പ്യൂപ്പിലോമീറ്റർ

(Pupilometer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്യൂപിളുകൾ തമ്മിലുള്ള ദൂരം അളക്കുന്ന ഉപകരണത്തിനെയും, പ്യൂപ്പിലറി ലൈറ്റ് റിഫ്ലക്സ് അളക്കുന്ന ഉപകരണത്തിനെയും പ്യൂപ്പിലോമീറ്റർ എന്നാണ് വിളിക്കുന്നത്. [1] ഇവ രണ്ടും രണ്ട് വ്യത്യസ്ത ഉപകരണങ്ങളാണ്.

ഓട്ടോമേറ്റഡ് പ്യൂപ്പിലോമെട്രി

തിരുത്തുക
 
ന്യൂറോ ഒപ്റ്റിക്സ്, Inc. പ്യൂപ്പില്ലോമീറ്റർ റിസൾട്ട് സ്‌ക്രീൻ

പ്യൂപ്പിളറി ലൈറ്റ് റിഫ്ലെക്സ് അളക്കുന്നതിലൂടെ പ്യൂപ്പിളിൻ്റെ വലുപ്പം, സമമിതി, പ്രതിപ്രവർത്തനം എന്നിവയുടെ വിശ്വസനീയവും വസ്തുനിഷ്ഠവുമായ അളവ് നൽകുന്ന പോർട്ടബിൾ, ഹാൻഡ്‌ഹെൽഡ് ഉപകരണമാണ് ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്റർ. എക്സാമിനറിൽ നിന്ന് സ്വതന്ത്രമായി, ഒരു ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്റർ വേരിയബിലിറ്റിയും സബ്ജക്റ്റിവിറ്റിയും ഇല്ലാതാക്കുന്നു. പ്യൂപ്പിലറി ലൈറ്റ് റെസ്പോൺസിൻ്റെ അളവനുസരിച്ച് തരംതിരിക്കാനും ഒരു ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്റർ വിശ്വസനീയവും ഫലപ്രദവുമായ മാർഗ്ഗം നൽകുന്നു. [2] [3] [4] [5]

ഒരു ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്റർ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രോഗിയെ ഗുരുതര പരിചരണ യൂണിറ്റിലേക്കോ അത്യാഹിത വിഭാഗത്തിലേക്കോ പ്രവേശിപ്പിക്കുമ്പോൾ തന്നെ പ്യൂപ്പിലോമെട്രി അളവ് എടുക്കുക, തുടർന്ന് അതിലെ മാറ്റങ്ങൾ നിരീക്ഷിക്കുക എന്നതാണ്.

നേത്രവിഭാഗത്തിലെ പ്യൂപ്പിലറി ദൂരം അളക്കൽ

തിരുത്തുക

ഏറ്റവും സാധാരണമായ അർത്ഥത്തിൽ, രണ്ട് കണ്ണിലെയും പ്യൂപ്പിളുകൾക്കിടയിലുള്ള പ്യൂപ്പിലറി ദൂരം (പിഡി) അളക്കുന്നതിനുള്ള ഉപകരണമാണ് പ്യൂപ്പിലോമീറ്റർ. കണ്ണടകൾ നിർമ്മിക്കുമ്പോൾ ലെൻസുകൾ വിഷ്വൽ അക്ഷത്തിൽ കേന്ദ്രീകരിക്കാൻ ഈ ദൂരം ആവശ്യമാണ്.

ഒരാളുടെ പ്യൂപ്പിൾ ദൂരം അളക്കുന്നതിന് വിവിധ മാർഗങ്ങളുണ്ട്. ഏറ്റവും സാധാരണയായി പ്യൂപ്പിൾ ദൂരം അളക്കാൻ ഒപ്റ്റോമെട്രിസ്റ്റുകൾ ഉപയോഗിക്കുന്നത് ഇതിനു വേണ്ടി നിർമ്മിച്ച തരത്തിലുള്ള സ്കെയിൽ ആണ്. മാനുവൽ അളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന കൃത്യതയും ആവർത്തനക്ഷമതയും നൽകുന്ന വീഡിയോ കേന്ദ്രീകരണ ഉപകരണങ്ങളും ലഭ്യമാണ്. [6] പ്രോഗ്രസ്സീവ് ലെൻസുകളെ സംബന്ധിച്ചിടത്തോളം കൃത്യത ഒരു ആശങ്കയാണ്, അവിടെ പ്യൂപ്പിലറി ദൂരത്തിലെ ചെറിയ വ്യതിയാനങ്ങൾ പോലും ലെൻസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.


പ്യൂപ്പിൾ ദൂരം അളക്കാൻ കഴിയുന്ന വൈവിധ്യമാർന്ന മൊബൈൽ ഫോൺ അപ്ലിക്കേഷനുകളും വെബ് അപ്ലിക്കേഷനുകളും ഉണ്ട്. IPhone, iPod touch, iPad എന്നിവയ്‌ക്കായി അപ്ലിക്കേഷനുകൾ ലഭ്യമാണ്. കണ്ണടയുടെ ഓൺലൈൻ വിൽപ്പനക്കാർ വെബ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. [7] [8] [9] [10] ഫോൺ അപ്ലിക്കേഷനോ വെബ് അപ്ലിക്കേഷനോ ഉപയോഗിക്കുന്നതിന്, അളക്കുന്ന പ്രക്രിയകളിൽ സഹായിക്കാൻ ഒരു ക്യാമറയും മാഗ്നറ്റിക് സ്ട്രിപ്പുള്ള ക്രെഡിറ്റ് കാർഡും ആവശ്യമാണ്.

പ്യൂപ്പിൾ പ്രതികരണം

തിരുത്തുക

പ്യൂപ്പിൾ ദൂരം അളക്കുന്ന ഉപകരണം അല്ലാതെ മറ്റൊരു തരത്തിലുള്ള പ്യൂപ്പിലോമീറ്റർ ഒരുതരം പൂപ്പിൾ റസ്പോൺസ് മോണിറ്ററാണ്. ഒരു വിഷ്വൽ ഉത്തേജകത്തിനോടുുള്ള പ്രതികരണമായി പ്യൂപ്പിൾ വലുപ്പത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അളക്കുന്ന ഒരു മോണോക്യുലാർ ഉപകരണം ആണ് ഇത്.

നേത്രരോഗശാസ്ത്രത്തിൽ, പ്രകാശത്തോടുള്ള ഒരു പ്യൂപ്പിലറി പ്രതികരണം ഫോക്കസിനോടുള്ള ഒരു പ്യൂപ്പിലറി പ്രതികരണത്തിൽ നിന്ന് വ്യത്യസ്തമാണ്.

ഇതും കാണുക

തിരുത്തുക
  1. Lussier, Bethany L.; Stutzman, Sonja E.; Atem, Folefac; Venkatachalam, Aardhra M.; Perera, Anjali C.; Barnes, Arianna; Aiyagari, Venkatesh; Olson, DaiWai M. (December 2019). "Distributions and Reference Ranges for Automated Pupillometer Values in Neurocritical Care Patients". The Journal of Neuroscience Nursing: Journal of the American Association of Neuroscience Nurses. 51 (6): 335–340. doi:10.1097/JNN.0000000000000478. ISSN 1945-2810. PMID 31688284.
  2. Olson D, Fishel M. The use of automated pupillometry in critical care. Critical Care Nursing Clinics North America. 2015;28(2016):101-107.
  3. Meeker M, Du R, Bacchetti P, et al. Pupil examination: validity and clinical utility of an automated pupillometer. J Neurosci Nurs. 2005;37:34–40.
  4. Chen J, Gombart Z, Rogers S, Gardiner S, Cecil S, Bullock R. Pupillary reactivity as an early indicator of increased intracranial pressure: the introduction of the neurological pupil index. Surg Neurol Int. 2011;2:82.
  5. Du R, Meeker M, Bacchetti P, Larson M, Holland M, Manley G. Evaluation of the portable infrared pupillometer. Neurosurgery. 2005 57:198–203.
  6. In German: Moderne Videozentriersysteme und Pupilometer im Vergleich, Teil 1, PD Dr. Wolfgang Wesemann, DOZ 6-2009 Archived 2015-09-24 at the Wayback Machine.
  7. The Pupil Meter
  8. The Pupil Meter Archived 2013-06-14 at the Wayback Machine.
  9. "The Pupil Meter". Archived from the original on 2016-08-04. Retrieved 2014-10-27.
  10. "The Pupil Meter". Archived from the original on 2015-02-01. Retrieved 2021-01-03.
"https://ml.wikipedia.org/w/index.php?title=പ്യൂപ്പിലോമീറ്റർ&oldid=3949653" എന്ന താളിൽനിന്ന് ശേഖരിച്ചത്