പള്ളിപ്പുറം (എറണാകുളം)
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് വൈപ്പിൻ തുരുത്തിന്റെ മുനമ്പത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിപ്പുറം. ഇന്റ്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ, പോർട്ടുഗീസുകാർ നിർമ്മിച്ച അയീക്കോട്ട ഇവിടെയാണ്. ഒരു കാലത്ത് യുദ്ധതന്ത്രപ്രധാനമായിരുന്ന ഈ സ്ഥലത്തു കൂടിയാണ് കടലിൽ നിന്ന് കൊടുങ്ങല്ലൂർ കായലിലേയ്ക്കുള്ള പ്രവേശനം. പോർത്തുഗീസുകാർ പണിത വ്യാകുല മാതാവിന്റെ ഒരു പള്ളിയും ഇവിടെ ഉണ്ട്. കേരളത്തിലെ ആദ്യത്തെ അച്ചടിശാല ഇവിടെ ആയിരുന്നു എന്നും വാദമുണ്ട്.[1] ചെറായിയും മുനമ്പവും ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂരിലേക്കും എറണാകുളത്തേക്കു ഗതാഗത സൗകര്യമുണ്ട്.
Pallippuram Palliport | |
---|---|
Town | |
Country | India |
State | Kerala |
District | Ernakulam |
• ഭരണസമിതി | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-42 |
Nearest city | കൊച്ചി |
Lok Sabha constituency | എറണാകുളം |
Civic agency | പള്ളിപ്പുറം |
പേരിനുപിന്നിൽ
തിരുത്തുകബൗദ്ധരുടെ ക്ഷേത്രത്തിന് പള്ളി എന്നാണ് പറയുക. ബൗദ്ധരുടെ പള്ളി നിലനിന്നിരുന്നതിനാലാണ് പള്ളിപ്പുറം എന്ന പേർ വന്നത്. [2]
ചരിത്രം
തിരുത്തുകകൊച്ചിയിൽ നിന്നു വടക്കൻ ദിക്കുകളിലേക്കുള്ള ജലഗതാഗതമാർഗ്ഗത്തിലെ ഒരു സുപ്രധാനകേന്ദ്രമായിരുന്നു. ചേരതലസ്ഥാനമായ കൊടുങ്ങല്ലൂരിലേക്കുള്ള ജലമാർഗ്ഗത്തിന്റെ തുടക്കമായ അഴിമുഖം സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. ഇക്കാരണം കൊണ്ടാണിവിടെ കാവലിനായി കോട്ടപണിയാൻ പോർട്ടുഗീസുകാർ തീരുമാനിച്ചതുതന്നെ. 1503 ലാണിവിടെ പോർത്തുഗീസുകാർ കോട്ട നിർമ്മിച്ചത്. മാപ്പിളകൊള്ളക്കാരുടെ ഭീഷണിയിൽ നിന്ന് രക്ഷനേടാനായി കൊച്ചിരാജാവാണിവിടെ കോട്ട നിർമ്മിക്കാനുള്ള അനുമതിയും സ്ഥലവും നൽകിയത്. ഈ കോട്ടയെ ആയ്ക്കോട്ട എന്നാണു വിളിക്കുന്നത്. ഈ കോട്ടയും കൊടുങ്ങല്ലൂർ കോട്ടപ്പുറത്തുള്ള കോട്ടയും കടൽ മാർഗ്ഗമുള്ള ഭീഷണിക്കു പ്രതിരോധമായാണു പണിതിട്ടുള്ളത്. തിരുവിതാകൂർ ഭരണകാലത്ത് ഈ കോട്ടയും കൃഷ്ണൻ കോട്ടയും ഉൾപ്പെട്ട നെടുങ്കോട്ട തിരുവിതാംകൂറിനെ വടക്കുനിന്നുള്ള ആക്രമണത്തെയും പ്രതിരോധിക്കാനാവുമായിരുന്നു.
1574 ൽ വൈപ്പിക്കോട്ട സെമിനാരി എന്ന കോളേജ് ഇവിടെ സ്ഥാപിതമായി എന്നു കരുതുന്നു. ജെസ്യൂട്ട് പാതിരിമാരാണിതു നിർമ്മിച്ചത്. പിന്നീട് 1584 -ൽ ചേന്ദമംഗലത്ത് മറ്റൊരു സെമിനാരിയും കോളേജും സ്ഥാപിച്ചപ്പോൾ ഇവിടെ നിന്ന് സെമിനാരി അങ്ങോട്ട് മാറ്റി എന്നു കരുതുന്നു. വൈപ്പിക്കോട്ട് സെമിനാരി പിന്നീട് അറിയപ്പെട്ടത് ചേന്ദമംഗലത്തായാൺ.
1661-ൽ ചേന്ദമംഗലം ഡച്ചുകാർ കീഴടക്കിയപ്പോൾ ജസ്യൂട്ടുകൾ അവിടം വിട്ടുപോയി. പള്ളിപ്പുറത്തെ സെമിനാരി ഡച്ചുകാർ 1728 ഓടെ കുഷ്ഠരോഗാശുപത്തിയാക്കിമാറ്റി. സെമിനാരിയുടെ കിഴക്കുഭാഗത്ത് ഇതിനു തെളിവായി 1728-ൽ സ്ഥാപിച്ച കുഷ്ഠരോഗാശുപത്രി എന്ന് ഡച്ചുഭാഷയിൽ രേഖപ്പെടുത്തിയത് കാണാം. 1795 -ൽ ബ്രിട്ടീഷുകാർക്ക് അധീനമായ ഈ സ്ഥലം 1921 വരെ നിലവിലിരുന്നു.
പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ട 1782 ൽ പുതുക്കി പണിയാനായി തിരുവിതാംകൂർ രാജാവ് ആവശ്യപ്പെട്ടുവെങ്കിലും അന്നത്തെ ഡച്ച് ഗവർണർ ജെറാർഡ് വാൻ ആൻജൽബക്ക് ഇതിനെ എതിർത്തു. [3]1789 ൽ മുനമ്പവും പള്ളിപ്പുറവും ഡച്ചുകാരിൽ നിന്ന് തിരുവിതാം കൂർ വിലക്കുവാങ്ങി. ഇതിനോടൊപ്പം വിലക്കു വാങ്ങപ്പെട്ട ഉത്തരതിരുവിതാംകൂറിലുണ്ണ്ടായിരുന്ന വസ്തുക്കൾക്കെല്ലാം ചേർന്ന് കുത്തകപ്പാട്ട വസ്തുക്കൾ (Palliport Farm) എന്നറിയപ്പെട്ടു. ടിപ്പു സുൽത്താന്റെ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ മുൻ പറഞ്ഞ കോട്ടകൾ എല്ലാം ചേർന്ന് നെടുങ്കോട്ട പണിയാനായാണിവ വിലക്കു വാങ്ങിയത്.
കൊച്ചിയുടെ ഭാഗമായ ഈ പ്രദേശങ്ങൾ തിരുവിതാംകൂർ വിലക്കുവാങ്ങിയതോടെ കൊച്ചിയും തിരുവിതാംകൂറും തമ്മിൽ അതിർത്തിതർക്കങ്ങൾ പതിവായി.
കൊച്ചീരാജാക്കന്മാർ തൃശ്ശൂർക്കും മറ്റും സഞ്ചരിക്കുമ്പോൾ വിശ്രമിക്കാനായുണ്ടാക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളിലൊന്ന് ഇവിടെ ഉണ്ടായിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകവൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായാണീ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും 25 കിലോ മീറ്ററും നെടുമ്പാശേരിയിൽ നിന്നും 20 കിലോമീറ്ററും കൊടുങ്ങല്ലൂരിൽ നിന്ന് 8 കിലോമീറ്ററും അകലെയാണിത്. ഏതാണ്ട് സമുദ്രനിരപ്പിലാണിതിന്റെ നില. കിഴക്ക് വീരൻ പുഴ എന്ന വേമ്പനാട് കായലിന്റെ ഒരു ഭാഗവും പടിഞ്ഞാറ് അറബിക്കടലുമാണതിരുകൾ.
കുറിപ്പുകൾ
തിരുത്തുക- ^ "It would appear tgat previously a small river flowed by the town of Cochin having a narrow opening into the sea, the mail outlet for the discharge of the freshes that come in torrents down the ghats being at the well know the opening, cranganore. Malabar Quarterly review, March 1903 page 6-8
അവലംബം
തിരുത്തുക- ↑ ശ്രീധരമേനോൻ, എ. (1967). കേരള ചരിത്രം. തിരുവനന്തപുരം. pp. 55, 500.
{{cite book}}
: CS1 maint: location missing publisher (link) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Series, Files (1886). [യു.ആർ.എൽ. ഇല്ല "Proclamation dated June 1920/Edavam 1085"]. Papers Regarding Palliport Farm Vol 2. Series.
{{cite journal}}
: Check|url=
value (help)