ഓക്സിബുപ്രോകൈൻ
ബെനോക്സിനേറ്റ് അല്ലെങ്കിൽ ബിഎൻഎക്സ് എന്നും അറിയപ്പെടുന്ന ഓക്സിബുപ്രോകൈൻ (ഐഎൻഎൻ) നേത്രരോഗശാസ്ത്രത്തിലും ഓട്ടോളറിംഗോളജിയിലും ഉപയോഗിക്കുന്ന എസ്റ്റർ തരത്തിലുള്ള ലോക്കൽ അനസ്തെറ്റിക് ആണ്. നൊവാർട്ടിസ്, നോക്സിൻ അല്ലെങ്കിൽ നോവെസിൻ എന്ന ബ്രാൻഡ് നാമങ്ങളിൽ ഓക്സിബുപ്രോകെയ്ൻ വിൽക്കുന്നു.
Clinical data | |
---|---|
Trade names | Novesin(e) |
AHFS/Drugs.com | International Drug Names |
Pregnancy category |
|
Routes of administration | Topical |
ATC code | |
Pharmacokinetic data | |
Metabolism | Esterases in blood plasma and liver |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
Chemical and physical data | |
Formula | C17H28N2O3 |
Molar mass | 308.42 g·mol−1 |
3D model (JSmol) | |
| |
| |
(verify) |
ഇതിന്റെ ഗർഭാവസ്ഥയിലും മുലയൂട്ടുന്നവരിലും ഉള്ള സുരക്ഷ വ്യക്തമാക്കിയിട്ടില്ല.
ഉപയോഗങ്ങൾ
തിരുത്തുക- ഒഫ്താൽമോളജിയിൽ കണ്ണിന്റെ ഉപരിതലത്തിലെ പാളികളായ കോർണിയ, കൺജങ്റ്റൈവ എന്നിവ മരവിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു:[1]
- ഒരു കോൺടാക്റ്റ് / അപ്ലനേഷൻ ടോണോമെട്രി ചെയ്യുന്നതിനായി
- ചെറിയ ശസ്ത്രക്രിയകൾക്കായി
- കോർണിയയുടെ അല്ലെങ്കിൽ കൺജങ്ക്റ്റിവയുടെ മുകളിലെ പാളിയിൽ നിന്ന് ചെറിയ അന്യ വസ്തുക്കളെ നീക്കംചെയ്യുന്നതിനായി
- ഓട്ടോലറിംഗോളജിയിൽ രോഗനിർണയ ആവശ്യങ്ങൾക്കും ചെറിയ ശസ്ത്രക്രിയകൾക്കുമായി മൂക്കിലെയും ശ്വാസനാളത്തിലെയും മ്യൂക്കസ് മെംബ്രേൻ മരവിപ്പിക്കുന്നതിനായി[2]
- ബ്രോങ്കിയിലെ മ്യൂക്കസ് മെംബ്രേൻ മരവിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഉദാഹരണം ബ്രോങ്കോസ്കോപ്പി)
- അന്നനാളം (ഉദാഹരണം ഇൻബ്യൂബേഷനിലെ ഉപയോഗം)
ഫാർമക്കോകൈനറ്റിക്സ്
തിരുത്തുകപെർഫ്യൂഷന് അനുസരിച്ച്, അനസ്തേഷ്യ 30 - 50 സെക്കന്റുകൾക്കുള്ളിൽ ആരംഭിച്ച് ഏകദേശം 10 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നു. രക്തത്തിലെ പ്ലാസ്മയിലെയും കരളിലെയും എസ്റ്റെറസുകളാണ് മരുന്ന് മെറ്റബൊളൈസ് ചെയ്യുന്നത്.[2]
വിപരീത ഫലങ്ങൾ
തിരുത്തുകഅമിതമായി ഉപയോഗിക്കുമ്പോൾ, കണ്ണിലും മ്യൂക്കസ് മെംബ്രേനിലും ഉപയോഗിക്കുന്ന മറ്റേതൊരു ടോപ്പിക് അനസ്തെറ്റിക് (ഉദാഹരണത്തിന് ടെട്രാകൈൻ, പ്രോക്സിമെറ്റാകൈൻ, പ്രൊപാരകെയ്ൻ എന്നിവ) മരുന്നുകളിലും എന്നപോലെ ഓക്സിബുപ്രോകെയ്നും ഇറിറ്റേഷൻ ഹൈപ്പർസെൻസിറ്റിവിറ്റി, അനാഫൈലക്സിസ്, മാറ്റാനാവാത്ത കോർണിയ കേടുപാടുകൾ കോർണിയയുടെ പൂർണ്ണ നാശം എന്നിവയ്ക്ക് കാരണമാകും.[1] [3] (അമിതമായ ഉപയോഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നിരവധി ദിവസങ്ങളിൽ അല്ലെങ്കിൽ ആഴ്ചകളിൽ ദിവസത്തിൽ പല തവണയുള്ള ഉപയോഗമാണ്.)
ഇടപെടലുകൾ
തിരുത്തുകവെള്ളി, മെർക്കുറി ലവണങ്ങൾ, ക്ഷാരം എന്നിവയുമായി ഓക്സിബുപ്രോകെയ്ൻ പൊരുത്തപ്പെടുന്നില്ല. അതുപോലെ ഇത് സൾഫോണമൈഡുകളുടെ ആന്റിമൈക്രോബയൽ പ്രവർത്തനത്തെ കുറയ്ക്കുന്നു. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Drugs.com: Minims Oxybuprocaine Hydrochloride 0.4% Archived 2020-06-30 at the Wayback Machine.
- ↑ 2.0 2.1 2.2 Jasek W, ed. (2007). Austria-Codex (in ജർമ്മൻ) (2007/2008 ed.). Vienna: Österreichischer Apothekerverlag. ISBN 978-3-85200-181-4.
- ↑ "Toxicities of topical ophthalmic anesthetics". Expert Opinion on Drug Safety. 6 (6): 637–40. November 2007. doi:10.1517/14740338.6.6.637. PMID 17967152.