ഉലമ
ഉലമ എന്നാൽ അറബിയിൽ ജ്ഞാനികൾ എന്നാണർത്ഥം. അറബിയിലെ ആലിം എന്ന പദത്തിന്റെ ബഹുവചനമാണിത്. ജ്ഞാനികളുടെ അല്ലെങ്കിൽ പണ്ഡിതരുടെ സമൂഹം എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു. മുസ്ലീങ്ങൾക്കിടയിൽ ഇത് കുറേക്കൂടി സ്പഷ്ടമായി ഖുറാനികജ്ഞാനികളെ സൂചിപ്പിക്കാനുപയോഗിക്കുന്നു.[1]
ഇവരുടെ പ്രത്യേകതകളായി താഴെ പറയുന്നവ കണക്കാക്കുന്നു:
- ഇസ്‌ലാം മതത്തിലെ ആധികാരിക ഗ്രന്ഥമായ 'ഖുർ'ആൻ' നിൽ അറിവ്
- പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രവർത്തനങ്ങളും,വാക്കുകളുമായ 'ഹദീസ്' എന്നിവയിൽ അവഗാഹമുണ്ടായിരിക്കുകയും,
- ആധുനിക പ്രശ്നങ്ങൾക്ക് ഈ അടിസ്ഥാന കാര്യങ്ങൾ അവലംബമാക്കി 'ഫത്‌വ' നൽകാൻ കഴിവുള്ളവരുമായിരിക്കുകയും.
- പ്രവാചകൻ മുഹമ്മദ് നബിയിലേക്ക് അധ്യാപക പരമ്പര (സനദ്)എത്തുകയും ചെയ്യുന്നവർ.[അവലംബം ആവശ്യമാണ്]
പ്രധാന മുസ്ലിം പണ്ഡിതർ
തിരുത്തുക- പ്രവാചക നേർ ശിഷ്യർ (സ്വഹാബത്ത്)
- അബൂബക്കർ സിദ്ദീഖ് (റ),
- ഉമർ ഫാറൂഖ് (റ),
- ഉസ്മാൻ (റ),
- അലി (റ),
- അബൂ ഹുറൈറ (റ),
- അബ്ദുള്ള ഇബ്നു ഉമർ (റ)
- സൈദ് ബ്നു സാബിത് (റ)
നേർ ശിഷ്യരുടെ ശിഷ്യർ (താബീകൾ)'
- ഇമാം അബൂ ഹനീഫ (റ)
- ഇമാം മുഹമ്മദ് ഇദ്രീസ് ഷാഫി (റ)
- ഇമാം അഹമ്മദ് ഇബ്നു ഹമ്പൽ (റ)
- ഇമാം ഹസനുൽ ബസരി (റ)
താബീകളുടെ ശിഷ്യർ (താബീ താബീകൾ) ഇമാം മാലിക് (റ)
മറ്റു പ്രമുഖ പണ്ഡിതർ.
- ഇമാം ബുഹാരി.
- ഇമാം റാസി
- ഇമാം ഗസ്സാലി
- ഇമാം ഇബ്നു ഹജർ അസ്ഖ്‌അലാനി
- ഇമാം നവവി
ആധുനിക കാലത്തെ പണ്ഡിതർ,
- സൈനുദ്ധീൻ മഖ്‌ദൂം മലബാറി
- സയ്യിദ് അലവി അൽ മാലിക്കി,
- സൈദ് അഹമദ് റമളാൻ ബൂത്തി
ജീവിച്ചിരിക്കുന്നവർ
- ഷെയ്ഖ് ഉമർ ഹഫീള് യെമൻ
- ഷെയ്ഖ് യൂസുഫുൽ ഖർദാവി
- കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
അവലംബം
തിരുത്തുക- ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 63. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി