പി.യു. ചിത്ര

(P. U. Chitra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയാണ് പി. യു. ചിത്ര (ജനനം :9 ജൂൺ 1995). ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്[1][2][3][4] [5].ഭുവനേശ്വറിൽ നടന്ന, 2017 ഏഷ്യൻ അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രയെ "ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി" എന്ന പേര് നൽകി[6].2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ചിത്ര ഈ 1500 മീറ്ററിലെ ഈ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു [7].കഴിഞ്ഞകൊല്ലം 1500മീ, 3000മീ, 5000മീ ഓട്ടമത്സരങ്ങളിലും, ഒറീസ്സ, റാഞ്ചിയിൽ നടന്ന 59-ാമത് നാഷ്ണൽ ഗെയിംസിൽ 3കി.മീ  ക്രോസ്സ് കണ്ട്രിഓട്ടമത്സരത്തിലും ഗോൾഡ് മെഡൽ നേടി.[8]

പി.യു. ചിത്ര
വ്യക്തിവിവരങ്ങൾ
ജനനപ്പേര്പി.യു. ചിത്ര
ദേശീയത ഇന്ത്യ
ജനനം (1995-06-09) ജൂൺ 9, 1995  (29 വയസ്സ്)
മുണ്ടൂർ, പാലക്കാട്
താമസംമുണ്ടൂർ, പാലക്കാട്
Sport
കായികയിനംRunning
Event(s)1500 metres, 3000 metres, 5000 metres

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ മുണ്ടൂർ എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ, വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. [9]. അച്ഛനമ്മമാർ കൃഷിക്കാരാണ്. ചിത്ര, പാലക്കാട്, മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. സ്ക്കൂൾ മീറ്റുകളിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയതിന് ഉത്തർപ്രദേശ്, ലെജിസ്ലേറ്റീവ് കൗൺസിലും കേരള സർക്കാരും ചേർന്ന് ടാറ്റ നാനോ കാർ ചിത്രക്ക് നൽകി.[10]

പുരസ്കാരങ്ങൾ/നേട്ടങ്ങൾ

തിരുത്തുക
  • 2019 - 2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ
  • 2017 - 2017 ൽ ഇന്ത്യയിലെ ഭുവനേശ്വറിൽ വെച്ച് നടന്ന 22 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ
  • 2014 - 59 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇലും 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഈവന്റിലും സ്വർണമെഡൽ [11]
  • 2013 - ആദ്യ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000m ഇൽ സ്വർണ മെഡൽ
  • 2013 - 58 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇലും 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഇനത്തിലും സ്വർണമെഡൽ[12]
  • 2013 - 57 ആമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണമെഡൽ[13]
  • 2012 - 56 ആമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണമെഡൽ[14]
  • 2011 - 56 ആമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m ഇവയിൽ സ്വർണം. 3 കിലോമീറ്റർ ക്രോസ് കണ്ട്രി ഇവന്റിൽ വെങ്കലം. [15]
  • 2019 കേരള സംസ്ഥാന വനിതാരത്ന പുരസ്കാരം (കായികരംഗം)[16]
  1. "Chitra, the rising star of Kerala".
  2. "Chitra bags gold in Asian School track & field championship". Archived from the original on 2014-01-10. Retrieved 2014-02-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "National Athletics meet: Chitra bags double gold". Archived from the original on 2014-01-10. Retrieved 2014-02-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "Chitra's golden run continues".
  5. http://schoolsports.in/schoolsports2013/doc/palakkad.pdf
  6. "PU Chitra: From Mundur to London in 4 minutes - Times of India". The Times of India. Retrieved 2017-07-13.
  7. "ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം -". www.manoramanews.com. Archived from the original on 2019-04-25. Retrieved 2019-04-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  8. "SGFI Bharat". sgfionline.net (in ഇംഗ്ലീഷ്). Archived from the original on 2017-08-19. Retrieved 2017-07-13.
  9. http://timesofindia.indiatimes.com/sports/racing/top-stories/Chitra-the-rising-star-of-Kerala/articleshow/26833863.cms
  10. "Chitra, the rising star of Kerala - Times of India". The Times of India. Retrieved 2017-07-13.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2014-02-27.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2014-02-27.
  13. http://schoolsports.in/schoolsports2013/index.php/welcome/meet_results
  14. http://schoolsports.in/schoolsports2012/index.php/resultreports/result_html/individual_chmp_report
  15. http://sgfibharat.com/images/stories/Part_10-11/MERIT_U19_ATH.pdf[പ്രവർത്തിക്കാത്ത കണ്ണി]
  16. "PRD Live - സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2020-12-20. Retrieved 2020-12-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.യു._ചിത്ര&oldid=4084429" എന്ന താളിൽനിന്ന് ശേഖരിച്ചത്