പോസിക്സ്

(POSIX എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണിക്സുമായി താദാമ്യമുള്ള സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായുള്ള ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ നിർവചിക്കുന്നതിനായുള്ള ഐ.ഇ.ഇ.ഇ. മാനദണ്ഡകുടുബത്തിനെ മൊത്തത്തിൽ പറയുന്ന പേരാണ്‌ പോസിക്സ് (POSIX, അതായത് "Portable Operating System Interface for Unix"[1]). ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഈ മാനദണ്ഡം ഉൾപ്പെടുത്താമെങ്കിലും യുണിക്സിന്റെ വകഭേദങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഷെൽ, യൂറ്റിലിറ്റികളുടെ ഇന്റർഫേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. IEEE Std 1003.1-1988 എന്നായിരുന്നു ഇതിന്റെ പൂർവ്വകാല നാമം, സൂചിപ്പിക്കുന്നതുപോലെ തന്നെ 1988 ലാണ്‌ ഇത് പുറത്തിറങ്ങിയത്. പോസിക്സ് മാനദണ്ഡങ്ങളുടെ കൂട്ടത്തെ മുൻപ് IEEE 1003 എന്നായിരുന്നു സൂചിപ്പിച്ചിരുന്നത് ഇതിന്റെ അന്തർദേശീയ മാനദണ്ഡം ISO/IEC 9945 എന്നും. 1985 ന്റെ അടുത്ത് തുടങ്ങിയ പദ്ധതിയിൽ നിന്നാണ്‌ ഇത് ഉരുത്തിരിഞ്ഞ് വന്നത്. IEEE-IX എന്ന് മുൻപ് അറിയപ്പെട്ട് ഇതിന്‌ ഓർമ്മിക്കാൻ എളുപ്പമുള്ള ഒരു പേര് നിർദ്ദേശിക്കാനുള്ള ഐ.ഇ.ഇ.ഇ. യുടെ ആവശ്യപ്രകാരം റിച്ചാർഡ് സ്റ്റാൾമാനാണ്‌ പോസിക്സ് (POSIX) എന്ന പേര് നിർദ്ദേശിച്ചത്.[2]

അവലംബംതിരുത്തുക

  1. "POSIX". Standards. IEEE.
  2. "POSIX 1003.1 FAQ Version 1.12". 2006-02-02. ശേഖരിച്ചത് 2006-07-16. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പോസിക്സ്&oldid=2284350" എന്ന താളിൽനിന്ന് ശേഖരിച്ചത്