പാറപ്പുറത്ത്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Parappurath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.

കെ.ഇ. മത്തായി (പാറപ്പുറത്ത്)
കെ.ഇ. മത്തായി
കെ.ഇ. മത്തായി
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)അരനാഴിക നേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല, പണിതീരാത്ത വീട്

ജീവിതരേഖ

തിരുത്തുക

മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന്‌ കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1981 ഡിസംബർ 31-ന് അന്തരിച്ചു.

ചെറുകഥാസമാഹാരം

തിരുത്തുക
  • പ്രകാശധാര (1952)
  • ഒരമ്മയും മൂന്നു പെൺമക്കളും (1956)
  • കുരുക്കൻ കീവറീത് മരിച്ചു (1957)
  • ആ പൂമൊട്ടു വിരിഞ്ഞില്ല (1957)
  • തോക്കും തൂലികയും (1959)
  • ദിനാന്ത്യക്കുറിപ്പുകൾ (1960)
  • ജീവിതത്തിന്റെ ആൽബത്തിൽനിന്ന് (1962)
  • നാലാൾ നാലുവഴി (1965)
  • സൂസന്ന (1968)
  • തെരഞ്ഞെടുത്ത കഥകൾ (1968)
  • കൊച്ചേച്ചിയുടെ കല്യാണം (1969)
  • അളിയൻ (1974)
  • വഴിയറിയാതെ (1980)
  • കീഴടങ്ങൽ (1982)
  • മരിക്കാത്ത ഓർമ്മകൾ (1982)

പുരസ്കാരങ്ങൾ

തിരുത്തുക

ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിൽ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 1966-ൽ നാലാൾ നാലുവഴി[1][2] എന്ന ചെറുകഥയ്ക്കും 1971-ൽ അരനാഴികനേരം[3] എന്ന നോവലിലുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

  1. "കേരള സാഹിത്യ അക്കാദമി ചെറുകഥ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. Retrieved മേയ് 15, 2010.
  2. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  3. "കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. Retrieved മേയ് 15, 2010.


"https://ml.wikipedia.org/w/index.php?title=പാറപ്പുറത്ത്&oldid=3343814" എന്ന താളിൽനിന്ന് ശേഖരിച്ചത്