മുണ്ടൂർ ഗ്രാമപഞ്ചായത്ത്
മുണ്ടൂർ | |
10°50′N 76°35′E / 10.83°N 76.58°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 33.04ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25996 |
ജനസാന്ദ്രത | 787/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുണ്ടൂർ ഗ്രാമപഞ്ചായത്ത് . മുണ്ടൂർ ഒന്ന്, മുണ്ടൂർ രണ്ട്, എഴക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടൂർ ഗ്രാമപഞ്ചായത്തിന് 30.04 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുപ്പരിയാരം, കരിമ്പ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുതുപരിയാരം, പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോങ്ങാട്, കരിമ്പ പഞ്ചായത്തുകളുമാണ്. 1955-ലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. അന്നു മുണ്ടൂർ അംശം മാത്രമടങ്ങിയതായിരുന്നു മുണ്ടൂർ പഞ്ചായത്ത്. പിന്നീട് 1960ൽ പഞ്ചായത്ത് ഡിലിമിറ്റേഷൻ വന്നതോടെ മുണ്ടൂർ വില്ലേജ്, പൂതനൂർ വില്ലേജ്, എഴക്കാട് വില്ലേജ്, കാഞ്ഞിക്കുളം വില്ലേജ് എന്നിവ ചേർത്ത് ഇന്നത്തെ രൂപത്തിലുള്ള പഞ്ചായത്ത് നിലവിൽ വന്നു. പിൽക്കാലത്ത് ഈ പ്രദേശമാകെ ഇന്നു കാണുന്ന മട്ടിൽ രണ്ടു വില്ലേജുകളാക്കി ചുരുക്കി. ഒരു മലയോരപ്രദേശമായ മുണ്ടൂർ പഞ്ചായത്ത് ഇന്നത്തെ രൂപത്തിൽ നിലവിൽ വന്നത് 1962-ലാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മുണ്ടൂർ ഗ്രാമപഞ്ചായത്ത് Archived 2021-01-23 at the Wayback Machine.
ചിത്രങ്ങൾ
തിരുത്തുക-
മുണ്ടൂർ നിന്നുള്ള ഒരു ദൃശ്യം