പ്രംബനൻ

(Prambanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ മദ്ധ്യ-ജാവയിൽ സ്ഥിതിചെയ്യുന്ന, 9-ആം നൂറ്റാണ്ടിൽ നിർമിച്ച ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ. ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മദേവൻ, വിഷ്ണു, ശിവൻ എന്നിവരാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇന്തോനേഷ്യൻ നഗരമായ യോഗ്യകാർത്തയിൽനിന്നും ഏകദേശം 11 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[2]

പ്രംബനൻ ക്ഷേത്ര സമുച്ചയം Prambanan Temple Compounds
The Prambanan temple complex
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
മാനദണ്ഡംi, iv[1]
അവലംബം642
നിർദ്ദേശാങ്കം7°45′8″S 110°29′30″E / 7.75222°S 110.49167°E / -7.75222; 110.49167
രേഖപ്പെടുത്തിയത്1991 (15th വിഭാഗം)
വെബ്സൈറ്റ്www.borobudurpark.com/prambanan.php
പ്രംബനൻ is located in Indonesia
പ്രംബനൻ
Location of പ്രംബനൻ

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് പ്രംബനൻ. ഈ ക്ഷേത്രസമുച്ചയത്തിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ വാസ്തുവിദ്യയിൽ തീർത്ത ഒരു മഹാ നിർമ്മിതിയാണ് പ്രംബനൻ. ഇതിൽ ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിന് 47 മീറ്റർ(ഏകദേശം ഒരു 15നില കെട്ടിടത്തിന്റെ ഉയരം) ഉയരമുണ്ട്.[3] ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നുണ്ട്.[4]

ക്ഷേത്ര സമുച്ചയം

തിരുത്തുക
This information does not take account of damage caused by the 2006 Yogyakarta earthquake
 
പ്രംബനൻ ക്ഷേത്രസമുച്ചയത്തിന്റെ ഒരു പൂർണ മാതൃക

യഥാർത്ഥത്തിൽ 240 ക്ഷേത്രങ്ങളാണ് പ്രംബനൻ ക്ഷേത്ര സമുച്ചയത്തിൽ ഉണ്ടായിരുന്നത്. ഈ ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഇവയാണ്:

  1. 3 ത്രിമൂർത്തി ക്ഷേത്രങ്ങൾ: മൂന്ന് പ്രധാന ക്ഷേത്രങ്ങൾ: ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരുടെ ക്ഷേത്രങ്ങൾ
  2. 3 വാഹന ക്ഷേത്രങ്ങൾ: ത്രിമൂർത്തി ക്ഷേത്രങ്ങളുടെ മുന്നിൽ കാണപ്പെടുന്ന ഉപക്ഷേത്രങ്ങൾ. തിമൂർത്തികളുടെ വാഹനങ്ങളായ നന്ദി, ഗരുഡൻ, ഹംസം എന്നിവയാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ.
  3. 2 അപിത് ക്ഷേത്രങ്ങൾ: ത്രിമൂർത്തി ക്ഷേത്രങ്ങളുടേയും, വാഹന ക്ഷേത്രങ്ങളുടേയും ഇടയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ക്ഷേത്രങ്ങൾ. ഒന്ന് തെക്കുദിക്കിലും മറ്റൊന്ന് വടക്ക് ദിക്കിലും.
  4. 4 കെലിർ ക്ഷേത്രങ്ങൾ:പ്രധാന ക്ഷേത്രസമുച്ചയത്തിനകത്ത് നാലു ദിക്കുകളിലുമായി സ്ഥിതിച്ചെയ്യുന്ന നാല് ഉപക്ഷേത്രങ്ങൾ
  5. 4 പതൊക് ക്ഷേത്രങ്ങൾ: പ്രധാന ക്ഷേത്രസമുച്ചയത്തിനകത്ത് നാല് മൂലകളിലുമായി സ്ഥിതിച്ചെയ്യുന്ന നാല് ഉപക്ഷേത്രങ്ങൾ
  6. 224 പെർവാര ക്ഷേത്രങ്ങൾ:ഈ ക്ഷേത്രങ്ങളെ എല്ലാം വലയം ചെയ്തുകൊണ്ട് നിർമിച്ചിരിക്കുന്ന അനേകം ഉപക്ഷേത്രങ്ങൾ. ചതുരാകൃതിയിലുള്ള നാല് നിരകളിലായി ഇവ ക്രമപ്പെടുത്തിയിരിക്കുന്നു.

ചിത്രശാല

തിരുത്തുക

കൊത്തുപണികൾ

തിരുത്തുക

നിർമ്മിതികൾ

തിരുത്തുക
  1. http://whc.unesco.org/en/list/642. {{cite web}}: Missing or empty |title= (help)
  2. Prambanan Temple Compounds – UNESCO World Heritage Centre
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-06. Retrieved 2015-07-29.
  4. Prambanan Temple

7°45′8″S 110°29′30″E / 7.75222°S 110.49167°E / -7.75222; 110.49167

$

"https://ml.wikipedia.org/w/index.php?title=പ്രംബനൻ&oldid=3820660" എന്ന താളിൽനിന്ന് ശേഖരിച്ചത്