പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക്

(Personal area network എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക് (PAN / പാൻ ) എന്നത് ഒരു വ്യക്തിയുടെ വർക്ക്‌സ്‌പെയ്‌സിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടർ ശൃംഖലയാണ്.[1] കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റുകൾ തുടങ്ങിയ ഉപകരണങ്ങൾക്കിടയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യാൻ ഇത് സഹായിക്കുന്നു. വ്യക്തിഗത ഉപകരണങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനോ ഒരു മാസ്റ്റർ ഉപകരണം ഗേറ്റ്‌വേയായി ഉപയോഗിച്ച് ഇൻറർനെറ്റിലേക്കും ഉയർന്ന വിനിമയശേഷിയുള്ള നെറ്റ്‌വർക്കിലേക്കും കണക്‌റ്റുചെയ്യുന്നതിനോ പാൻ ഉപയോഗിക്കാനാകും.

Computer Network types by area

ഒരു പാൻ പൊതുവേ വയർലെസ് ആയിരിക്കാം അല്ലെങ്കിൽ യുഎസ്ബി പോലുള്ള വയർഡ് ഇന്റർഫേസുകളിലൂടെയും കണക്റ്റ് ചെയ്യാം. ഐആർഡിഎ (IrDA), വയർലെസ്, യുഎസ്ബി, ബ്ലൂടൂത്ത് അല്ലെങ്കിൽ സിഗ്‌ബി പോലെയുള്ള കുറഞ്ഞ പവർ, ഹ്രസ്വ-ദൂര വയർലെസ് നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന ഒരു പാൻ ആണ് വയർലെസ് പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക് (WPAN). ഒരു WPAN-ന്റെ പരിധി ഏതാനും സെന്റീമീറ്റർ മുതൽ ഏതാനും മീറ്റർ വരെ ആയിരിക്കാം. സെൻസറുകളുടെ ലോ-പവർ ഓപ്പറേഷനായി പ്രത്യേകം തയ്യാറാക്കിയ WPAN-കളെ ലോ-പവർ വൈഡ് ഏരിയ നെറ്റ്‌വർക്കിൽ (LPWAN) നിന്ന് വേർതിരിച്ചറിയാൻ ചിലപ്പോൾ ലോ-പവർ പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക് (LPPAN) എന്നും വിളിക്കപ്പെടുന്നു.

വയർഡ് തിരുത്തുക

പെരിഫറലുകൾക്കിടയിൽ ഹ്രസ്വദൂരകണക്ഷനുകൾ നൽകാൻ വയർഡ് പേഴ്സണൽ ഏരിയ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. യുഎസ്ബി (യുഎസ്ബി, ഐഇഇഇ-1394), തണ്ടർബോൾട്ട് എന്നിവ ഇവയുടെ ഉദാഹരണങ്ങളാണ്.

വയർലെസ് തിരുത്തുക

വയർലെസ് പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (WPAN) എന്നത് കണക്ഷനുകൾ വയർലെസ് ആയ ഒരു പേഴ്സണൽ ഏരിയ നെറ്റ്‌വർക്കാണ്. ബ്ലൂടൂത്ത് ഉൾപ്പെടെ ISM ബാൻഡിൽ പ്രവർത്തിക്കുന്ന നിരവധി തരം പാനുകൾക്കായി IEEE 802.15 വർക്കിങ് ഗ്രൂപ്പ് മാനദണ്ഡങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ആശയവിനിമയങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന WPAN-കൾക്കായി ഇൻഫ്രാറെഡ് ഡാറ്റ അസോസിയേഷൻ (IrDA) മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ബ്ലൂടൂത്ത് തിരുത്തുക

ബ്ലൂടൂത്ത് ഹ്രസ്വദൂര റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്നു. കീബോർഡുകൾ, പോയിന്റിംഗ് ഉപകരണങ്ങൾ, ഓഡിയോ ഹെഡ്‌സെറ്റുകൾ, പ്രിന്ററൂകൾ തുടങ്ങിയവ കമ്പ്യൂട്ടറുകൾ, സെൽ ഫോണുകൾ അല്ലെങ്കിൽ സ്‌മാർട്ട് വാച്ചുകൾ എന്നിവയിലേക്ക് കണക്‌റ്റ് ചെയ്യുവാൻ ബ്ലൂടൂത്ത്-WPAN-കൾ ഉപയോഗക്കുന്നു. ബ്ലൂടൂത്ത് WPAN- നെ പൈക്കോനെറ്റ് എന്നും വിളിക്കുന്നു. ഇവയിൽ മാസ്റ്റർ-സ്ലേവ് ബന്ധത്തിൽ 8 സജീവ ഉപകരണങ്ങൾ വരെ കണക്റ്റ് ചെയ്യാൻ കഴിയും (കൂടാതെ മറ്റ് ഉപകരണങ്ങൾ "പാർക്ക്ഡ്" മോഡിൽ വളരെ വലിയ അളവിൽ ബന്ധിപ്പിക്കാൻ കഴിയും). പൈക്കോനെറ്റിലെ ആദ്യത്തെ ബ്ലൂടൂത്ത് ഉപകരണം മാസ്റ്ററാണ്, മറ്റെല്ലാ ഉപകരണങ്ങളും മാസ്റ്ററുമായി ആശയവിനിമയം നടത്തുന്ന സ്ലേവുകളാണ്. ഒരു പൈക്കോനെറ്റിന് സാധാരണയായി 10 metres (33 ft) പരിധി ഉണ്ടായിരിക്കും, അനുയോജ്യമായ സാഹചര്യങ്ങളിൽ 100 metres (330 ft) വരെ പ്രവർത്തിക്കാനാകും. ഓഗ്മെന്റഡ് ആന്റിന അറേകളുള്ള ദീർഘദൂര ബ്ലൂടൂത്ത് റൂട്ടറുകൾ ഉപയോഗിച്ചാൽ 1,000 അടി വരെ ബ്ലൂടൂത്ത് ഉപകരണങ്ങളെ ബന്ധിപ്പിക്കാൻ കഴിയും.[2]

ഒരു ഉപകരണത്തിൽ നിന്ന് മറ്റൊന്നിലേക്ക് വിവരങ്ങൾ റിലേ ആയി ട്രാൻസ്മിറ്റ് ചെയ്യുന്ന ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് ഒരു PAN-ൽ കണക്റ്റ് ചെയ്യവുന്ന ഉപകരണങ്ങളുടെ എണ്ണവും PAN-ന്റെ പരിധിയും വിപുലീകരിക്കാം. അത്തരമൊരു നെറ്റ്‌വർക്കിന് ഒരു മാസ്റ്റർ ഡിവൈസ് ഇല്ല. അവയെ ഒരു WPAN ആയി കണക്കാക്കുകയും കണക്കാക്കാതിരിക്കുകയും ചെയ്യാം.[3]

IrDA തിരുത്തുക

IrDA ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിക്കുന്നു. ഇതിന് ആവൃത്തി മനുഷ്യന്റെ കണ്ണിന്റെ സംവേദനക്ഷമതയ്ക്ക് താഴെയാണ്. ഇൻഫ്രാറെഡ്, റിമോട്ട് കൺട്രോളുകൾ പോലുള്ള മറ്റ് വയർലെസ് കമ്മ്യൂണിക്കേഷൻ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നു. IrDA ഉപയോഗിക്കുന്ന സാധാരണ WPAN ഉപകരണങ്ങളിൽ പ്രിന്ററുകൾ, കീബോർഡുകൾ, മറ്റ് സീരിയൽ കമ്മ്യൂണിക്കേഷൻ ഇന്റർഫേസുകൾ എന്നിവ ഉൾപ്പെടുന്നു.[4]

അവലംബം തിരുത്തുക

  1. Gratton, Dean A. (2013). The Handbook of Personal Area Networking Technologies and Protocols (in ഇംഗ്ലീഷ്). Cambridge University Press. pp. 15–18. ISBN 9780521197267. Retrieved 12 December 2018.
  2. "Long-range Bluetooth: Cassia Networks secures patent". www.iotworldtoday.com. Archived from the original on 2022-08-03. Retrieved 2022-08-03.
  3. Boxall, Andy (2016-12-08). "Faster, Longer, And More Capacious: Bluetooth 5 Is Here". Digital Trends. Retrieved 2019-12-18.
  4. Charles D. Knutson; Jeffrey M. Brown (2004). IrDA Principles and Protocols. ISBN 0-9753892-0-3.