മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്

ഒരു നഗരത്തിനുള്ളിലും അതിനുപുറത്തേക്കും പരന്നുകിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയാണ് മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കമ്പ്യൂട്ടർ ശൃംഖല വയർലെസ് വഴിയോ ഒപ്ടിക് ഫൈബർ ശൃംഖല വഴിയോ ബന്ധിപ്പിച്ചിരിക്കും. കൂടാതെ ഇതിന് നല്ലരീതിയിൽ ഡാറ്റകൈകാര്യം ചെയ്യാൻതക്കവണ്ണം ബാൻഡ് വിഡ്ത്തും ഉണ്ടായിരിക്കും. ഇത് ലോക്കൽ ഏര്യ നെറ്റ്‍വർക്ക് വൈഡ് ഏരിയ നെറ്റ്‌വർക്ക് എന്നിവയ്ക്ക് ഇടയിൽ വരുന്ന നെറ്റ്‌വർക്ക് അണ്. 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയാണ് സാധാരണയായി ഇതിന്റെ പരിധി. പല മെട്രോ പോളിറ്റൻ ഏരിയ നെറ്റ്‌വർക്കുകളും ഒരു നഗരത്തിന്റെ വലിപ്പം ഉണ്ടാവുന്നതാണ്. ഒരു മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് സാധാരണയായി ഒരു ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ളതല്ല മറിച്ച് ഉപയോക്താക്കളുടെ ഒരു കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലാണ്. അതുമല്ലെങ്കിൽ ഉപയോക്താക്കൾക്ക് സേവനം വിൽക്കുന്ന ഒരു നെറ്റ്‌വർക്ക് സേവന ദാതാവിന്റെ ഉടമസ്ഥതയിൽ. പ്രാദേശിക വിഭവങ്ങൾ പങ്കിടാൻ അനുവദിക്കുന്നതിനായി ഒരു മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് പലപ്പോഴും ഒരു അതിവേഗ നെറ്റ്‌വർക്കായി പ്രവർത്തിക്കുന്നു. വിശാലമായ ഒരു ലിങ്ക് ഉപയോഗിച്ച് മറ്റ് നെറ്റ്‌വർക്കിലേക്ക് ഒരു പങ്കിട്ട കണക്ഷൻ നൽകാനും ഇത് പതിവായി ഉപയോഗിക്കുന്നു.

Computer network types by area

ഇതും കാണുകതിരുത്തുക