മരത്തവളകൾ

(RHACOPHORIDAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഖ്യമായും മധ്യരേഖാപ്രദേശങ്ങളിൽ, ഉപ സഹാറ, തെക്കേ ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെല്ലാം കാണുന്ന ഒരു തവളകുടുംബമാണ് റാക്കോഫോറിഡേ (Rhacophoridae). Shrub frogs എന്നും മരത്തവളകൾ എന്നും ഇവ അറിയപ്പെടുന്നു. പല പറക്കും തവളകളും ഈ കുടുംബത്തിൽ ഉള്ളവരാണ്.

മരത്തവളകൾ
Polypedates leucomystax (ആണും പെണ്ണും ഇണചേരുന്ന അവസ്ഥയിൽ)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Rhacophoridae
Subfamilies

Buergeriinae
Rhacophorinae

മിക്കവയും മരത്തിൽ കഴിയുന്ന ഈ തവളകൾ ഇണ ചേരുമ്പോൾ മരങ്ങളുടെ ശിഖരങ്ങളിൽ പിടിച്ച് പെൺതവളകളുടെ പിന്നിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്ന സമയത്ത് കാലിട്ടടിച്ച് ഒരു പത് ഉണ്ടാക്കുന്നു. ഈ പതയിൽ ഇടുന്ന മുട്ടകൾ ശുക്ലദ്രാവകത്താൽ പൊതിയുകയും താമസം കൂടാതെ അതിനെ സംരക്ഷിക്കുന്ന ഒരു കവചമായി ഉറയ്ക്കുകയും ചെയ്യുന്നു. ചില സ്പീഷിസുകളിൽ കുറെപ്പേർ കൂട്ടംചേർന്നാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ജലാശയത്തിന്റെ മുകളിലാവും ഇങ്ങനെ ചെയ്യുന്നത്, വിരിഞ്ഞുവരുന്ന വാൽമാക്രികൾ വെള്ളത്തിലേക്കു വീഴുന്നു.[1]

ഒന്നര സെന്റിമീറ്റർ മുതൽ 12 സെന്റീമീറ്റർ വരെ വലിപ്പമുള്ള തവളകൾ ഈ കുടുംബത്തിൽ ഉണ്ട്.[1] [2]

  1. 1.0 1.1 Zweifel, Richard G. (1998). Cogger, H.G. (ed.). Encyclopedia of Reptiles and Amphibians. San Diego: Academic Press. pp. 99–100. ISBN 0-12-178560-2.
  2. Sunny Shah; Rachna Tiwari (2001-11-29). "Rhacophorus nigropalmatus, Wallace's Flying Frog". AmphibiaWeb. Retrieved 2007-06-22. Edited by Tate Tunstall (2003-04-12) {{cite web}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരത്തവളകൾ&oldid=3778533" എന്ന താളിൽനിന്ന് ശേഖരിച്ചത്