റാൻഡ് കോർപ്പറേഷൻ

(RAND Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാൻഡ് കോർപ്പറേഷൻ ഒരു അമേരിക്കൻ കമ്പനിയും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്ലോബൽ പോളിസി തിങ്ക് ടാങ്കും [1]ഗവേഷണ സ്ഥാപനവും പൊതുമേഖലാ കൺസൾട്ടിംഗ് സ്ഥാപനവുമാണ്. റാൻഡ് കോർപ്പറേഷൻ നിരവധി മേഖലകളിലും വ്യവസായങ്ങളിലും ഗവേഷണത്തിലും വികസനത്തിലും (R&D) ഏർപ്പെടുന്നു. 1950-കൾ മുതൽ, സ്പേസ് റേസ്, വിയറ്റ്നാം യുദ്ധം, യു.എസ്-സോവിയറ്റ് ന്യൂക്ലീയർ ആം കൺഫ്രണ്ടേഷൻ, ഗ്രേറ്റ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പരിപാടികൾ, ദേശീയ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നയപരമായ തീരുമാനങ്ങൾ അറിയിക്കാൻ റാൻഡിന്റെ ഗവേഷണം സഹായിച്ചിട്ടുണ്ട്.

റാൻഡ് കോർപ്പറേഷൻ


സാന്താ മോണിക്കയിലെ ആസ്ഥാനം
മുൻഗാമിSpin-off of Project RAND, a former partnership between Douglas Aircraft Company and the United States Air Force until incorporation as a nonprofit and gaining independence from both.
രൂപീകരണംമേയ് 14, 1948; 76 വർഷങ്ങൾക്ക് മുമ്പ് (1948-05-14)
സ്ഥാപകർ
തരംGlobal policy think tank, research institute, and public sector consulting firm[1]
95-1958142
പദവിNonprofit corporation
ലക്ഷ്യം
ആസ്ഥാനംSanta Monica, California, U.S.
അക്ഷരേഖാംശങ്ങൾ34°00′35″N 118°29′26″W / 34.009599°N 118.490670°W / 34.009599; -118.490670
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
President and CEO
Jason Gaverick Matheny[2]
RAND Leadership
  • Jennifer Gould
  • Andrew R. Hoehn
  • Mike Januzik
  • Eric Peltz
  • Melissa Rowe
  • Robert M. Case[2]
President, RAND Europe
Hans Pung[2]
പോഷകസംഘടനകൾRAND Europe
Frederick S. Pardee RAND Graduate School
ബന്ധങ്ങൾIndependent
വരുമാനം
Increase $390 million (2023)[4]
ചിലവുകൾIncrease $427 million (2023)[5]
Endowment$288.7 million (2023)[6]
Staff
1,900 (2023)[7]
വെബ്സൈറ്റ്www.rand.org

രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ യുദ്ധാനന്തര കാലഘട്ടത്തിൽ "പ്രോജക്റ്റ് റാൻഡ്" ("റിസർച്ച് ആൻഡ് ഡെവലപ്മെന്റ്" എന്ന പദത്തിൽ നിന്നാണ് റാൻഡ് ഉൽഭവിച്ചത്) എന്ന പേരിൽ റാൻഡ് കോർപ്പറേഷൻ രൂപംകൊണ്ടു.[8][9] ഭാവിയിലെ ആയുധങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർഫോഴ്‌സ് പ്രൊജക്റ്റ് റാൻഡ് ആരംഭിച്ചു. അതിൻ്റെ പ്രധാന ലക്ഷ്യം ഭാവിയിൽ ഏതുതരം ആയുധങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു.[10]ഡഗ്ലസ് എയർക്രാഫ്റ്റ് കമ്പനിക്ക് ഭൂഖണ്ഡാന്തര യുദ്ധം സംബന്ധിച്ച ഗവേഷണത്തിനുള്ള കരാർ ലഭിച്ചു.[10]പ്രൊജക്റ്റ് റാൻഡ് പിന്നീട് റാൻഡ് കോർപ്പറേഷനായി പരിണമിക്കുകയും വിദ്യാഭ്യാസം, അന്താരാഷ്ട്ര കാര്യങ്ങൾ തുടങ്ങിയ സിവിലിയൻ മേഖലകളിലേക്ക് ഗവേഷണം വ്യാപിപ്പിക്കുകയും ചെയ്തു.[11]ഒരു "തിങ്ക് ടാങ്ക്" എന്ന് സ്ഥിരമായി പരാമർശിക്കപ്പെടുന്ന ആദ്യത്തെ തിങ്ക് ടാങ്ക് (ഒരു തിങ്ക് ടാങ്ക് എന്നത് ഗവേഷണം നടത്തുകയും വിവിധ വിഷയങ്ങളിൽ വിശകലനവും നയ ശുപാർശകളും നൽകുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്) ആയിരുന്നു ഈ കമ്പനി.

റാൻഡിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ടിംഗ് ലഭിക്കുന്നു. ഈ കമ്പനിക്ക് ഇനിപറയുന്നവയിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്: യുഎസ് ഗവൺമെൻ്റ്, സ്വകാര്യ എൻഡോവ്‌മെൻ്റുകൾ,[12] കോർപ്പറേഷനുകൾ,[13]സർവ്വകലാശാലകൾ,[13] ചാരിറ്റബിൾ ഫൗണ്ടേഷനുകൾ, യു.എസിലുള്ള സംസ്ഥാന, പ്രാദേശിക ഗവൺമെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, കൂടാതെ ഒരു പരിധി വരെ വിദേശ ഗവൺമെൻ്റുകൾ എന്നിവ ഉൾപ്പെടുന്നു.[13][14]

അവലോകനം

തിരുത്തുക

റാൻഡിന് ഏകദേശം 1,850 ജീവനക്കാരുണ്ട്. അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ഓഫീസുകൾ ഇനി പറയുന്നവയാണ്: സാന്താ മോണിക്ക, കാലിഫോർണിയ (ആസ്ഥാനം); ആർലിങ്ടൺ, വിർജീനിയ; പിറ്റ്സ്ബർഗ്, പെൻ‌സിൽ‌വാനിയ; ബോസ്റ്റൺ, മസാച്യുസെറ്റ്സ്[15]. റാൻഡ് ഗൾഫ് സ്റ്റേറ്റ്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ന്യൂ ഓർലിയൻസ്, ലുയീസിയാനയിലാണ് സ്ഥിതിചെയ്യുന്നത്. റാൻഡ് യൂറോപ്പിന് കേംബ്രിഡ്ജ് (യുകെ), ബ്രസൽസ് (ബെൽജിയം), റോട്ടർഡാം (നെതർലന്റ്സ്) എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.[16]ഓസ്‌ട്രേലിയയിലെ കാൻബെറയിലാണ് റാൻഡ് ഓസ്‌ട്രേലിയ സ്ഥിതി ചെയ്യുന്നത്.[17]

പബ്ലിക് പോളിസിയിൽ പിഎച്ച്ഡി വാഗ്ദാനം ചെയ്യുന്ന ഫ്രെഡറിക് എസ്. പാർഡി റാൻഡ് ഗ്രാജുവേറ്റ് സ്‌കൂൾ റാൻഡിനുണ്ട്. ഈ മേഖലയിലെ യഥാർത്ഥ എട്ട് ബിരുദ പ്രോഗ്രാമുകളിൽ ഒന്നാണിത്. റാൻഡ് അനലിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിഞ്ജാനം ലഭിക്കുന്നു. അവർ ഒരുമിച്ച് യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. സാന്താ മോണിക്ക എന്ന സ്ഥലത്തെ ഗവേഷണ കേന്ദ്രത്തിലാണ് റാൻഡിൻ്റെ കാമ്പസ് സ്ഥിതിചെയ്യുന്നത്. പോളിസി അനാലിസിസിൽ ലോകത്തിലെ ഏറ്റവും വലിയ പിഎച്ച്ഡി നൽകുന്ന പ്രോഗ്രാമാണ് പാർഡീ റാൻഡ് സ്കൂൾ[18].

മറ്റ് പല പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി, എല്ലാ പാർഡീ റാൻഡ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുന്നതിനായി ഫെലോഷിപ്പുകൾ ലഭിക്കുന്നു. ഗവേഷണ പ്രോജക്റ്റുകളിൽ ഏർപ്പെടാൻ അവരുടെ സമയം ചെലവഴിക്കാൻ ഇത് അവരെ അനുവദിക്കുകയും അവർക്ക് ജോലിസ്ഥലത്ത് പരിശീലനം നൽകുകയും ചെയ്യുന്നു.[18]റാൻഡ് കോർപറേഷൻ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഗവേഷണ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ ഇൻ്റേൺഷിപ്പുകളും ഫെലോഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതികൾ സാധാരണയായി ഹ്രസ്വകാലഘട്ടം മാത്രമുള്ളതും സ്വതന്ത്രവുമാണ്. ഒരു റാൻഡ് സ്റ്റാഫ് അംഗം പങ്കെടുക്കുന്നവരെ ഉപദേശിക്കുകയും നയിക്കുകയും ചെയ്യുന്നു.[19]

റാൻഡ് ജേണൽ ഓഫ് ഇക്കണോമിക്സ് എന്ന പേരിൽ ഒരു ജേണൽ പ്രസിദ്ധീകരിക്കുന്നു, ഈ മേഖലയിലെ വിദഗ്ധർ അവലോകനം ചെയ്ത ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ജേണൽ സാമ്പത്തിക ശാസ്ത്രത്തിൽ വിവിധ പഠനങ്ങളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[20]

സാമ്പത്തിക ശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും നോബൽ സമ്മാനം നേടിയ 32 പേർ റാൻഡുമായി ബന്ധമുള്ളവരാണ്. അവരുടെ കരിയറിലെ ചില ഘട്ടങ്ങളിൽ അവർ റാൻഡിനൊപ്പം പ്രവർത്തിച്ചു.[21][22]

ചരിത്രം

തിരുത്തുക

റാൻഡ് പദ്ധതി

തിരുത്തുക

വാർ ഡിപ്പാർട്ട്‌മെൻ്റ്, ഓഫീസ് ഓഫ് സയൻ്റിഫിക് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റ്, വ്യവസായം എന്നിവയിലെ ആളുകൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് റാൻഡ് സൃഷ്ടിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന് ഇത്തരം ഗവേഷണങ്ങൾ ആവശ്യമുള്ളതായി അവർ മനസ്സിലാക്കി. ഈ സ്ഥാപനം ഓപ്പറേഷണൽ ഗവേഷണത്തെ വികസന തീരുമാനങ്ങളുമായി ബന്ധിപ്പിക്കും. അങ്ങനെ, റാൻഡ് രൂപീകരിച്ചു.[19]

  1. 1.0 1.1 Medvetz, Thomas (2012). Think Tanks in America. Chicago: University of Chicago Press. p. 26. ISBN 978-0-226-51729-2. Archived from the original on 29 May 2024. Retrieved 25 April 2015.
  2. 2.0 2.1 2.2 "RAND Leadership". RAND Corporation. Archived from the original on 7 June 2022. Retrieved 8 June 2022.
  3. "RAND Corporation Board of Trustees". RAND Corporation. Archived from the original on 31 March 2023. Retrieved 16 January 2015.
  4. "RAND Annual Report 2023, p. 39". RAND Corporation. 10 April 2024. Archived from the original on 24 April 2024. Retrieved 24 April 2024.
  5. As of September 20, 2023. RAND Consolidated Financial Statements Fiscal Years Ended September 30, 2023 and 2022 (Report). RAND. April 8, 2024. Archived from the original on 24 April 2024. Retrieved April 24, 2024.
  6. RAND Consolidated Financial Statements Fiscal Years Ended September 30, 2023 and 2022 (As of September 20, 2023) (Report). RAND. April 8, 2024. Archived from the original on 24 April 2024. Retrieved April 24, 2024.
  7. 2023 RAND Annual Report (Report). RAND. 10 April 2024. Archived from the original on 29 May 2024. Retrieved 24 April 2024.
  8. Abella, Alex (2009). Soldiers of Reason: The RAND Corporation and the Rise of the American Empire. Boston and New York: Mariner Books. p. 13. ISBN 978-0-15-603344-2. Archived from the original on 23 April 2023. Retrieved 31 October 2021.
  9. RAND History and Mission Archived 17 August 2010 at the Wayback Machine.. Accessed 13 April 2009.
  10. 10.0 10.1 Johnson, Stephen B. (2002). The United States Air Force and the culture of innovation 1945-1965. Diane Publishing Co. p. 32. ISBN 978-1-4289-9027-2. Archived from the original on 29 May 2024. Retrieved 26 April 2024.
  11. "RAND Corporation - GuideStar Profile". www.guidestar.org. Archived from the original on 10 March 2023. Retrieved 2023-03-10.
  12. "2023 RAND Annual Report". RAND Corporation. 10 April 2024. Archived from the original on 24 April 2024. Retrieved 25 April 2024.
  13. 13.0 13.1 13.2 "How We're Funded". RAND Corp. Archived from the original on 5 August 2011. Retrieved 16 January 2015.
  14. Monica, 1776 Main Street Santa; California 90401-3208. "How We Are Funded: Major Clients and Grantmakers of RAND Research". www.rand.org (in ഇംഗ്ലീഷ്). Archived from the original on 23 February 2023. Retrieved 2023-03-10.{{cite web}}: CS1 maint: numeric names: authors list (link)
  15. "RAND Locations". RAND Corp. Archived from the original on 28 December 2014. Retrieved 10 May 2017.
  16. "RAND Europe Contact Information". RAND Corp. Archived from the original on 19 January 2015. Retrieved 16 January 2015.
  17. "RAND Locations: Canberra Office". RAND Corp. Archived from the original on 12 June 2020. Retrieved 16 January 2015.
  18. 18.0 18.1 "Pardee RAND History". Pardee RAND Graduate School. Archived from the original on 30 November 2016. Retrieved 21 February 2014.
  19. 19.0 19.1 "RAND at a Glance". RAND Corp. Archived from the original on 30 August 2022. Retrieved 31 December 2013.
  20. "The RAND Journal of Economics". www.rje.org. Archived from the original on 29 May 2024. Retrieved 2023-05-21.
  21. Sarabi, Brigette (1 January 2005). "Oregon: The Rand Report on Measure 11 is Finally Available". Partnership for Safety and Justice (PSJ). Archived from the original on 18 January 2015. Retrieved 15 April 2008.
  22. Harvard University Institute of Politics. "Guide for Political Internships". Harvard University. Archived from the original on 20 December 2007. Retrieved 18 April 2008.
"https://ml.wikipedia.org/w/index.php?title=റാൻഡ്_കോർപ്പറേഷൻ&oldid=4097057" എന്ന താളിൽനിന്ന് ശേഖരിച്ചത്