത്ര.ഈ വാഗ്ദാനം ചാറ്റർജിയുടെ ഭാവി പത്രപ്രവർത്തനത്തിൻ വഴിതിരിവായി.1890ൽ കൽക്കട്ട സർവകലാശാലയിൽ നിന്നും ബിരുദാനന്ദരബിരുദം പൂർത്തിയാക്കി.

1983ൽ സിറ്റി കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.ജഗദീഷ് ചന്ദ്ര ബോസുമായി ചേർന്ന് കുട്ടികളുടെ മാഗസിനായ മുകുൾ സ്ഥാപിച്ചു.ശിവനാഥ് ശാസ്ത്രിയായിരുന്നു എഡീറ്റർ.1895ൽ അദ്ദേഹം അലഹാബദിലേക്ക് പോയി.അലഹബാദിലെ കയസ്ഥ പാഠശാലയിൽ അധ്യാപകനായി.1897ൽ ബംഗാളി സാഹിത്യ മാസികയായ പ്രദീപിന്റെ ചീഫ് എഡിറ്ററായി.പിന്നീട് അഭിപ്രായ വ്യത്യാസത്താൽ പ്രദീപിൽ നിന്നും രാജിവച്ചു.1901ൽ പ്രബാസിമാസിക ആരംഭിച്ചു.1907ൽ ചാറ്റർജീംഗ്ലീഷ് മാസികയായ മോഡേൺ റിവ്യൂ ആരംഭിച്ചു.

 
Towards Home Rule, written in 1917.

1934 മാർച്ച് 10ന്‌ ഒരുകൂട്ടം യുവാക്കളുമായി ചേർന്ന് പത്രത്തിന്റെ പ്രസക്തിയേ പറ്റി ചർച്ച ചെയ്തു.പത്രങ്ങളിലെ വാർത്തകൾ,ചിന്തകൾ, കാരണങ്ങൾ ലോകത്തിലെ സംഭവകൾ രാഷ്ട്രീയം എന്നിവയിലൂടെ പത്രങ്ങൾക്ക് രാഷ്ട്രത്തെ മുന്നോട്ട് നയിക്കൻ സാധിക്കുമെന്ന് അദ്ദേഹം അവരെ ബോധ്യമാക്കി.

  1. Prabasi Archived 2012-08-22 at the Wayback Machine., Banglapedia ('Chattopadhyay' is the original Bengali surname anglicized by the British to 'Chatterjee'
"https://ml.wikipedia.org/w/index.php?title=രാമാനന്ദ_ചാറ്റർജി&oldid=3642961" എന്ന താളിൽനിന്ന് ശേഖരിച്ചത്