വയൽക്കുരുവി

(Prinia inornata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാടത്തും പുഴയോരങ്ങളിലുള്ള ചെടിപ്പടർപ്പുകളിലും കാണപ്പെടുന്ന ആറ്റക്കുരുവിയേക്കാൾ ചെറിയതും ചാരംപൂണ്ട ഇളം തവിട്ടുനിറത്തോടുകൂടിയ ഒരു പക്ഷിയാണ് വയൽക്കുരുവി (Plain Prinia).(ശാസ്ത്രീയനാമം: Prinia inornata)

വയൽക്കുരുവി
Plain Prinia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. inornata
Binomial name
Prinia inornata
Sykes, 1832
വയൽക്കുരുവി (തൃശ്ശൂരിലെ കോൾപ്പാടങ്ങളിൽ നിന്ന്)
Plain prinia bird
Plain Prinia,Prinia inornata from koottanad Palakkad Kerala

പാടത്തെ പൊന്തകളുടെ നെറുകയിലിലും മറ്റുമിരുന്ന് ചിൽ_ചിൽ_ചിൽ_ചിൽ എന്നു ശബ്ദം പുറപ്പെടുവിക്കാറുണ്ട്.ശബ്ദത്തിനനുസരിച്ച് ആടിക്കളിയ്ക്കുന്നതുമായ നീണ്ട വാൽ. കൂടാതെ പ്റ്റീ‌_പ്റ്റീ_പ്റ്റീ‌_പ്റ്റീ എന്നും ഇവ ശബ്ദിക്കാറുണ്ട്.

രൂപവിവരണം

തിരുത്തുക

അത്ര നിറപ്പകിട്ടില്ലാത്ത അഞ്ചിഞ്ചുമാത്രം വലിപ്പമുള്ള ചെറുപക്ഷികളാണ് വയൽക്കുരുവികൾ.വാലിനുമാത്രം രണ്ടിഞ്ചുവലിപ്പമുണ്ട്. നെറ്റി, തല, കഴുത്തിന്റെ മുകൾ ഭാഗവും പാർശ്വങ്ങളും, മുതുക്, ചിറകുകൾ, വാൽ എന്നിവയിൽ അത്ര മിനുസമില്ലാത്ത തവിട്ടുനിറം. ദേഹത്തിന്റെ കീഴ് ഭാഗത്ത് മങ്ങിയ വെള്ളനിറം. കണ്ണിനുമീതെ നീണ്ടതും വളരെ നേർത്ത തവിട്ടുനിറമുള്ളതുമായ ഒരു പുരികമുള്ളത് വ്യക്തമായി കാണാം. ദേഹത്തൊന്നും മറ്റു കടുത്ത നിറങ്ങളില്ല. വാലിന്റെ അറ്റത്ത് കറുത്തതോ വെളുത്തതോ ആയ പുള്ളികളുമില്ല.

ആവാസവ്യവസ്ഥകൾ

തിരുത്തുക

വയൽക്കുരുവികളെ നമ്മുടെ നാട്ടിൽ കാണുന്നത് നെല്ലുനിൽക്കുന്ന പാടങ്ങളിലും, വെള്ളത്തിൽ വളരുന്ന ചെടികളിലും, ചെടികൾ തിങ്ങിവളരുന്ന പുഴയോരം തോടുവക്കുകൾ ഇവിടങ്ങളിലാണ്. ഈ പക്ഷിക്ക് ഇഷ്ടമായ വാസസ്ഥലം പവിഴക്കൊമ്പുകൾ പോലെ ചുവന്ന പൂക്കുലകളുള്ളതും പുഴകളിലും തോടുകളിലും മുട്ടിനുവെള്ളമുള്ള സ്ഥലത്തുമെല്ലാം സമൃദ്ധിയായി വളരുന്ന ഒരുതരം ചെടിപ്പൊന്തകളാണ്. ഈ ചെടിയെ പാലക്കാട് താലൂക്കിൽ അടയ്ക്കാമണിയൻ എന്നൊരു പേരിലറിയപ്പെടുന്നു. പത്തുവാര നീളവും ഒരു വാര നീളവുമുള്ള അടയ്ക്കാമണിയൻ പൊന്തകളിൽ വയൽക്കുരുവികളുടെ നാലും അഞ്ചും ഇണകളെ കാണാനാകും. നൂറുവാര സമചതുരമുള്ള പാടത്ത് ഇതിന്റെ ഒരു ഇണയെ മാത്രമേ കഷ്ടി കണ്ടെത്താനാകൂ. വയൽക്കുരുവിയെന്നാണ് പേരെങ്കിലും ഈ പക്ഷികൾക്ക് പൊന്തകളാണ് പഥ്യം. മഴക്കാലങ്ങളിലാണ് ഈ പക്ഷികൾ കൂടുതൽ സജീവമാകുന്നത്.

വയൽക്കുരുവികൾ സ്വന്തം ആവാസവ്യവസ്ഥ വിട്ട് ഒരിക്കലും ദൂരേയ്ക്കോ വളരെ നേരത്തെ പറക്കലിനോ മുതിരാറില്ല. ചെടിപടലങ്ങളിക്കിടയിൽ പറന്ന് നടന്ന് ആഹാരം സമ്പാദിയ്ക്കുന്നു. ചെറുപ്രാണികൾ ആണ് പ്രധാന ആഹാരം.

വയൽക്കുരുവികൾ കൂടുവയ്ക്കാൻ ചെറിയ ചെടികൾ ആണു തിരഞ്ഞെടുക്കാറ്. ചിലസ്ഥലങ്ങളിൽ ഗോവ(കൊയ്യാവൂ, പേര)ച്ചെടികളിലും ചിലയിടങ്ങളിൽ അരിപ്പൂചെടികളിലും അടയ്ക്കാമണിയൻ ചെടികളിലും ഈ പക്ഷിയുടെ കൂടുകൾ കാണാം. പക്ഷികളുടെ ഗതാഗതം നിരീക്ഷിച്ചാൽ ഇവയുടെ കൂട് കണ്ടെത്തുക ബുദ്ധിമുട്ടല്ല. പുല്ലുകളുടെ ഇല ചീന്തി നേരിയ നാരുകളുണ്ടാക്കി മാറാലകൊണ്ട് ബന്ധിച്ച് ഒരു സഞ്ചിയുണ്ടാക്കിയാണ് പക്ഷി കൂടുപണിയുന്നത്. കൂടുകൾക്ക് താങ്ങായിരിയ്ക്കാൻ കൂടുവയ്ക്കുന്ന ചെടികളുടെ ഇലകളും അങ്ങിങ്ങായി തുന്നിപ്പിടിപ്പിയ്ക്കുന്നു. പക്ഷേ തുന്നാരനെപ്പോലെ ഇലകൾക്കൊണ്ട് കോപ്പ പണിതല്ല ഈ പക്ഷി കൂടുണ്ടാക്കുന്നത്. പുതുതായി കെട്ടിയ കൂടുകൾക്ക് നല്ല പച്ചനിറമായിരിക്കും. രണ്ടുമൂന്ന് ദിവസങ്ങൾക്കൊണ്ട് പുല്ലുവാടിക്കരിഞ്ഞ് കൂടിന്റെ നിറം മാറുന്നു. കൂടിനെ ഒളിപ്പിച്ചുവയ്ക്കാൻ യാതൊരു പ്രയത്നവും കിളിയായിട്ട് ചെയ്യുന്നില്ല. കൂടിനടുത്ത് മനുഷ്യസാമീപ്യമുണ്ടായാൽ ചിലപ്പോൾ കൂട്ടിലെ മുട്ടകൾ നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്. പരിചയമുള്ള പക്ഷിനിരീക്ഷകർക്കു മാത്രമേ മുട്ടയ്ക്ക് നാശം വരാത്തവിധത്തിൽ കൂടു പരിശോധിയ്ക്കാൻ കഴിയൂ.

പുൽസഞ്ചിപോലുള്ള കൂടുകളിൽ സാധാരണയായി നാലുമുട്ടകളാണ് ഉണ്ടാവുക. കാലിഞ്ചുകൂടി നീളമില്ലാത്ത മുട്ടകൾ ഒരറ്റം തടിച്ച് മറ്റേ അറ്റം അല്പം കൂർത്ത ഗുളികൾ പോലെയിരിക്കും. മുട്ടത്തോടിന്റെ നിറം കൗതുകമുണർത്തുന്ന നീലനിറമാണ്. ഈ നീല പലപ്പോഴും കടുത്തതും ചിലതിൽ നേരിയതും ആയി കാണാമെങ്കിലും അതിന്റെ ഭംഗിയും ശോഭയും അവർണനീയമാണ്.നീല നിറത്തിന്റെ അഴകുകൂട്ടാനായി അനവധി ചിത്രപണികളും മുട്ടയിലുണ്ട്. ചെറിയ കുത്തുകൾ, അല്പം വലിയ പൊട്ടുകൾ, മഷിവീണ് പരന്ന പോലെയുള്ള പാടുകൾ ഇവയെല്ലാം മുട്ടയിൽ കാണാം. ഈ ജാതിയിൽ വരുന്ന മിക്ക പക്ഷികളിടേയും മുട്ടകൾ ഒരു അച്ചിൽ വാർത്തപോലെയായതിനാൽ മുട്ടകൾ കണ്ട് പക്ഷിയെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഒരേ കൂട്ടിയെ മുട്ടകളിൽ തന്നെ കാഴ്ചയിൽ വളരെ വ്യത്യാസങ്ങളുണ്ടാകാം.

ചിത്രശാല

തിരുത്തുക


  1. "Prinia inornata". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  • കേരളത്തിലെ പക്ഷികൾ-ഇന്ദുചൂഡൻ(1958 എഡിഷൻ) പേജ് 175
"https://ml.wikipedia.org/w/index.php?title=വയൽക്കുരുവി&oldid=3462388" എന്ന താളിൽനിന്ന് ശേഖരിച്ചത്