ആംപ്ലിക്‌സസ്

പ്രത്യേക ബീജസങ്കലന രീതി
(Amplexus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശരീരത്തിനു പുറത്തുവച്ച് ബീജസങ്കലനം നടത്തുന്ന ചില തവളകളും (ഞണ്ടുകളും) ഇണചേരുന്ന അവസരത്തിൽ ആൺതവളകൾ പെൺതവളകളുടെ  പിൻഭാഗത്തു മുറുക്കെ കെട്ടിപ്പിടിക്കുന്നതിനെയാണ്  ലാറ്റിൻ ഭാഷയിൽ ആലിംഗനം ചെയ്യുക എന്ന് അർത്ഥമുള്ള ആംപ്ലിക്‌സസ് (Amplexus) എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ചിലപ്പോൾ ആ സമയത്തു തന്നെയോ മറ്റു ചിലപ്പോൾ കുറച്ചുസമയത്തിനുശേഷമോ പെൺതവളകളുടെ ശരീരത്തിൽ നിന്നും പുറത്തുവരുന്ന് അണ്ഡവുമായി ബീജസങ്കലനം നടക്കുന്നു. ഉഭയജീവികളിൽ പെണ്ണുങ്ങളുടെ തലയിലോ അരയിലോ കക്ഷത്തിലോ ആണ് കെട്ടിപ്പിടിക്കുന്നത്. ഈ രീതി ജീവശാസ്ത്രനാമകരണത്തിൽപ്പോലും വിവിധസ്പീഷിസുകളെ വേർതിരിക്കാൻ ഉപയോഗിക്കുന്നുണ്ട്. മറ്റു ബാഹ്യബീജസങ്കലനരീതികളിൽ നിന്നും വ്യത്യസ്തമായി ആംപ്ലിക്‌സസിൽ ആണും പെണ്ണും തമ്മിൽ ശരീരം കൂട്ടിമുട്ടുന്നുണ്ട്. broadcast spawning എന്ന രീതിയിൽ ശരീരം തമ്മിൽ മുട്ടാതെതന്നെ അണ്ഡവും ബീജവും നേരേ വെള്ളത്തിലേക്കു നിക്ഷേപിക്കാറേ ഉള്ളൂ.

ഓറഞ്ച് നിറത്തിൽ തുടകൾ ഉള്ള(Litoria xanthomera) തവളകൾ ഇണചേരുന്ന അവസ്ഥയിൽ

ഉഭയജീവികളിൽ

തിരുത്തുക
 
യൂറോപ്യൻ കോമൺ ടോഡ് (Bufo bufo).
 
പലരും ഒരുമിച്ച് (multiple amplexus).
 
കോസ്റ്റാറിക്കയിലെ ചെങ്കണ്ണൻ മരത്തവള

തവളകളിൽ

തിരുത്തുക

മിക്കവാറും ജലത്തിലാണെങ്കിലും ചില സ്പീഷിസുകളിൽ കരയിൽ വച്ചും ഈ രീതിയിൽ ബീജസങ്കലനം നടക്കുന്നുണ്ട്.[1] മിക്ക തവളകളിലും മുട്ട ഇടുന്ന സമയത്ത് ആൺതവളകൾ അവയ്ക്കു മുകളിൽ ബീജം നിക്ഷേപിക്കാറാണു പതിവ്. Ascaphus എന്ന ജനുസിൽ ഉള്ളിൽ വച്ചാണ് ബീജസങ്കലനം. മറ്റു ചില ജനുസുകളിൽ ഈ രീതി കാണാവുന്നതാണ്.[1][2]

ന്യൂട്ടുകളിൽ

തിരുത്തുക

 മേറ്റിംഗ് സീസൺ തുടങ്ങിയാൽ ഉടൻ തന്നെ ന്യൂട്ടുകളിൽ ഈ രീതി കാണുന്നുണ്ട്.[3]

കുതിരലാട ഞണ്ടുകളിൽ

തിരുത്തുക
 
അരശുഞണ്ടുകളിലെ ആംപ്ലിക്‌സസ്. ആണ് പെണ്ണിനേക്കാൾ ചെറുതാണ്.

അരശുഞണ്ടുകളിലെ നാലു സ്പീഷിസുകളിലും ആംപ്ലിക്‌സസ് നടക്കുന്നുണ്ട്.[4]

മറ്റു ജീവികളിൽ

തിരുത്തുക

പല ജീവികളും ഈ രീതി അവലംബിച്ചിട്ടുണ്ടാവാമെന്ന് ഫോസിൽ പഠനങ്ങളിൽ കാണുന്നുണ്ട്.[5]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Duellman, W. E. and L. Trueb. 1986.
  2. Linzey, D. 2001.
  3. C. Michael Hogan (2008) Rough-skinned Newt (Taricha granulosa), Globaltwitcher, ed.
  4. Botton, Mark L.; Shuster, Carl N.; Sekiguchi, Koichi; Sugita, Hiroaki (February 1996). "Amplexus and Mating Behavior in the Japanese Horseshoe Crab, Tachypleus tridentatus". Zoological Science. 13 (1): 151–159. doi:10.2108/zsj.13.151.
  5. Collette, Joseph H.; Gass, Kenneth C.; Hagadorn, James W. (May 2012). "Protichnites eremita Unshelled? Experimental Model-Based Neoichnology and New Evidence for A Euthycarcinoid Affinity for This Ichnospecies". Journal of Paleontology. 86 (3): 442–454. doi:10.1666/11-056.1.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആംപ്ലിക്‌സസ്&oldid=3795150" എന്ന താളിൽനിന്ന് ശേഖരിച്ചത്