പച്ചക്കറി ഇനത്തിൽ പെടുന്ന ഒരു സസ്യമാണ് പാലക് അഥവാ പാലക് ചീര. കേരളത്തിലെ ചീരയുമായി വളരെ സാദൃശ്യമുള്ള ഈ സസ്യം ഉത്തരേന്ത്യൻ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ദാലും പാലക്‌ പനീറും പാലക് മട്ടറുമെല്ലാം ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവങ്ങളാണ്. പാലകിന്റെ ജന്മദേശം പഴയ പേർഷ്യ ആണെന്നു കരുതുന്നു.[1]

ഒരിനം പാലക് ചീര

പാലക് പനീർ തിരുത്തുക

പാലക് ചീര ഒരു കെട്ട്, പനീർ 150 ഗ്രാം, സവാള ചെറുതായി അരിഞ്ഞത് ഒന്ന് വലുത്, പച്ചമുളക് മൂന്നെണ്ണം,ഇഞ്ചി ഒരു കഷണം, വെളുത്തുള്ളി, ജീരകം കാൽ ടീസ്​പൂൺ നാല് അല്ലി, മല്ലിയില എന്നിവ ചേർത്താണിതുണ്ടാക്കുക. ചീര അല്പം ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ച് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. പനീർ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് എണ്ണയിൽനിറം മാറുന്നതുവരെ വറുക്കുക. പനീർ മാറ്റിയ ശേഷം എണ്ണയിൽ ജീരകം ഇട്ട് വറുത്ത് സവാളയും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചതും ചേർത്ത് നന്നായി വഴറ്റിയശേഷം തക്കാളി ചേർത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കുക. ഇതിലേക്ക് പാലക് അരച്ചത് ചേർത്ത് തിളപ്പിക്കുക. പനീർ, മല്ലിയില ചേർക്കുക.[2]

പാലക് മുളകുഷ്യം തിരുത്തുക

പാലക് ചീര രണ്ട് കെട്ട്, പരിപ്പ് 100 ഗ്രാം, മുളക് പൊടി ഒരു ടീസ്​പൂൺ, മഞ്ഞൾപൊടി അര ടീസ്​പൂൺ, നാളികേരം അര മുറി, ജീരകം ഒരു നുള്ള്, ഉപ്പ് ആവശ്യത്തിന്, കടുക് അര ടീസ്​പൂൺ, വറ്റൽ മുളക് ഒരെണ്ണം (രണ്ടായി മുറിച്ചത്), എണ്ണ ആവശ്യത്തിന് എന്നിവ ചേർത്താണ് ഈ വിഭവമുണ്ടാക്കാറുള്ളത്. പരിപ്പ് മഞ്ഞൾപൊടി ചേർത്ത് നന്നായി വേവിച്ചുടയ്ക്കുക. ഇതിൽ പാലക് ചീര കഴുകി ചെറുതായരിഞ്ഞതും, ഉപ്പും, മുളക് പൊടിയും ഇട്ട് വേവിക്കുക. വെന്ത് വരുമ്പോൾ നാളികേരവും, ജീരകവും അരച്ചത് ചേർത്ത് ഒരു തിള വന്നാൽ കടുക്, വറ്റൽ മുളക് എന്നിവ വറുത്തിടുക.[3]

ചിത്രസഞ്ചയം തിരുത്തുക

അവലംബം തിരുത്തുക

  1. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-26. Retrieved 2011-07-22.
  3. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/taste-article-32915[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാലക്&oldid=3636506" എന്ന താളിൽനിന്ന് ശേഖരിച്ചത്