ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ

(Pariyaram Medical College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ്‌ ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (നേരത്തെ, പരിയാരം മെഡിക്കൽ കോളേജ്). സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ മെഡിക്കൽ കോളേജ് 1993-ൽ ആണ്‌ സ്ഥാപിതമായത്. ഇത് 2019 -ൽ സർക്കാർ ഏറ്റെടുത്തു.[1] 119 ഏക്കറിൽ‍ സ്ഥിതി ചെയ്യുന്ന ഈ മെഡിക്കൽ കോളേജ് കണ്ണൂർ നഗരത്തിൽ നിന്നും 31 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 9 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 11 കിലോമീറ്ററും അകലെയായി ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്നു. മുൻ തുറമുഖ വകുപ്പ് മന്ത്രി എം.വി. രാഘവൻ ആണ് ഇത് നിർമിച്ചത്.

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ
Government Medical College, Kannur
പ്രമാണം:Pariyaramknr.png
മുൻ പേരു(കൾ)
പരിയാരം മെഡിക്കൽ കോളേജ്
തരംകേരള സർക്കാർ
സ്ഥാപിതം1993
ബന്ധപ്പെടൽKerala University of Health Sciences (KUHS)
പ്രധാനാദ്ധ്യാപക(ൻ)Dr K.M. Kuriakose
ബിരുദവിദ്യാർത്ഥികൾ100 Admission per year
36 Admission per year
സ്ഥലംതളിപ്പറമ്പ, കേരളം, ഇന്ത്യ
ക്യാമ്പസ്119 ഏക്കർ
RegistrationMedical Council of India

ചിത്രശാല

തിരുത്തുക
  1. https://timesofindia.indiatimes.com/city/kozhikode/govt-finally-takes-over-pariyaram-medical-college/articleshow/68489032.cms