കാപ്പിറ്റേറ്റ്
മനുഷ്യന്റെ കയ്യിൽ കാണപ്പെടുന്ന ഏറ്റവും വലിയ കാർപൽ അസ്ഥിയാണ് കാപ്പിറ്റേറ്റ്. കൈക്കുഴയുടെ മദ്ധ്യത്തായാണ് ഇതിന്റെ സ്ഥാനം. ഈ അസ്ഥിയുടെ മുകൾ ഭാഗത്തായി ഒരു ഉരുണ്ട ഹെഡ് (തല) എന്നു വിളിക്കുന്ന ഭാഗമുണ്ട്. സ്കാഫോയ്ഡും ലൂണേറ്റും ചേർന്നുണ്ടാകുന്ന അവതല ഭാഗത്തോടാണ് ഹെഡ് സന്ധിക്കുന്നത്. ഹെഡിന് താഴെ നെക്കും (കഴുത്ത്) ബോഡിയും (ശരീരം) ഉണ്ട്. [1] മറ്റ് സസ്തനികളിലും ഈ അസ്ഥി കാണപ്പെടുന്നുണ്ട്. ഉഭയജീവികളിലെയും, ഉരഗങ്ങളിലെയും മൂന്നാമത് ഡിസ്റ്റൽ കാർപൽ എന്ന അസ്ഥിക്ക് തത്തുല്യമാണ് കാപ്പിറ്റേറ്റ്.
Bone: Capitate bone | |
---|---|
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി Distal: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി| Image2 = Gray227.png | |
ഇടത് കാപ്പിറ്റേറ്റ് അസ്ഥി | |
Gray's | subject #54 226 |
MeSH | Capitate+Bone |
ലാറ്റിൻ ഭാഷയിലെ കാപ്പിറ്റേറ്റസ് (തലയുള്ളത്) എന്ന വാക്കിൽ നിന്നാണ് കാപ്പിറ്റേറ്റ് എന്ന വാക്കിന്റെ ഉദ്ഭവം. കാപിറ്റ് എന്നാൽ ലാറ്റിനിൽ തല എന്നാണർത്ഥം.
പ്രതലങ്ങൾ
തിരുത്തുകസുപ്പീരിയർ പ്രതലം ഉരുണ്ടതും മിനുസമുള്ളതുമാണ്. ഇത് ലൂണേറ്റ് അസ്ഥിയോട് സന്ധിക്കുന്നു.
ഇൻഫീരിയർ പ്രതലം രണ്ട് റിഡ്ജുകളാൽ മൂന്ന് ഭാഗങ്ങളായി തിരിഞ്ഞിട്ടുണ്ട്. രണ്ടാമതും മൂന്നാമതും നാലാമതും മെറ്റാകർപൽ അസ്ഥികളുമായി ഈ ഭാഗങ്ങൾ സന്ധിക്കുന്നു. മൂന്നാമത് മെറ്റാകാർപൽ അസ്ഥിയുമായി സന്ധിക്കുന്ന ഭാഗമാണ് ഏറ്റവും വലുത്.
ഡോർസൽ പ്രതലം വീതിയുള്ളതും പരുക്കനുമാണ്.
വോളാർ പ്രതലം ഇടുങ്ങിയതും ഉരുണ്ടതും ലിഗമെന്റുകളും അഡക്റ്റർ പോളിസിസ് പേശിയുടെ ഒരു ഭാഗവും ചേരുന്നതു കാരണം പരുക്കനുമാണ്.
ലാറ്ററൽ പ്രതലം ട്രപ്പിസോയ്ഡ് അസ്ഥിയുമായി മുന്നിൽ താഴെ ഭാഗത്തായി ഒരു ചെറിയ ഫേസറ്റ് (സന്ധി ചെയ്യുന്ന പ്രതലം) വഴി സന്ധിക്കുന്നു. ഇതിനു പിന്നിൽ ഇന്ററോഷ്യസ് ലിഗമെന്റ് അസ്ഥിയോട് യോജിക്കുന്ന കുഴിഞ്ഞ ഒരു പരുക്കൻ ഭാഗമുണ്ട്. ഇതിനുമുകളിലാണ് ആഴത്തിലുള്ള ഒരു തോടുപോലുള്ള ലിഗമെന്റുകൾ യോജിക്കുന്നതു കാരണം പരുക്കനായ ഭാഗമുള്ളത്. ഇതിനും മുകളിൽ നാവിക്കുലാർ അസ്ഥിയുമായി സന്ധിക്കുന്ന മിനുസമുള്ള ഒരു ഉത്തല (കോൺവെക്സ്) പ്രതലമുണ്ട്.
മീഡിയൽ പ്രതലം ഹാമേറ്റ് അസ്ഥിയുമായി ഒരു മിനുസമുള്ളതും അവതലവും (കോൺകേവ്) നീണ്ടതുമായ ഫേസറ്റ് വഴി സന്ധിക്കുന്നു. ഇന്ററോഷ്യസ് ലിഗമെന്റിന്റ് യോജിക്കുന്ന മുൻഭാഗം പരുക്കനാണ്. [1]
സന്ധികൾ
തിരുത്തുകസ്കഫോയ്ഡ് ഏഴ് അസ്ഥികളുമായി സന്ധിക്കുന്ന്: സ്കഫോയ്ഡ് അസ്ഥിയും ലൂണേറ്റ് അസ്ഥിയും പ്രോക്സിമൽ വശത്തും, രണ്ടാം മെറ്റാകാർപലും, മൂന്നാം മെറ്റാകാർപലും, നാലാം മെറ്റാകാർപലും ഡിസ്റ്റൽ വശത്തും, ട്രൈക്വിട്രൽ റേഡിയൽ വശത്തും, ഹാമേറ്റ് അൾനാർ വശത്തും. [1]
കൂടുതൽ വായനയ്ക്ക്
തിരുത്തുകചിത്രശാല
തിരുത്തുക-
കാപ്പിറ്റേറ്റ് അസ്ഥി
-
ഇടതു കയ്യിലെ കാപ്പിറ്റേറ്റ് അസ്ഥി. പാമാർ പ്രതലം
-
ഇടതു കയ്യിലെ കാപ്പിറ്റേറ്റ് അസ്ഥി. വോളാർ പ്രതലം
-
ഇടതു കൈപ്പത്തിയിലെ അസ്ഥികൾ. വോളാർ പ്രതലം.
-
ഇടതു കൈപ്പത്തിയിലെ അസ്ഥികൾ. ഡോർസൽ പ്രതലം.
-
കൈത്തണ്ടയ്ക്ക് കുറുകെ മുറിച്ചദൃശ്യം
ലേഖന സൂചിക
തിരുത്തുക- ↑ 1.0 1.1 1.2 Gray's Anatomy (1918). See infobox.
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.