എലിസബത്ത് ഹാഡ്‌ലി റിച്ചാർഡ്സൺ (ജീവിതകാലം: നവംബർ 9, 1891 - ജനുവരി 22, 1979) പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യ പത്നിയായിരുന്നു. ഒരു വർഷത്തിൽത്താഴെയുള്ള പ്രണയത്തിനുശേഷം 1921 ൽ ഇരുവരും വിവാഹിതരാകുകയും മാസങ്ങൾക്കുള്ളിൽ പാരീസിലേക്ക് മാറിത്താമസിക്കുകയും ചെയ്തു. പാരീസിൽ, ഹെമിംഗ്വേ തന്റെ സാഹിത്യജീവിതം പിന്തുടരവേ അദ്ദേഹത്തിലൂടെ മറ്റ് പ്രവാസി ബ്രിട്ടീഷ്, അമേരിക്കൻ എഴുത്തുകാരെ ഹാഡ്‌ലി കണ്ടുമുട്ടുകയും ചെയ്തു.

ഹാഡ്‌ലി റിച്ചാർഡ്സൺ
റിച്ചാർഡ്സൺ ഭർത്താവ് ഏണസ്റ്റ് ഹെമിംഗ്വേയ്ക്കും പുത്രൻ ജാക്കിനുമൊപ്പം 1926 ൽ ഓസ്ട്രിയയിലെ ഷ്രൺസിൽ.
ജനനം
എലിസബത്ത് ഹാഡ്‍ലി റിച്ചാർഡ്സൺ

(1891-11-09)നവംബർ 9, 1891
മരണംജനുവരി 22, 1979(1979-01-22) (പ്രായം 87)
അന്ത്യ വിശ്രമംചൊക്കോറ്വ സെമിത്തേരി, ടാംവർത്ത്, ന്യൂ ഹാംഷെയർ
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംബ്രൈൻ മാവ്ർ
തൊഴിൽപിയാനിസ്റ്റ്
ജീവിതപങ്കാളി(കൾ)
(m. 1933; died 1971)
കുട്ടികൾജാക്ക് ഹെമിംഗ്വേ
ഹാഡ്‌ലിയും ഏണസ്റ്റ് ഹെമിംഗ്വേയും 1922 ൽ സ്വിറ്റ്സർലൻഡിൽ.

1925-ൽ പൗളിൻ ഫൈഫർ എന്ന വനിതയുമായുള്ള ഹെമിംഗ്വേയുടെ ബന്ധത്തെക്കുറിച്ച് ഹാഡ്‌ലി മനസ്സിലാക്കി. ഹാഡ്‍ലിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഫൈഫർ മുമ്പ് ഹെമിംഗ്വേ ദമ്പതിമാരോടൊപ്പം താമസിച്ച് യാത്രകൾ നടത്തുകയും ചെയ്തിരുന്നു. ഈ ബന്ധം കണ്ടെത്തിയതോടെ ഏണസ്റ്റും ഫൈഫറും 100 ദിവസത്തേക്ക് വേർപിരിഞ്ഞുനിന്നാൽ വിവാഹമോചനം നൽകാമെന്ന് ഹാഡ്‌ലി ഏണസ്റ്റിനോട് പറഞ്ഞു.[1] 1927 ൽ അവർ വിവാഹമോചിതരായി. 1933 ൽ പാരീസിൽ വച്ച് കണ്ടുമുട്ടിയ പത്രപ്രവർത്തകനായ പോൾ മൌററെ ഹാഡ്‌ലി രണ്ടാമതു വിവാഹം കഴിച്ചു.

ആദ്യകാലം

തിരുത്തുക

എലിസബത്ത് ഹാഡ്‌ലി റിച്ചാർഡ്സൺ 1891 നവംബർ 9 ന് മിസോറിയിലെ[2] സെന്റ് ലൂയിസിൽ മാതാപിതാക്കളുടെ അഞ്ച് കുട്ടികളിൽ ഇളയവളായി ജനിച്ചു. ഹാഡ്‌ലിയുടെ മാതാവായിരുന്ന ഫ്ലോറൻസ് വൈമാൻ-റിച്ചാർഡ്സൺ ഒരു സമർത്ഥയായ സംഗീതജ്ഞയും ഗായികയുമായിരുന്നപ്പോൾ പിതാവ് ജെയിംസ് റിച്ചാർഡ്സൺ ജൂനിയർ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. കുട്ടിക്കാലത്ത്, ഹാഡ്‌ലി രണ്ടാം നിലയിലെ ജനാലയിൽനിന്ന് വീഴുകയും തന്മൂലമുണ്ടായ പരിക്കിനെത്തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നു. അപകടത്തിനുശേഷം, മാതാവ് അവരെ അമിതമായി സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കുകയും നീന്താനോ മറ്റ് പ്രയത്നം ആവശ്യമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഹാഡ്‌ലിയെ അനുവദിക്കുകയും ചെയ്തില്ല. ഹാഡ്‌ലിയുടെ പിതാവിന്റെ സംരക്ഷണം അവർക്കുമേൽ കുറവായിരുന്നു, എന്നാൽ 1903 ൽ സാമ്പത്തിക പ്രതിസന്ധികൾക്കിടെ അദ്ദേഹം ആത്മഹത്യ ചെയ്തു.[3]

കൗമാരപ്രായത്തിൽ, ഹാഡ്‌ലി വളരെ ലജ്ജാശീലയും അന്തർമുഖയുമായിരുന്നു. സെന്റ് ലൂയിസിലെ മേരി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയ അവർ തുടർപഠനത്തിനായി ബ്രയിൻ മാവറിലെ കോളേജിൽ ചേർന്നു. എന്നിരുന്നാലും, ശാരീരികമായും വൈകാരികമായും ഹാഡ്‌ലി വളരെ അതിലോലമായതാണെന്ന് മാതാവ് തീരുമാനിച്ചപ്പോൾ അവരുടെ കോളേജ് പഠനം ഉപേക്ഷിക്കപ്പെട്ടു.[4] ആ വർഷം ആദ്യം നടന്ന ഒരു അപ്പാർട്ട്മെന്റിലെ തീപിടുത്തത്തിലെ സഹോദരി ഡൊറോത്തിയയുടെ മരണം കോളേജ് വിടാനുള്ള ഹാഡ്‌ലിയുടെ തീരുമാനത്തിന് കാരണമായിരിക്കാം.[5] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു "പുതിയ സ്ത്രീ" എന്നതിനു വിരുദ്ധമായി ഹാഡ്‌ലി ഒരു "യഥാർത്ഥ സ്ത്രീയെ" പ്രതിനിധീകരിച്ചുവെന്ന് ഹെമിംഗ്വേ പണ്ഡിതൻ ജാമി ബാർലോ വിശ്വസിക്കുന്നു. "യഥാർത്ഥ സ്ത്രീ" "വൈകാരികയും ആശ്രിതയും സൗമ്യയുമായിരുന്നു - ഒരു യഥാർത്ഥ ആശ്രിതയായിരുന്നു.[6]

കോളേജിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷം, ഹാഡ്‌ലി ഒരു നിയന്ത്രിത ജീവിതം നയിച്ചു - അവരുടെ സഹോദരിയും മാതാവും ഹാഡ്‍ലിയുടെ ആരോഗ്യത്തെക്കുറിച്ച് ആകുലത തുടരുകയും ശാരീരിക പ്രവർത്തനങ്ങൾക്കോ സാമൂഹിക ജീവിതത്തിനോ വലിയ അവസരമില്ലാതിരിക്കുകയും ചെയ്തു.[7] ഒരു വേനൽക്കാലത്ത് വെർമോണ്ടിലെ മുൻ ബ്രയിൻ മാവർ റൂംമേറ്റ് എഡ്ന റാപല്ലോയെ സന്ദർശിക്കാൻ മാതാവ് ഹഡ്‌ലിയെ അനുവദിച്ചു.[8] അവരുടെ സുഹൃത്തിനെ സന്ദർശിക്കുമ്പോൾ, ഹാഡ്‍ലി ടെന്നീസ് കളി ആസ്വദിക്കുകയും ചിത്രകാരനായ മാക്സ്ഫീൽഡ് പാരിഷിനെ കണ്ടുമുട്ടുകയും ചെയ്തുവെങ്കിലും മാതാവ് അവരുടെ ക്ഷേമത്തെക്കുറിച്ച് ആശങ്കാകുയായപ്പോൾ, വീട്ടിലേക്ക് മടങ്ങാൻ ഹാഡ്‍ലി നിർബന്ധിതനായി.[9] അവളുടെ മാതാവ് ഏകാകിയായി ആത്മീയതയിൽ മുഴുകിയിരിക്കെ ഒരു പിയാനോ വായനക്കാരിയാകുവാൻ ഹാഡ്‌ലി കുറച്ച് വർഷങ്ങൾ ചെലവഴിക്കുകയും തനിക്ക് കഴിവില്ലെന്ന് വിശ്വസിച്ച് സംഗീതം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഒരു പള്ളിയിൽ ആഴ്ചതോറും അവർ സംഗീത പ്രകടനം നടത്തിയിരുന്നു. മാതാവിന് വൃക്കസംബന്ധമായ രോഗം പിടിപെട്ടപ്പോൾ, മരണം വരെ ഹാഡ്‌ലി മാതാവിനെ പരിചരിച്ചിരുന്നു.[10]

  1. Biography, The History Channel. "Hemingway: Wrestling with Life." 1998.
  2. Oliver, പുറം. 139
  3. Kert 1983, പുറങ്ങൾ. 83–90
  4. Oliver, പുറം. 139
  5. Barlowe 2000, പുറം. 133
  6. Barlowe 2000, പുറം. 132
  7. Kert 1983, പുറങ്ങൾ. 83–90
  8. Griffin, Peter. (1987). Along with Youth : Hemingway, the Early Years. Hemingway, Jack. Oxford: Oxford University Press. pp. 142–143. ISBN 978-0-19-536413-2. OCLC 960750891.
  9. Mellow, പുറം. 129
  10. Kert 1983, പുറങ്ങൾ. 83–90
"https://ml.wikipedia.org/w/index.php?title=ഹാഡ്‌ലി_റിച്ചാർഡ്സൺ&oldid=3764747" എന്ന താളിൽനിന്ന് ശേഖരിച്ചത്