ബ്ലൂടൂത്ത്
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വിവരസംവേദനത്തിനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്ക് ബ്ലൂടൂത്ത് എന്ന് പറയുന്നു. മൊബൈൽ ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ഇതുപയോഗിക്കുന്നു. തോഷിബ, എറിക്സൺ, നോക്കിയ മുതലായ കമ്പനികളാണ് ഇത് സൃഷ്ടിച്ചത്. ബ്ലൂടൂത്ത് ഐഎസ്എം റേഡിയോ ബാന്റിൽ ഉള്ള തരംഗങ്ങൾ (ആവൃത്തി 2400-2480MHz) ആണ് വിവരസംവേദനത്തിന് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വിവരസംവേദനം ചെലവു കുറഞ്ഞതും താരതമ്യേന സുരക്ഷിതവും ആണ്. എന്നാൽ പരമാവധി 100 മീറ്റർ വരെ അകലം മാത്രമേ ഇത് പിന്തുണയ്ക്കുന്നുള്ളു.
ആരംഭിച്ചത് എറിക്സൺ ആണെങ്കിലും ബ്ലൂടൂത്തിനെ ഇന്നു പരിപാലിക്കുന്നതും വികസിപ്പിക്കുന്നതും ബ്ലൂടൂത്ത് സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പ് ആണ് (എസ് ഐ ജി). ടെലികമ്മ്യൂണിക്കേഷൻ, നെറ്റ്വർക്കിംഗ്, കമ്പ്യൂട്ടിംഗ്, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 15,000 ത്തിൽ പരം കമ്പനികൾ ഈ സംഘത്തിൽ അംഗങ്ങൾ ആണ്. ബ്ലൂടൂത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കുക, കൂട്ടിച്ചേർക്കലുകളും മെച്ചപ്പെടുത്തലുകളും പരിശോധിക്കുക, പുതിയ ഉപകരണങ്ങളുടെ യോഗ്യത വിലയിരുത്തുക തുടങ്ങിയവ നടത്തുന്നത് ഈ സംഘമാണ്. ഒരു പുതിയ ഉപകരണം ബ്ലൂടൂത്ത് ഉപകരണമായി അറിയപ്പെടാൻ യോഗ്യത നേടുന്നത് ഈ സംഘം മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമാണ്. ബ്ലൂടൂത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും യോഗ്യതയും അനുവാദവും ആവശ്യമാണ് എന്നതിനാൽ ഇതിനെ പൂർണ്ണമായും ഒരു സ്വതന്ത്ര മാനദണ്ഡം ആയി പരിഗണിക്കാൻ കഴിയില്ല.
ഉപയോഗങ്ങൾതിരുത്തുക
ബ്ലൂടൂത്ത് ഒരു സ്റ്റാൻഡേർഡും പ്രോട്ടോക്കോളും കൂടിയാണ്. പരിധിയിൽ വരുമ്പോൾ ഉപകരണങ്ങളുമായി വിവരസംവേദനം നടത്താൻ ബ്ലൂടൂത്ത് സാധ്യമാക്കുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾക്കുവേണ്ടി തിരച്ചിൽ നടത്തുമ്പോൾ തന്നെ കണ്ടു പിടിച്ച ഉപകരണങ്ങൾ പിന്തുണയ്ക്കുന്ന സേവനങ്ങളും ബ്ലൂടൂത്ത് ഐ.ഡി.യും കാണിക്കുന്നു.
Class | Maximum Permitted Power mW(dBm) |
Range (approximate) |
---|---|---|
Class 1 | 100 mW (20 dBm) | ~100 meters |
Class 2 | 2.5 mW (4 dBm) | ~10 meters |
Class 3 | 1 mW (0 dBm) | ~1 meter |
ഒട്ടു മിക്ക കേസുകളിലും ക്ലാസ്സ് 2 ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
Version | Data Rate |
---|---|
Version 1.2 | 1 Mbit/s |
Version 2.0 + EDR | 3 Mbit/s |
WiMedia Alliance (proposed) |
53 - 480 Mbit/s |
ബ്ലൂടൂത്ത് പ്രൊഫൈലുകൾതിരുത്തുക
ബ്ലൂടൂത്ത് ഉപയോഗിക്കണമെങ്കിൽ ഉപകരണം ഏതാനും പ്രൊഫൈലുകൾക്ക് വിധേയമായരിക്കണം. ഇവയാണ് ഏതൊക്ക ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.
ആപ്ലിക്കേഷൻ പട്ടികതിരുത്തുക
- മൊബൈൽ ഫോണും ഹാൻഡ്സ് ഫ്രീ ഹെഡ്സെറ്റുമായി വയർലെസ്സ് സംവേദനം നടത്തുക.
- കമ്പ്യൂട്ടറുകൾ തമ്മിൽ വയർലെസ്സ് സംവേദനം നടത്തുക.
- കമ്പ്യൂട്ടറും ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങളുമായി വയർലെസ്സ് സംവേദനം നടത്തുക.
- ഉപകരണങ്ങൾ തമ്മിൽ OBEX മുഖേന ഫയലുകൾ കൈമാറുക.