പാങ്ങോട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Pangode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം നഗരത്തിൽ നിന്നും 43 കിലോമീറ്റർ അകലെ ഉള്ള ഒരു ഗ്രാമപഞ്ചായത്താണ്[2][3] പാങ്ങോട് (Pangode). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നടന്ന കല്ലറ - പാങ്ങോട് വിപ്ലവമാണ് ഈ മലയോരഗ്രാമത്തെ ചരിത്രത്തിന്റെ താളുകളിൽ കുടിയിരുത്തുന്നത്. ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരായി അന്ന് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജനപ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലറ-പാങ്ങോട് വിപ്ളവം.

പാങ്ങോട്
ഗ്രാമം/Panchayath
താലൂക്ക്നെടുമങ്ങാട്
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695609[1]
ടെലിഫോൺ കോഡ്0472
വാഹന റെജിസ്ട്രേഷൻKL-21, KL-16
അടുത്ത നഗരംതിരുവനന്തപുരം
ലോകസഭാ നിയോജകമണ്ഡലംആറ്റിങ്ങൽ
വെബ്സൈറ്റ്pangode.com

പച്ചപിടിച്ച കുന്നുകളും ചെറുസമതലങ്ങളും താഴ്വാരകളും നിറഞ്ഞ നിമ്നോന്നതമായ ഭൂപ്രദേശമാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്. 1960-കളുടെ പകുതിവരെ ഭരതന്നൂർ മുതൽ കിഴക്കൻദിക്കിലേക്ക് നീങ്ങുന്തോറും നിബിഡമായ വനങ്ങൾ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാങ്ങോട് പഞ്ചായത്തുപ്രദേശം. ചരിത്രസംഭവങ്ങളുടെ വീരഗാഥകൾക്ക് ജന്മം നൽകിയ ഒരു മലയോര ഗ്രാമമാണ് പാങ്ങോട്. സ്വേച്ഛാധിപത്യത്തിനെതിരെ ഹിന്ദുക്കളും മുസ്ളീങ്ങളും തോളോടുതോൾ ചേർന്നു പൊരുതിയതിന്റെ വീരസ്മരണകൾ നിറഞ്ഞുനിൽക്കുന്ന മണ്ണാണിത്. മലഞ്ചരക്കുകൾക്കും വനവിഭവങ്ങൾക്കും സുപ്രസിദ്ധമായ പ്രദേശമാണിത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയിൽ 10% ഉയർന്ന സമതലപ്രദേശമാണ്.[4]

ചരിത്രം

തിരുത്തുക

സാമൂഹ്യ-രാഷ്ട്രീയചരിത്രം[5]

തിരുത്തുക

കാലത്തിന്റെ കുത്തൊഴുക്കിൽ തലമുറകൾ എത്ര കഴിഞ്ഞാലും ഏതു തലമുറയുടെയും മനസ്സിൽ നിന്നും മായ്ക്കാൻ കഴിയാത്ത വിധത്തിൽ ചരിത്രസംഭവങ്ങളുടെ വീരഗാഥകൾക്ക് ജന്മം നൽകിയ ഒരു മലയോരഗ്രാമമാണ് പാങ്ങോട്. അമിതാധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും നേർക്ക് ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്നു പൊരുതിയതിന്റെ വീരകഥകൾ നിറഞ്ഞതാണ് പാങ്ങോടിന്റെ ചരിത്രം. 1939-ൽ നടന്ന കല്ലറ-പാങ്ങോട് വിപ്ലവമാണ് ഈ മലയോരഗ്രാമത്തിന് സ്വാതന്ത്ര്യസമരകാലത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരായി അന്ന് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജനപ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലറ-പാങ്ങോട് സമരം. അക്കാലത്ത് വടക്ക് ഭരതന്നൂർ മുതൽ തെക്ക് അരുവിപ്പുറം ആറ്റിന്റെ തീരദേശം വരെ ഉൾപ്പെടുന്ന ഗ്രാമങ്ങളെയെല്ലാം ഒന്നിച്ചുചേർത്ത് കല്ലറ-പാങ്ങോട് എന്നാണ് പുറംനാട്ടുകാർ വിളിച്ചിരുന്നത്. പഞ്ചായത്തിലുള്ള ഭരതന്നൂർ മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങളിലധികവും അന്ന് കാട്ടാനക്കൂട്ടങ്ങൾ വിഹരിച്ചിരുന്ന കൊടുംവനങ്ങളായിരുന്നു. കാർഷികവൃത്തിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം. മലഞ്ചരക്കുകൾക്കും വനവിഭവങ്ങൾക്കും കേൾവി കേട്ട പ്രദേശമായിരുന്നു ഇവിടം. കുരുമുളക്, അടയ്ക്ക, തെങ്ങ്, വാഴ, ഇഞ്ചി, വെറ്റില എന്നിവയുടെ ഉൽപാദനത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ ഈ ദേശം ഖ്യാതി നേടിയിരുന്നു. 1939-ൽ നടന്ന പ്രക്ഷോഭത്തിന് ബൃഹത്തായ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. അക്കാലത്ത് തെക്കൻ ആലപ്പുഴ എന്നറിയപ്പെട്ട കല്ലറ, തെക്കൻതിരുവിതാംകൂറിലെ പ്രധാനപ്പെട്ട മലഞ്ചരക്കുവിപണികളിലൊന്നായിരുന്നു. അന്ന് കല്ലറ ചന്തയിൽ കൂടുന്നത്ര ജനം മറ്റൊരു ചന്തയിലും കൂടുമായിരുന്നില്ല. വനപ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിൽ നിന്നും തലച്ചുമടായും കാളവണ്ടിയിലുമായാണ് സാധനങ്ങൾ ചന്തയിൽ എത്തിയിരുന്നത്. അക്കാലത്ത് വെള്ളിയാഴ്ചയായിരുന്നു ചന്തദിവസം. 1939-ൽ നടന്ന പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം കല്ലറചന്തയായിരുന്നു. ചന്തയിലെ ജനബാഹുല്യവും ആശയവിനിമയത്തിനുള്ള സൌകര്യവുമായിരുന്നു ഇതിനുള്ള പ്രധാനകാരണം. കല്ലറ-പാങ്ങോട് പ്രദേശങ്ങളിലെ ചോദ്യം ചെയ്യപ്പെടാത്ത ജന്മിത്തറവാടുകളായിരുന്നു 1935-വരെ ഈ ഗ്രാമത്തിലെ ജനങ്ങളെ അടക്കിഭരിച്ചിരുന്നത്. അതിനാൽ തന്നെ സാധാരണക്കാരെ, ജന്മിമാരും പ്രമാണികളും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥന്മാരും ചേർന്ന് ചൂഷണം ചെയ്തുകൊണ്ടേയിരുന്നു. തിരുവിതാംകൂർ രാജഭരണത്തിൽ സജീവസ്വാധീനം ചെലുത്തിയിരുന്ന മങ്കൊമ്പ് സ്വാമിമാരുടെ ആശീർവാദവും തണലും ഇത്തരം ചൂഷകർക്ക് സഹായകമായി. ഇംഗ്ലീഷുവിദ്യാഭ്യാസത്തിനും വൈദ്യപഠനത്തിനുമായി തിരുവനന്തപുരത്ത് എത്തിച്ചേർന്ന ഇന്നാട്ടുകാരിൽ ചിലർ ക്രമേണ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങൾ ഈ മലയോരഗ്രാമത്തിലുമെത്തിച്ചു. റവന്യൂഭരണക്കാരുടെയും പോലീസിന്റെയും ചൂഷണത്തിന്റെയും അഴിമതിയുടെയും കഥകൾ പ്രധാന പ്രചാരണോപാധി ആക്കികൊണ്ട് സ്വാതന്ത്ര്യസമര സന്ദേശവാഹകരായ ദേശസ്നേഹികൾ ചന്തദിവസങ്ങളിലാണ് പ്രധാനമായും ജനങ്ങളെ സ്വാധീനിച്ചിരുന്നത്. തിരുവിതാംകൂർഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന മങ്കൊമ്പുസ്വാമിമാർ പങ്ങോട് പ്രദേശത്ത് താമസിച്ചിരുന്നതിനാൽ ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ടേ ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പലോട്-കാരേറ്റ് റോഡ്. ഈ റോഡിലുള്ള മൈലമൂട് പാലം 1939-ൽ പണികഴിപ്പിച്ചതാണ്. അന്ന് പാങ്ങോട് താമസിച്ചിരുന്ന വെങ്കിടാചലശർമ്മയുടെ ജ്യേഷ്ഠസഹോദരൻ, സി.പി.രാമസ്വാമി അയ്യരുടെ ചീഫ്സെക്രട്ടറി ആയിരുന്നതുകൊണ്ടാണ് ഈ പ്രദേശത്ത് മ്യഗാശുപത്രി, പോസ്റ്റാഫീസ് (അഞ്ചലാഫീസ്), പോലീസ് സ്റ്റേഷൻ തുടങ്ങിയ സർക്കാർസ്ഥാപനങ്ങൾ ആദ്യകാലങ്ങളിൽ തന്നെ സ്ഥാപിക്കാൻ സാധിച്ചത്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
 
പാങ്ങോട് പഴയ പോലീസ് സ്റ്റേഷൻ

1. പോലീസ് സ്റ്റേഷൻ

തിരുത്തുക

എകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ള പാങ്ങോട് പോലീസ് സ്റ്റേഷൻ 1984 വരെ ഒരു ഔട്ട്-പോസ്റ്റ് മാത്രമായിരുന്നു. 1984 ൽ ഈ സ്ഥാപനം ഒരു ചാർജിംഗ് സ്റ്റേഷനായി മാറി.

2. പോസ്റ്റാഫീസ്‌

തിരുത്തുക

സ്വന്തമായി 40 സെന്റ് സ്ഥലമുള്ള പാങ്ങോട് പോസ്റ്റാഫീസിനു ഏകദേശം 100 വർഷം പ്രായമുണ്ട്.

വാർഡ്‌ വാർഡിന്റെ പേര് ജനപ്രതിനിധി പാർട്ടി സംവരണം
1 പുലിപ്പാറ ജമീലാ ബീവി എസ്.ഡി.പി.ഐ വനിത
2 മണക്കോട് സനിൽ കുമാർ വി എസ്.ഡി.പി.ഐ എസ്‌ ടി
3 പാങ്ങോട് റജിന എൽ ഐ.എൻ.സി വനിത
4 മാറനാട് ബി ചന്ദ്രബാബു സി.പി.ഐ (എം) ജനറൽ
5 തൃക്കോവിൽവട്ടം എം പ്രഭാകരൻ നായർ ബി.ജെ.പി ജനറൽ
6 മൂലപ്പേഴ് ഷീജ എൽ എം ബി.ജെ.പി വനിത
7 അംബേദ്കർകോളനി ലളിതകുമാരി പി ഐ.എൻ.സി ജനറൽ
8 ഭരതന്നൂർ ഗീത എസ് ഐ.എൻ.സി ജനറൽ
9 വലിയവയൽ റജീന എ എം ഡബ്ല്യുപിഐ വനിത
10 എക്സ് സർവ്വീസ്മെൻ കോളനി മോളി പി സി.പി.ഐ (എം) എസ്‌ സി വനിത
11 കാക്കാണിക്കര ഷൈനി വി എസ് സി.പി.ഐ (എം) വനിത
12 മൈലമൂട് കെ രാജേഷ് ബി.ജെ.പി എസ്‌ സി
13 അടപ്പുപാറ ചിത്രകുമാരി എസ് സി.പി.ഐ (എം) ജനറൽ
14 വെള്ളയംദേശം എൻ സ്വപ്ന ബി.ജെ.പി വനിത
15 പുളിക്കര ഷീജ വി ഐ.എൻ.സി വനിത
16 ലെനിൻകുന്ന് എൽ ദീപ സി.പി.ഐ (എം) വനിത
17 കൊച്ചാലുംമൂട് എ എം അൻസാരി എസ്.ഡി.പി.ഐ ജനറൽ
18 ഉളിയൻകോട് ബിൻസി ബി വി ഐ.എൻ.സി എസ്‌ സി വനിത
19 പഴവിള സുബാഷ് ആർ സി.പി.ഐ (എം) ജനറൽ

4. വില്ലേജ് ഓഫീസ്

തിരുത്തുക

5. കൃഷി ഭവൻ

തിരുത്തുക

പാങ്ങോട് പഞ്ചായത്ത് ഓഫീസിൽ ചേർന്നുള്ള കെട്ടിടത്തിൽ പ്രർത്തിക്കുന്നു

6. അക്ഷയ സെന്റർ

തിരുത്തുക
  1. മൈലമൂട്
  2. പാങ്ങോട്
  3. ഭരതന്നൂർ

7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തിരുത്തുക
 
എസ് ബി റ്റി പാങ്ങോട് ശാഖ

പ്രദേശത്തെ പ്രധാന ഒരു പണമിടപാട് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ. പ്രദേശവാസികളുടെ പണമിടപാടുകളിൽ 80 ശതമാനവും ഈ സ്ഥാപനം മുഖാന്തരമാണ് നടക്കുന്നത്. ക്രിസ്തുവർഷം 1984 ഡിസംബർ മാസം പതിനേഴാം തിയതിയാണ് ഈ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.

8. വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. ഗവൺമെന്റ് HSS ഭരതന്നൂർ
  2. ഗവൺമെന്റ് എൽപി സ്കൂൾ ഭരതന്നൂർ
  3. താജ് എൽപി സ്കൂൾ വി കെ പോയ്ക
  4. ഗവൺമെന്റ് എൽപി സ്കൂൾ കാഞ്ചിനട
  5. ഗവൺമെന്റ് എൽ പി സ്കൂൾ, പാങ്ങോട്
  6. ഗവൺമെന്റ് എൽപി സ്കൂൾ അടപ്പുപറ
  7. എൽപി‌എസ് കാക്കാണിക്കര
  8. കെ.വി.യു.പി.എസ് പഴവിള
  9. ഹെർക്കുലീസ് മോഡൽ സ്കൂൾ
  10. ഹെർക്കുലീസ് മോഡൽ ഐ റ്റി സി
  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. Pangode, Panchayat. "Pangode Panchayat". Government of Kerala. Archived from the original on 2017-07-04. Retrieved 25 January 2014.
  3. Census Village code = 00130400 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  4. http://lsgkerala.in/pangodepanchayat/about/. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
  5. http://lsgkerala.in/pangodepanchayat/history/. {{cite web}}: |access-date= requires |url= (help); External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
  6. കേരള സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ്. http://lsgkerala.gov.in/reports/lbMembers.php?lbid=251. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)


"https://ml.wikipedia.org/w/index.php?title=പാങ്ങോട്&oldid=4019559" എന്ന താളിൽനിന്ന് ശേഖരിച്ചത്