പിസിഫോം

(Pisiform bone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിസിഫോം അസ്ഥി (പിസിഫോർമെ ലെന്റിഫോം അസ്ഥി) കൈക്കുഴയിൽ കാണപ്പെടുന്ന പയറിന്റെ ആകൃതിയുള്ള ഒരു ചെറിയ അസ്ഥിയാണ്.

Bone: പിസിഫോം അസ്ഥി
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം).
പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം
ഡിസ്റ്റൽ: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി
ഇടത് പിസിഫോം അസ്ഥി
Gray's subject #54 225
Origins അൾനാർ കൊളാറ്ററൽ ലിഗമെന്റ്
MeSH Pisiform+Bone

കാർപൽ അസ്ഥികളുടെ പ്രോക്സിമൽ നിരയിൽ കാണുന്ന ഒരസ്ഥിയാണ് പിസിഫോം. അൾന എന്ന കൈത്തണ്ടയിലെ മീഡിയൽ വശത്തുള്ള അസ്ഥി കൈക്കുഴയിൽ ചേരുന്നിടത്താണ് ഇത് കാണുന്നത്. ഇത് ട്രൈക്വിട്രൽ എന്ന അസ്ഥിയോടു മാത്രമേ സന്ധിക്കുന്നുള്ളൂ.

ഇതൊരു സെസമോയ്ഡ് അസ്ഥിയാണ്.

വലിപ്പക്കുറവും ഒറ്റ സന്ധിയുമാണ് പിസിഫോമിന്റെ പ്രത്യേകതകൾ. മറ്റു കാർപൽ അസ്ഥികളുള്ള തലത്തിന്റെ മുന്നിലായാണ് ഇതിന്റെ സ്ഥാനം. ഗോളത്തിനോട് അടുത്ത സ്ഫിറോയ്ഡൽ ആകൃതിയാണിതിന്.

പിസിഫോം എന്ന പേര് ലാറ്റിൻ ഭാഷയിലെ പൈസം (പയർ) എന്ന വാക്കിൽ നിന്നാണ് ഉദ്ഭവിച്ചിരിക്കുന്നത്.

പ്രതലങ്ങൾ

തിരുത്തുക

ഇതിന്റെ ഡോർസൽ പ്രതലത്തിൽ (പിൻവശം) ട്രൈക്വിട്രലിനോട് ചേരുന്ന ഒരു മിനുസമുള്ള അണ്ഡാകാരമായ (ഓവൽ) ഭാഗമുണ്ട്.

ഇതിന്റെ പാമാർ പ്രതലം ഉരുണ്ടതും പരുപരുത്തതുമാണ്. ട്രാൻസ്വേഴ്സ് കാർപൽ ലിഗമെന്റ്, ഫ്ലെക്സർ കാർപൈ അൾനാരിസ് പേശി, അഡക്റ്റർ ഡിജിറ്റൈ ക്വിന്റി പേശി എന്നിവ പിസിഫോമിനോട് യോജിക്കുന്നത് ഇവിടെയാണ്.

പിസിഫോമിന്റെ ലാറ്ററൽ പ്രതലം കോൺകേവും പരുപരുത്തതുമാണ്.

പിസിഫോമിന്റെ മീഡിയൽ പ്രതലം കോൺവെക്സും പരുപരുത്തതുമാണ്.

ഇവയും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പിസിഫോം&oldid=3637223" എന്ന താളിൽനിന്ന് ശേഖരിച്ചത്