പകോഡ
(Pakora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യ, പാകിസ്താൻ എന്നിവടങ്ങളിൽ കണ്ടുവരുന്ന വറുത്ത ഒരു പലഹാരമാണ് പകോഡ. [1] കോഴിയിറച്ചി, സവാള, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, പാലക്, മുളക്, പനീർ എന്നിവയിലേതെങ്കിലും കലക്കിയ കടലമാവിൽ മുക്കി പൊരിച്ചെടുത്താണ് പകോഡ ഉണ്ടാക്കുന്നത്. വടക്കെ ഇന്ത്യയിൽ പനീർ കൊണ്ട് നിർമ്മിതമായ പനീർ പകോഡ വളരെ പ്രസിദ്ധമാണ്. കൂടാതെ സവാള കൊണ്ട് നിർമ്മിച്ച പ്യാജ് പകോഡയും, ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കിയ ആലൂ പകോഡയും പ്രസിദ്ധമാണ്.
Pakora പകോഡ | |
---|---|
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ |
പ്രദേശം / സംസ്ഥാനം: | തെക്കേ ഏഷ്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | മാവ് |
ഇത് ഒരു വൈകുന്നേര ലഘുഭക്ഷണമായാണ് സാധാരണ കഴിക്കുന്നത്. തെക്കേ ഇന്ത്യയിൽ ഇത് ബജ്ജി എന്ന പേരിലും അറിയപ്പെടുന്നു. ബജ്ജി പ്രധാനമായും സവാള ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഏത്തക്കായ, മുട്ട, മുളക് എന്നിവയുപയോഗിച്ചും ബജ്ജിയുണ്ടാക്കാറുണ്ട്.
ചിത്രശാല
തിരുത്തുക-
കോളിഫ്ലവർ പകോഡ
-
ഉള്ളി പകോഡ
അവലംബം
തിരുത്തുക- ↑ Devi, Yamuna (1999). Lord Krishna's Cuisine: The Art of Indian Vegetarian cooking. New York: E. P. Dutton. pp. 447–466, Pakoras: Vegetable Fritters. ISBN 0-525-24564-2.
Pakora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.