ന്യൂറോളജിക്കൽ പരിക്കുകളുള്ള രോഗികൾക്കുള്ള സാധാരണ ക്ലിനിക്കൽ ന്യൂറോളജിക്കൽ പരിശോധനയുടെ പ്രധാന ഭാഗമാണ് പ്യൂപ്പിൾ വലുപ്പവും പ്രതിപ്രവർത്തനവും അളക്കുന്ന പ്യൂപ്പിലോമെട്രി. മനഃശാസ്ത്രത്തിലും ഇത് ഉപയോഗിക്കുന്നു.[1][2]

ക്രിറ്റിക്കൽ കെയറിൽ പ്യൂപ്പിലോമെട്രി

തിരുത്തുക

100 വർഷത്തിലേറെയായി, മസ്തിഷ്ക ക്ഷതം സംഭവിച്ചവരും ക്ഷതം സംശയിക്കുന്നതുമായ രോഗികളുടെ ന്യൂറോളജിക്കൽ നിലയും പ്രവണതകളും നിരീക്ഷിക്കുന്നതിന്, പൂപ്പിൾ വലുപ്പവും വെളിച്ചത്തിനോടുള്ള പ്രതിപ്രവർത്തനവും പരിശോധിച്ചിരുന്നു.[3] വാസ്തവത്തിൽ, വൈദ്യുതിയുടെ വരവിനു മുമ്പ്, ഒരു മെഴുകുതിരി ഉപയോഗിച്ച് ആയിരുന്നു പ്രകാശത്തോടുള്ള രോഗിയുടെ പ്യൂപ്പിളിന്റെ പ്രതികരണം ഡോക്ടർമാർ പരിശോധിച്ചു വന്നത്.

ഇന്ന്, മസ്തിഷ്ക ക്ഷതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള രോഗികളുടെ പതിവ് ന്യൂറോളജിക്കൽ പരിശോധനയുടെ ഒരു ഘടകമായി പ്യൂപ്പിൾ വിലയിരുത്തുന്നു.[4][5][6]

രോഗി പരിചരണവും ഫലവും

തിരുത്തുക

ക്ലിനിക്കൽ ക്രമീകരണത്തിൽ പ്യൂപ്പിൾ വലുപ്പവും പ്രതികരണവും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, കൂടാതെ പ്യൂപ്പിളറി വിവരങ്ങൾ രോഗ ചികിത്സയിൽ വിപുലമായ മെഡിക്കൽ ഇടപെടലിനുള്ള സൂചനയായും ഉപയോഗിക്കുന്നു.

പ്യൂപ്പിൾ അസാധാരണതകൾ കണ്ടെത്തി ഉടനടി ചികിത്സ ആരംഭിക്കുന്ന രോഗികൾക്ക്, രോഗം സുഖപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.[7]

പ്യൂപ്പിലറി ലൈറ്റ് റിഫ്ലെക്സ്, പ്യൂപ്പിൾ വലുപ്പം, അനീസോകോറിയ (അസമമായ പ്യൂപ്പിൾ വലുപ്പം) എന്നിവയിലെ മാറ്റങ്ങൾ തലച്ചോറിനുണ്ടാകുന്ന പരിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.[2][8][9][10][11][12][13][14][15][16][17] പ്യൂപ്പിൾ മാറ്റങ്ങൾ ബ്രെയിൻസ്റ്റെം ഓക്സിജനേഷൻ, പെർഫ്യൂഷൻ എന്നിവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബ്ലഡ് ഫ്ലോ ഇമേജിംഗ് തെളിയിച്ചിട്ടുണ്ട്.[18] അതേപോല അനീസോകോറിയ ഒരു പാത്തോളജിക്കൽ അല്ലെങ്കിൽ ന്യൂറോളജിക്കൽ അപര്യാപ്തതയുടെ സൂചകമായിരിക്കാം.[19][20]

പ്രായം, പരിക്കിന്റെ സ്ഥിതി, ഗ്ലാസ്‌ഗോ കോമ സ്‌കെയിൽ,[18][21][22] എന്നിവപോലുള്ള മറ്റ് ക്ലിനിക്കൽ വിവരങ്ങളുമായി സംയോജിച്ച് ഔട്ട്കം പ്രെഡിക്റ്റീവ് മോഡലുകളുടെ അടിസ്ഥാന പാരാമീറ്ററുകളായി പ്യൂപ്പിൾ വലുപ്പവും പ്രതിപ്രവർത്തനവും ഉപയോഗിക്കുകയും, ആ മോഡലുകളെ ഇൻട്രാക്രേനിയർ ലീഷന്റെ സാന്നിധ്യവുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[8]

സ്ട്രോക്കുമായി ബന്ധപ്പെട്ട ന്യൂറോളജിക് പ്രശ്നങ്ങൾ അളക്കുന്നതിനും സ്ട്രോക്ക് തീവ്രത വിലയിരുത്തുന്നതിനും ഉചിതമായ ചികിത്സ നിർണ്ണയിക്കുന്നതിനും രോഗിയുടെ ഫലങ്ങൾ പ്രവചിക്കുന്നതിനും ഒരു വ്യവസ്ഥാപരമായ വിലയിരുത്തൽ രീതിയായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സ്ട്രോക്ക് സ്കെയിൽ (എൻഐഎച്ച്എസ്എസ്) പ്യൂപ്പിലറി പ്രതികരണ പരിശോധന ഉപയോഗിക്കുന്നു.[23]

മാനുവൽ വേഴ്സസ് ഓട്ടോമേറ്റഡ് പ്യൂപ്പിൾ അസസ്മെന്റ്

തിരുത്തുക

പരമ്പരാഗതമായി, പ്യൂപ്പിൾ പ്രതിപ്രവർത്തനം പെൻ‌ലൈറ്റ് അല്ലെങ്കിൽ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ചും, പ്യൂപ്പിൾ വലുപ്പം ഒരു പ്യൂപ്പിൾ ഗേജ് ഉപയോഗിച്ചും ആണ് അളന്നിരുന്നത്. പക്ഷെ, മാനുവൽ ആയ പ്യൂപ്പിലറി വിലയിരുത്തൽ കാര്യമായ കൃത്യതയില്ലായ്മയ്ക്കും പൊരുത്തക്കേടുകൾക്കും വിധേയമാണ്. പ്യൂപ്പിലറി പ്രതികരണത്തിന്റെ മാനുവൽ വിലയിരുത്തലിൽ വ്യക്തികൾക്കനുസരിച്ചുള്ള വ്യത്യാസങ്ങൾ 39 ശതമാനം വരെ ഉയർന്നതാണെന്ന് പഠനങ്ങൾ കാണിക്കുന്നു.[1][2][4][5][24][25][26][27]

പോർട്ടബിൾ, ഹാൻഡ്‌ഹെൽഡ് ഇൻഫ്രാറെഡ് ഉപകരണമായ പ്യൂപ്പിലോമീറ്റർ, പ്യൂപ്പിൾ ലൈറ്റ് റിഫ്ലെക്സ് അളക്കുന്നതിലൂടെ പ്യൂപ്പിൾ വലുപ്പം, സമമിതി, പ്രതിപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള വിശ്വസനീയവും വസ്തുനിഷ്ഠവുമായ അളവുകൾ നൽകുന്നു. ഇതിൽ പ്യൂപ്പിൾ പ്രതികരണത്തിന്റെ കൃത്യമായ വ്യാഖ്യാനത്തിനും വർഗ്ഗീകരണത്തിനും ഒരു ന്യൂമെറിക് സ്കെയിൽ ഉണ്ട്.

 
ന്യൂറോ ഒപ്റ്റിക്സ്, Inc. NPi സ്കെയിൽ സ്ക്രീൻഷോട്ട്
 
ഓട്ടോമേറ്റഡ് ഇൻഫ്രാറെഡ് പ്യൂപ്പിലോമീറ്റർ (ന്യൂറോ ഒപ്റ്റിക്സ്, Inc. )

ഓട്ടോമേറ്റഡ് പ്യൂപ്പിലോമെട്രി പ്യൂപ്പിളറി മൂല്യനിർണ്ണയത്തിൽ സംഭവിക്കാവുന്ന മാനുഷികമായ തെറ്റുകൾ ഒഴിവാക്കി, കൂടുതൽ കൃത്യമായ ഡാറ്റ നൽകുന്നു, അതേപോലെ ഇത് കൂടുതൽ സമയബന്ധിതമായ ചികിത്സയ്ക്കായി മാറ്റങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു. ന്യൂറോ ഒപ്റ്റിക്‌സിന്റെ ന്യൂറോളജിക്കൽ പ്യൂപ്പിൾ ഇൻഡെക്‌സ് (എൻ‌പി‌ഐ) പോലുള്ള ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്ററുകളും അൽ‌ഗോരിതവും ഉപയോഗിക്കുന്നതിലൂടെ, ഡോക്ടർമാർക്ക് പ്യൂപ്പിൾ പ്രവർത്തനം എളുപ്പത്തിലും വസ്തുനിഷ്ഠമായും വിലയിരുത്താൻ കഴിയും. ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്ററുകൾ മാനുവൽ വിലയിരുത്തലുകളെക്കാൾ കൂടുതൽ ഫലപ്രദമാണ് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ന്യൂറോസർജറി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഓട്ടോമേറ്റഡ് പ്യൂപ്പിലോമീറ്ററുകൾ പൊട്ടെൻഷ്യൽ ഡിലൈഡ് സെറിബ്രൽ ഇസ്കെമിയയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുമെന്ന് കണ്ടെത്തി.[28]

ക്രിറ്റിക്കൽ കെയർ ന്യൂറോ സർജിക്കൽ നഴ്‌സുമാർ പ്യൂപ്പിൾ വലുപ്പം അളക്കുന്നതിൽ തെറ്റുകൾ സംഭവിക്കാറുണ്ടെന്നും, പലപ്പോഴും അവർക്ക് അനീസോകോറിയയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അതുപോലെ പലരും പ്യൂപ്പിൾ പ്രതിപ്രവർത്തനത്തെ തെറ്റായി വിലയിരുത്തിയതായും അമേരിക്കൻ ജേണൽ ഓഫ് ക്രിട്ടിക്കൽ കെയർ വെളിപ്പെടുത്തി. അതിനാൽ കൃത്യതയ്ക്കും സ്ഥിരതയ്ക്കും ആവശ്യമായ ഉപകരണമാണ് ഓട്ടോമേറ്റഡ് പ്യൂപ്പിലോമെട്രി എന്നും, ഇത് കൂടുതൽ ഫലപ്രദവും സമയബന്ധിതവുമായ ഡയഗ്നോസ്റ്റിക്, ചികിത്സാ ഇടപെടലുകൾ അനുവദിക്കുന്ന സൂക്ഷ്മമായ പ്യൂപ്പിൾ മാറ്റങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുമെന്നും അവർ നിഗമനം ചെയ്തു.[1]

വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് അനുസൃതമായി ആരോഗ്യരംഗത്ത് മൊബൈൽ അധിഷ്ഠിത ഓട്ടോമേറ്റഡ് പ്യൂപ്പിലോമെട്രിയിലും പുരോഗതികൾ ഉണ്ടായിട്ടുണ്ട്. മൊബൈൽ ക്വാണ്ടിറ്റേറ്റീവ് പ്യൂപ്പിലോമെട്രിയുമായി ബന്ധപ്പെട്ട ആദ്യത്തെ ബൗദ്ധിക സ്വത്തവകാശം ബ്രൈറ്റ്ലാമ്പ്, Inc. Archived 2019-10-23 at the Wayback Machine. നേടിയിട്ടുണ്ട്, തുടർന്ന് അവരുടെ ആദ്യത്തെ ഉൽപ്പന്നമായ റിഫ്ലെക്സ് പുറത്തിറക്കി എന്നത് ശ്രദ്ധേയമാണ്.[29] ഉപയോഗത്തിനായി അധിക ഹാർഡ്‌വെയറുകൾ ആവശ്യമില്ലാത്ത iOS- നായി വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ മൊബൈൽ പ്യൂപ്പിലോമീറ്ററാണ് റിഫ്ലെക്‌സ് .

പ്യൂപ്പിലോമെട്രി മനശാസ്ത്രത്തിൽ

തിരുത്തുക

ഉത്തേജകങ്ങൾ

തിരുത്തുക

ഫോട്ടോഗ്രാഫുകൾ

തിരുത്തുക

ഹെസ് ആൻഡ് പോൾട്ട് (1960)[30] അർദ്ധ നഗ്നരായ മുതിർന്നവരുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ മുതിർന്നവരായ നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കാണിച്ചപ്പോൾ എതിർലിംഗത്തിലുള്ളവരുടെ ചിത്രങ്ങൾ കാണുമ്പോൾ അവരുടെ പ്യൂപ്പിൾ വലുതായതായി നിരീക്ഷിച്ചു. സ്ത്രീകളിൽ, ശിശുക്കളുടെയും കുട്ടിയുമൊത്തുള്ള അമ്മമാരുടെയും ചിത്രങ്ങൾ കണ്ടതിനുശേഷവും ഈ മാറ്റം സംഭവിച്ചു. ഈ പരീക്ഷണം വെളിച്ചത്തോട് മാത്രമല്ല പ്യൂപ്പിൾ പ്രതികരിക്കുന്നത് എന്നാണ് കാണിക്കുന്നത്.

ഇതുപോലെ 1965 ൽ, ഹെസ്, സെൽറ്റ്സർ, ഷ്ലിയൻ[31] എന്നിവർ ഹോമോസെക്ഷ്വൽ ഹെറ്ററോസെക്ഷ്വൽ‌ പുരുഷന്മാരിലെ പ്യൂപ്പിലറി പ്രതികരണങ്ങൾ പരിശോധിച്ചു. ഹെറ്ററോ സെക്ഷ്വൽ ആളുകളുടെ കണ്ണിലെ പ്യൂപ്പിൾ എതിർലിംഗത്തിലുള്ള ആളിൻ്റെ ചിത്രങ്ങൾ കാണുമ്പോൾ വലുതായി. അതേസമയം സ്വവർഗാനുരാഗികളുടെ പ്യൂപ്പിൾ അതേ ലിംഗത്തിലുള്ളവരുടെ ചിത്രങ്ങൾ കാണുമ്പോഴാണ് വലുതായത്.

ടി‌എം സിംസ് (1967) അഭിപ്രായപ്പെടുന്നത് അനുസരിച്ച്,[32] എതിർലിംഗത്തിലുള്ളവരുടെ ചിത്രങ്ങൾ കാണിക്കുമ്പോൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്യൂപ്പിലറി പ്രതികരണങ്ങൾ കൂടുതലായിരുന്നു.[33] മറ്റൊരു പഠനത്തിൽ, നുന്നാലിയും സഹപ്രവർത്തകരും (1967)[34] 'വളരെ മനോഹരമായ' സ്ലൈഡുകൾ കാണുമ്പോഴുള്ള പ്യൂപ്പിൾ ഡൈലേഷൻ, നിഷ്പക്ഷമോ അസുഖകരമോ ആയ സ്ലൈഡുകൾ കാണുമ്പോൾ ഉള്ളളതിനേക്കാൾ കൂടുതൽ ആണെന്ന് കണ്ടെത്തി.

ജ്യാമിതീയ രൂപങ്ങൾ കണ്ടതിനേക്കാൾ മുഖത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ശിശുക്കളുടെ പ്യൂപ്പിൾ വലുപ്പം കൂട്ടുന്നത് നിരീക്ഷിച്ചു,[33][35][36] അതുപോലെ അപരിചിതന്റെ ചിത്രങ്ങളേക്കാൾ ശിശുവിന്റെ അമ്മയുടെ ചിത്രങ്ങൾ കാണുമ്പോഴും പ്യൂപ്പിൾ വലുപ്പം വർദ്ധിച്ചു.

കോഗ്നിറ്റീവ് ലോഡ്

തിരുത്തുക

വിജ്ഞാനപരമായ ജോലികൾക്കായി നീക്കിവച്ചിരിക്കുന്ന തലച്ചോറിന്റെ സജീവമാക്കൽ പ്രതിഫലിപ്പിക്കാൻ പ്യൂപ്പിലറി പ്രതികരണങ്ങൾക്ക് കഴിയും. തലച്ചോറിലെ പ്രോസസ്സിംഗുമായി ഗ്രേറ്റർ പ്യൂപ്പിൾ ഡിലേഷൻ ബന്ധപ്പെട്ടിരിക്കുന്നു.[37] വാച്ചിയാനോയും സഹപ്രവർത്തകരും (1968) ഉയർന്ന, നിഷ്പക്ഷത അല്ലെങ്കിൽ കുറഞ്ഞ മൂല്യമുള്ള വാക്കുകളിലേക്കുള്ള വിഷ്വൽ എക്സ്പോഷറുമായി പ്യൂപ്പിലറി പ്രതികരണങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. കാണിച്ചവയിൽ കുറഞ്ഞ മൂല്യമുള്ള വാക്കുകൾ ഡിലേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം ഉയർന്ന മൂല്യമുള്ള വാക്കുകൾ പ്യൂപ്പിൾ സങ്കോചവുമായി ബന്ധപ്പെട്ടിരിക്കുന്നു.[38] കോഗ്നിറ്റീവ് ലോഡിന്റെ പ്രവർത്തനമെന്ന നിലയിൽ ഒരു തീരുമാനത്തിിൽ എത്തേണ്ട ടാസ്കുകുകളിൽ തീരുമാനമെടുക്കുന്നതിന് മുമ്പായി പ്യൂപ്പിൾ വലുപ്പം വർദ്ധിച്ചു.[39][40] ഷോർട്ട് ടേം സീരിയൽ മെമ്മറിയെക്കുറിച്ചുള്ള ഒരു പരീക്ഷണത്തിൽ, വിദ്യാർത്ഥികളോട് വാക്കുകളുടെ സ്ട്രിംഗുകൾ കേട്ട് അവ ആവർത്തിക്കാൻ ആവശ്യപ്പെട്ടു. ഇനങ്ങൾ കേട്ടതിനുശേഷം വലിയ പ്യൂപ്പിൾ വ്യാസം നിരീക്ഷിക്കപ്പെട്ടു (എത്ര ഇനങ്ങൾ കേട്ടു എന്നതിനെ ആശ്രയിച്ച്), ഇനങ്ങൾ ആവർത്തിച്ചതിനുശേഷം വലുപ്പം കുറഞ്ഞു.[41] കൂടുതൽ ബുദ്ധിമുട്ടുള്ള ടാസ്കുകളിൽ, ടാസ്ക് പൂർത്തിയാകുന്നതുവരെ വലിയ പ്യൂപ്പിൾ വ്യാസം നിരീക്ഷിച്ചു.[42][43]

ദീർഘകാല മെമ്മറി

തിരുത്തുക

ദീർഘകാല മെമ്മറി പ്രോസസിൽ, എൻകോഡിങ്ങിലും, മെമ്മറി ഫോർമേഷൻ വിജയത്തെ പ്രവചിക്കുന്നതിലും,[44] റിട്രീവലിലും പ്യൂപ്പിൾ പ്രതികരണം വ്യത്യസ്തത പ്രതികരണമുണ്ടാക്കുന്നു.[45]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Kerr, R (2016). "Underestimation of pupil size by critical care and neurosurgical nurses". American Journal of Critical Care. 25 (3): 213–219. doi:10.4037/ajcc2016554. PMID 27134226.
  2. 2.0 2.1 2.2 Olson, D (2015). "The use of automated pupillometry in critical care". Critical Care Nursing Clinics of North America. 28 (1): 101–107. doi:10.1016/j.cnc.2015.09.003. PMID 26873763.
  3. Loewenfeld, I. (1993). "The Pupil: Anatomy, Physiology, and Clinical Application". Ames: Iowa State University Press.
  4. 4.0 4.1 Meeker, M (2005). "Pupil examination: validity and clinical utility of an automated pupillometer". J Neurosci Nurs. 37 (1): 34–40. doi:10.1097/01376517-200502000-00006. PMID 15794443.
  5. 5.0 5.1 Wilson, S (1988). "Determining interrater reliability of nurses' assessments of pupillary size and reaction". J Neurosci Nurs. 20 (3): 189–192. doi:10.1097/01376517-198806000-00011.
  6. Chestnut, R (2000). Management and Prognosis of Severe Traumatic Brain Injury. Part II: Early Indicators of Prognosis in Severe Traumatic Brain Injury. Brain Trauma Foundation, American Association of Neurological Surgeons, Joint Section on Neurotrauma and Critical Care. pp. 153–255.
  7. Clusmann, H (2001). "Fixed and dilated pupils after trauma, stroke, and previous intracranial surgery: management and outcome". J Neurol Neurosurg Psychiatry. 71 (2): 175–181. doi:10.1136/jnnp.71.2.175. PMC 1737504. PMID 11459888.
  8. 8.0 8.1 Braakman, R; Gelpke, G; Habbema, J; Maas, A; Minderhoud, J (1980). "Systemic selection of prognostic features in patients with severe head injury". Neurosurgery. 6 (4): 362–370. doi:10.1227/00006123-198004000-00002.
  9. Chen, J; Gombart, Z; Rogers, S; Gardiner, S; Cecil, S; Bullock, R (2011). "Pupillary reactivity as an early indicator of increased intracranial pressure: the introduction of the neurological pupil index". Surg Neurol Int. 2: 82. doi:10.4103/2152-7806.82248. PMC 3130361. PMID 21748035.{{cite journal}}: CS1 maint: unflagged free DOI (link)
  10. Chesnut, R; Gautille, T; Blunt, B; Klauber, M; Marshall, L (1994). "The localizing value of asymmetry in pupillary size in severe head injury: relation to lesion type and location". Neurosurgery. 34 (5): 840–845. doi:10.1097/00006123-199405000-00008.
  11. Choi, S; Narayan, R; Anderson, R; Ward, J (1988). "Enhanced specificity of prognosis in severe head injury". J Neurosurg. 69 (3): 381–385. doi:10.3171/jns.1988.69.3.0381. PMID 3404236.
  12. Levin, H; Gary, H; Eisenberg, H; et al. (1990). "Neurobehavioral outcome 1 year after severe head injury. Experience of the Traumatic Coma Data Bank". J Neurosurg. 73 (5): 699–709. doi:10.3171/jns.1990.73.5.0699. PMID 2213159.
  13. Marshall, L; Gautille, T; Klauber, M; et al. (1991). "The outcome of severe closed head injury". J Neurosurg. 75: 28–36. doi:10.3171/sup.1991.75.1s.0s28.
  14. Ritter, A; Muizelaar, J; Barnes, T; et al. (1999). "Brain stem blood flow, pupillary response, and outcome in patients with severe head injuries". Neurosurgery. 44 (5): 941–948. doi:10.1097/00006123-199905000-00005. PMID 10232526.
  15. Sakas, D; Bullock, M; Teasdale, G (1995). "One-year outcome following craniotomy for traumatic hematoma in patients with fixed dilated pupils". J Neurosurg. 82 (6): 961–965. doi:10.3171/jns.1995.82.6.0961. PMID 7760198.
  16. Taylor, W; Chen, J; Meltzer, H; et al. (2003). ""Quantitative pupillometry, a new technology " normative data and preliminary observations in patients with acute head injury". J Neurosurg. 98 (1): 205–213. doi:10.3171/jns.2003.98.1.0205. PMID 12546375.
  17. Tien, H; Cunha, J; Wu, S; et al. (2006). "Do trauma patients with a Glasgow Coma Scale score of 3 and bilateral fixed and dilated pupils have any chance of survival?". J Trauma. 60 (2): 274–278. doi:10.1097/01.ta.0000197177.13379.f4. PMID 16508482.
  18. 18.0 18.1 Zhao, D; Weil, M; Tang, W; Klouche, K; Wann, S (2001). "Pupil diameter and light reaction during cardiac arrest and resuscitation". Crit. Care Med. 4 (29): 825–828. doi:10.1097/00003246-200104000-00029.
  19. Andrews, B; Pitts, L (1991). "Functional recovery after traumatic transtentorial herniation". Neurosurgery. 29 (2): 227–231. doi:10.1227/00006123-199108000-00010.
  20. Petridis, A. K.; Dörner, L.; Doukas, A.; Eifrig, S.; Barth, H.; Mehdorn, M. (2009). "Acute Subdural Hematoma in the Elderly; Clinical and CT Factors Influencing the Surgical Treatment Decision". Central European Neurosurgery. 70 (2): 73–78. doi:10.1055/s-0029-1224096. PMID 19711259.
  21. Marmarou, A; Lu, J; Butcher, I; et al. (2007). ""Prognostic value of the Glasgow Coma Scale and pupil reactivity in traumatic brain injury assessed pre-hospital and on enrollment " an IMPACT analysis". J Neurotrauma. 24 (2): 270–280. doi:10.1089/neu.2006.0029. PMID 17375991.
  22. Narayan, R; Greenberg, R; Miller, J; et al. (1981). ""Improved confidence of outcome prediction in severe head injury " A comparative analysis of the clinical examination, multimodality evoked potentials, CT scanning, and intracranial pressure". J Neurosurg. 54 (6): 751–762. doi:10.3171/jns.1981.54.6.0751. PMID 7241184.
  23. NIH Stroke Scale (NIHSS). http://www.nihstrokescale.org/.
  24. Litvan, I; Saposnik, G; Mauriño, J; et al. (2000). "Pupillary diameter assessment: need for a graded scale". Neurology. 54 (2): 530–531. doi:10.1212/wnl.54.2.530. PMID 10668738.
  25. Olson D, Stutzman S, Saju C, Wilson M, Zhao W, Aiyagari V. Interrater reliability of pupillary assessments. Neurocritical Care. 2015.
  26. Stutzman S, Olson D, Saju C, Wilson M, Aiyagari V. Interrater reliability of pupillar assessments among physicians and nurses. UT Southwestern Medical Center; 2014.
  27. Worthley, L (2000). "The pupillary light reflex in the critically ill patient". Critical Care and Resuscitation. 2: 7.
  28. Aoun SG, Stutzman SE, Vo PN, et al. Detection of delayed cerebral ischemia using objective pupillometry in patients with aneurysmal subarachnoid hemorrhage. J Neurosurg. 2019. Published online January 11, 2019; DOI: 10.3171/2018.9.JNS181928
  29. Sluss KS, et al. (2016). U.S. Patent No. 10,034,605. Washington, DC: U.S. Patent and Trademark Office.
  30. Hess, E. H.; Polt, J. M. (1960). "Pupil size as related to interest value of visual stimuli". Science. 132 (3423): 349–350. Bibcode:1960Sci...132..349H. doi:10.1126/science.132.3423.349. PMID 14401489.
  31. Hess, E. H.; Seltzer, A. L.; Shlien, J.M. (1965). "Pupil response of hetero- and homosexual males to pictures of men and women: A pilot study". Journal of Abnormal Psychology. 70 (3): 165–168. doi:10.1037/h0021978.
  32. Simms, T. M. (1967). "Pupillary response of male and female subjects to pupillary difference in male and female picture stimuli". Perception and Psychophysics. 2 (11): 553–555. doi:10.3758/bf03210265.
  33. 33.0 33.1 Goldwater, B. C. (1972). "Psychological significance of pupillary movements" (PDF). Psychological Bulletin. 77 (5): 340–55. doi:10.1037/h0032456. PMID 5021049.
  34. Nunally, J. C.; Knott, P. D.; Duchnowski, A.; Parker, R. (1967). "Pupillary response as a general measure of activation". Perception and Psychophysics. 2 (4): 149–155. doi:10.3758/BF03210310.
  35. Fitzgerald, H. E. (1968). "Autonomic pupillary reflex activity during early infancy and its relation to social and nonsocial visual stimuli". Journal of Experimental Child Psychology. 6 (3): 470–482. doi:10.1016/0022-0965(68)90127-6.
  36. Fitzgerald, H. E.; Lintz, L. M.; Brackbill, Y.; Adams, G. (1967). "Time perception and conditioning an autonomic response in human infants". Perceptual and Motor Skills. 24 (2): 479–486. doi:10.2466/pms.1967.24.2.479. PMID 6068562.
  37. Granholm, E.; Steinhauer, S. R. (2004). "Pupillometric measures of cognitive and emotional processes" (PDF). International Journal of Psychophysiology. 52 (1): 1–6. doi:10.1016/j.ijpsycho.2003.12.001. PMID 15003368.
  38. Vacchiano, R. B.; Strauss, P. S.; Ryan, S.; Hochman, L. (1968). "Pupillary response to value-lined words". Perceptual and Motor Skills. 27 (1): 207–210. doi:10.2466/pms.1968.27.1.207. PMID 5685695.
  39. Simpson, H. M.; Hale, S. M. (1969). "Pupillary Changes During a Decision-Making Task". Perceptual and Motor Skills. 29 (2): 495–498. doi:10.2466/pms.1969.29.2.495. PMID 5361713.
  40. Kahneman, D.; Beatty, J. (1967). "Pupillary Response in a Pitch Discrimination Task". Perception and Psychophysics. 2 (3): 101–105. doi:10.3758/BF03210302.
  41. Kahneman, D.; Beatty, J. (1966). "Pupil Diameter and Load on Memory". Science. 154 (3756): 1583–1585. Bibcode:1966Sci...154.1583K. doi:10.1126/science.154.3756.1583.
  42. Hess, E. H.; Polt, J. H. (1964). "Pupil Size in Relation to Mental Activity During Simple Problem Solving". Science. 143 (3611): 1190–1192. Bibcode:1964Sci...143.1190H. doi:10.1126/science.143.3611.1190. PMID 17833905.
  43. Bradshaw, J. L. (1968). "Pupil size and problem solving". Quarterly Journal of Experimental Psychology. 20 (2): 116–122. doi:10.1080/14640746808400139. PMID 5653414.
  44. Kafkas, A.; Montaldi, D. (2011). "Recognition memory strength is predicted by pupillary responses at encoding while fixation patterns distinguish recollection from familiarity". The Quarterly Journal of Experimental Psychology. 64 (10): 1971–1989. doi:10.1080/17470218.2011.588335. PMID 21838656.
  45. Kafkas, A.; Montaldi, D. (2012). "Familiarity and recollection produce distinct eye movement and pupil and medial temporal lobe responses when memory strength is matched". Neuropsychologia. 50 (13): 3080–93. doi:10.1016/j.neuropsychologia.2012.08.001. PMID 22902538.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്യൂപ്പിലോമെട്രി&oldid=3949652" എന്ന താളിൽനിന്ന് ശേഖരിച്ചത്