ഈറ്റിലക്കണ്ട
(Puntius ophicephalus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുൻടിയ്സ് എന്ന കുടുംബത്തിലെ കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഈറ്റിലിക്കണ്ട(Channa barb). (ശാസ്ത്രീയനാമം: Puntius ophicephalus).[2]ഏകദേശം 19.6 സെ മീ നീളം വരും ഇവയ്ക്ക്. ഇവയെ കണ്ടു കിട്ടിയിടുള്ളത് പമ്പ, പെരിയാർ, മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ്. തമിഴ്നാട്ടിലെ വൈഗൈ നദിയിൽ ഇവയുണ്ട് എന്ന് പറയുന്നു എങ്കിലും ഇതിനു തെളിവ് ലഭിച്ചിട്ടില്ല അത് കൊണ്ട് തനെ ഇവ കേരളത്തിന്റെ തദ്ദേശീയ മത്സ്യം ആണെന്ന് പറയാം . [3] സുന്ദരരാജ് എന്ന ശാസ്ത്രജ്ഞൻ 1941-ൽ പമ്പയാറിന്റെ കൈവഴിയായ കല്ലാറിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്. കല്ലാറിനെക്കൂടാതെ തേക്കടി തടാകത്തിന്റെ പോഷകനദികളായ പെരിയാറിലും മുല്ലയാറിലും കണ്ടുവരുന്നു.
ഈറ്റിലിക്കണ്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. ophicephalus
|
Binomial name | |
Puntius ophicephalus | |
Synonyms | |
eechathalakenda ophicephala |
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Puntius ophicephalus" in ഫിഷ്ബേസ്. April 2006 version.
- ↑ http://www.fishbase.org/summary/Puntius-ophicephalus.html
- ↑ http://www.iucnredlist.org/apps/redlist/details/172426/0