പൗളിൻ ഫൈഫർ

(Pauline Pfeiffer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗളിൻ മാരി ഫൈഫർ (ജീവിതകാലം: ജൂലൈ 22, 1895 - ഒക്ടോബർ 1, 1951) ഒരു അമേരിക്കൻ പത്രപ്രവർത്തകയും സാഹിത്യകാരൻ ഏണസ്റ്റ് ഹെമിംഗ്വേയുടെ രണ്ടാമത്തെ പത്നിയുമായിരുന്നു.[1]

പൗളിൻ ഫൈഫർ
ഏണസ്റ്റും പോളിൻ ഹെമിംഗ്വേയും 1927 ൽ പാരീസിൽ.
ജനനം
പൗളിൻ മാരി ഫൈഫർ

(1895-07-22)ജൂലൈ 22, 1895
മരണംഒക്ടോബർ 1, 1951(1951-10-01) (പ്രായം 56)
മരണ കാരണംAcute shock
വിദ്യാഭ്യാസംVisitation Academy of St. Louis
University of Missouri School of Journalism (1918)
തൊഴിൽപത്രപ്രവർത്തക
ജീവിതപങ്കാളി(കൾ)
കുട്ടികൾപാട്രിക് ഹെമിംഗ്വേ
ഗ്രിഗറി ഹെമിംഗ്വേ

ആദ്യകാലം

തിരുത്തുക

ഐയവയിലെ പാർക്കേർസ്ബർഗിൽ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായ പോൾ, മേരി‍ ഫൈഫർ[2] എന്നിവരുടെ പുത്രിയായി 1895 ജൂലൈ 22 ന് മേരി ഫൈഫർ ജനിച്ചു. 1901 ൽ കുടുംബം സെന്റ് ലൂയിസിലേക്ക് താമസം മാറ്റുകയും അവിടെ സെന്റ് ലൂയിസിലെ വിസിറ്റേഷൻ അക്കാദമിയിൽ സ്കൂൾ പഠനത്തിനു ചേരുകയും ചെയ്തു. കുടുംബം പിന്നീട് അർക്കൻസാസിലെ പിഗ്‌ഗോട്ടിലേക്ക് താമസം മാറിയെങ്കിലും മിസോറി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ജേണലിസത്തിൽ പഠിക്കുന്നതിനായി ഫൈഫർ മിസോറിയിൽ താമസിക്കുകയും 1918-ൽ ബിരുദം നേടുകയും ചെയ്തു. ക്ലീവ്‌ലാൻഡിലെയും ന്യൂയോർക്കിലെയും പത്രങ്ങളിൽ ജോലി ചെയ്ത ശേഷം, വാനിറ്റി ഫെയർ, വോഗ് തുടങ്ങിയ മാസികകളിലേക്ക് ഫിഫർ തന്റെ പ്രവർത്തനരംഗം മാറ്റി. വോഗിനുവേണ്ടി 1926 ൽ പാരീസിലേക്കുള്ള ഒരു യാത്രയിൽ ഹെമിംഗ്വേയെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹാഡ്‌ലി റിച്ചാർഡ്സണെയും അവർ കണ്ടുമുട്ടി.[3]

1926 ലെ വസന്തകാലത്ത്, ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യ ഭാര്യയായ ഹാഡ്‌ലി റിച്ചാർഡ്സൺ, പൗളിനുമായുള്ള ഹെമിംഗ്വേയുടെ ബന്ധത്തെക്കുറിച്ച് ബോധവതിയാകുകയും,[4] ജൂലൈയിൽ, പാംപ്ലോണയിലേക്കുള്ള ദമ്പതികളുടെ വാർഷിക യാത്രയിൽ പൗളിൻ അവരെ അനുഗമിക്കുകയും ചെയ്തു.[5] പാരീസിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഹാഡ്‌ലിയും ഹെമിംഗ്വേയും വേർപിരിയാൻ തീരുമാനിക്കുകയും നവംബറിൽ ഹാഡ്‌ലി ഔപചാരികമായ വിവാഹമോചനം അഭ്യർത്ഥിക്കുകയും ചെയ്തു.[6] 1927 ജനുവരിയിൽ അവർ വിവാഹമോചനം നേടി.[7]

ഹെമിംഗ്വേ 1927 മെയ് മാസത്തിൽ പൗളിനെ വിവാഹം കഴിക്കുകയും അവർ മധുവിധുവിനായി ലെ ഗ്രൌ- ഡു-റോയിയിലേക്ക് പോകുകയും ചെയ്തു.[8][9] പൗളിന്റെ കുടുംബം സമ്പന്നരും കത്തോലിക്കാ വിശ്വാസികളും ആയിരുന്നതിനാൽ വിവാഹത്തിന് മുമ്പ് ഹെമിംഗ്വേ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് പരിവർത്തനം ചെയ്തിരുന്നു.[10] വർഷാവസാനത്തോടെ ഗർഭവതിയായ പോളിൻ അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ജോൺ ഡോസ് പാസോസിന്റെ  കീ വെസ്റ്റ് പ്രദേശത്തേയ്ക്ക് ശുപാർശ ചെയ്യുകയും അവർ 1928 മാർച്ചിൽ പാരീസ് വിട്ടുപോകുകയും ചെയ്തു.[11]

അവർക്ക് പാട്രിക്, ഗ്രിഗറി എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ടായിരുന്നു. എ ഫെയർ‌വെൽ ടു ആർമ്സ് എന്ന കൃതിയിലെ കാതറിൻ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ കഥാസന്ദർഭത്തിനായി ഹെമിംഗ്വേ ഒരു പുത്രന്റെ ജനനസമയത്തുള്ള ഫിഫറിന്റെ കഠിനപ്രയാസത്തെ വരച്ചുകാട്ടിയിരുന്നു. ഫിഫറിന്റെ ഭക്തയെന്ന നിലയിലുള്ള റോമൻ കത്തോലിക്കാ വിശ്വാസങ്ങൾ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ദേശീയവാദികളെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചുവെങ്കിലും ഹെമിംഗ്വേ റിപ്പബ്ലിക്കൻമാരെ പിന്തുണച്ചിരുന്നു.[12]

1937-ൽ സ്പെയിനിലേക്കുള്ള ഒരു യാത്രാവേളയിൽ ഹെമിംഗ്വേ മാർത്ത ജെൽഹോണുമായി പ്രണയം ആരംഭിച്ചു.[13] 1940 നവംബർ 4 ന് ഫിഫറും ഹെമിംഗ്വേയും വിവാഹമോചനം നേടുകയും മൂന്നാഴ്ചയ്ക്ക് ശേഷം അദ്ദേഹം ഗെൽഹോണിനെ വിവാഹം കഴിക്കുകയും ചെയ്തു.[14]

പിൽക്കാലജീവിതവും അന്ത്യവും

തിരുത്തുക

1951 ഒക്ടോബർ 1 ന് 56 ആം വയസ്സിൽ മരിക്കുന്നതുവരെ ഫൈഫർ അടിക്കടി കാലിഫോർണിയ സന്ദർശിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ കീ വെസ്റ്റിൽ ചിലവഴിച്ചു.[15] പുത്രൻ ഗ്രിഗറിയുടെ അറസ്റ്റും തുടർന്നുള്ള ഹെമിംഗ്വേയുടെ ഫോൺ കോളുമായി ബന്ധപ്പെട്ട ഹൃദയാഘാതമാണ് അവളുടെ മരണത്തിന് കാരണമായത്. ജീവിതകാലം മുഴുവൻ ലിംഗപരമായ വ്യക്തിത്വ പ്രശ്‌നങ്ങൾ അനുഭവിച്ച ഗ്രിഗറി[16] ഒരു സിനിമാ തിയേറ്ററിലെ സ്ത്രീകളുടെ വിശ്രമമുറിയിൽ പ്രവേശിച്ചക്കവേ അറസ്റ്റിലായിരുന്നു. വർഷങ്ങൾക്കുശേഷം, അദ്ദേഹം ഒരു മെഡിക്കൽ ഡോക്ടറായതിനുശേഷം, മാതാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ വ്യാഖ്യാനിക്കുകയും അഡ്രീനൽ ഗ്രന്ഥികളിലൊന്നിൽ ഒരു ഫിയോക്രോമോസൈറ്റോമ ട്യൂമർ മൂലമാണ് പോളിൻ മരിച്ചതെന്ന് സൂചിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ഏണസ്റ്റിൽ നിന്നുള്ള ഫോൺ കോൾ ട്യൂമർ അമിതമായ അഡ്രിനാലിൻ സ്രവിക്കുന്നതിനിടയാക്കുകയും തുടർന്ന് നിലയ്ക്കുകയും ചെയ്തതിനാൽ രക്തസമ്മർദ്ദത്തിലുണ്ടായ മാറ്റം അവരുടെ മരണത്തിന് ഹേതുവാകുന്ന ഒരു കടുത്ത ആഘാതത്തിലേക്ക് നയിച്ചുവെന്നു കരുതുന്നു.[17]

  1. Harris, Peggy (Associated Press) (30 July 2000). Ernest Hemingway Museum Popular in Quiet Farm Town, The Tuscaloosa News, Retrieved November 4, 2010
  2. 1900 United States Federal Census
  3. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  4. Baker (1972), 43
  5. Mellow (1992), 333
  6. Mellow (1992), 338–340
  7. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  8. Meyers (1985), 172
  9. Mellow (1992), 348–353
  10. Mellow (1992, 294
  11. Meyers (1985), 204}
  12. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  13. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  14. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  15. Kert, Bernice, The Hemingway Women: Those Who Loved Him – the Wives and Others, W.W. Norton & Co., New York, 1983.
  16. Miami Herald: Carol Rabin Miller, "Gender of Hemingway's son at center of feud," September 22, 2003 Archived 2015-12-19 at the Wayback Machine.. Accessed June 27, 2011
  17. "Gloria Hemingway (1931 - 2001) writer, doctor".
"https://ml.wikipedia.org/w/index.php?title=പൗളിൻ_ഫൈഫർ&oldid=3962247" എന്ന താളിൽനിന്ന് ശേഖരിച്ചത്