രാജീവ് രവി

(Rajeev Ravi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമാണ് രാജീവ് രവി (ജനനം 1973). 2013ലെ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.[1]

രാജീവ് രവി
ജനനം (1973-02-15) 15 ഫെബ്രുവരി 1973  (51 വയസ്സ്)
തൊഴിൽഛായാഗ്രാഹകൻ, സംവിധായകൻ
സജീവ കാലം1999 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഗീതു മോഹൻദാസ് (2009 - ഇതുവരെ)

ജീവിതരേഖ

തിരുത്തുക

1973 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചി കടവന്ത്ര സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി.[2] പ്രമുഖ ചലച്ചിത്രസംവിധായകയും നടിയുമായ ഗീതു മോഹൻദാസിനെ വിവാഹം ചെയ്തു. ഒരു മകളുണ്ട്. ലയേഴ്സ് ഡൈസ് എന്ന ചിത്രത്തിന് മികച്ച ചായാഗ്രാഹകനുള്ള ദേശീയപുരസ്കാരം ലഭിച്ചു.[3]

ചലച്ചിത്രങ്ങൾ

തിരുത്തുക

ചായാഗ്രാഹകനായി

തിരുത്തുക
  • ലയേഴ്സ് ഡൈസ്
  • ഗാങ്സ് ഓഫ് വാസിപൂർ
  • മൺസൂണ് ഷൂട്ടൗട്ട് (2013)
  • 5 സുന്ദരികൾ
  • ബോംബെ ടാക്കീസ്
  • ഇവൻ മേഘരൂപൻ
  • 99
  • ഗുലാൽ
  • ദേവ്.ഡി
  • മുംബൈ കട്ടിങ്
  • സീതാ കല്യാണം
  • നോ സ്മോക്കിങ്
  • ക്ലസ്മേറ്റ്സ്
  • രസികൻ
  • ചക്രം
  • ചാന്ദിനി ബാർ

സംവിധായകനായി

തിരുത്തുക

സഹ നിർമാതാവായി

തിരുത്തുക
  • ഐ. ഡി

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ചായാഗ്രാഹകനുള്ള ദേശീയപുരസ്കാരം (ലയേഴ്സ് ഡൈസ്)
  • മികച്ച ചായാഗ്രാഹകനുള്ള ഫിലിംഫെയർ അവാർഡ് (2010-ദേവ് ഡി)[4]
  1. http://www.thehindu.com/todays-paper/tp-features/tp-fridayreview/love-in-kochi/article4270795.ece
  2. "രാജീവ് രവി". Retrieved 2014 മെയ് 12. {{cite web}}: Check date values in: |accessdate= (help)
  3. http://zeenews.india.com/entertainment/and-more/61st-national-film-awards-announced-live-update_153657.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2014-05-12.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജീവ്_രവി&oldid=3947721" എന്ന താളിൽനിന്ന് ശേഖരിച്ചത്