വെള്ളക്കണ്ണിക്കുരുവി

(Oriental White-eye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞതേൻകിളിയുടെ പിടയോട് സദൃശ്യമുള്ളതും,മിക്ക സമയവും ഇരുപതും മുപ്പതുംഅടങ്ങിയ കൂട്ടങ്ങളായി മറ്റു പലതരം പക്ഷികളുടെ കൂടെ മരങ്ങളിൽ ഇര തേടി നടക്കുന്നതുമായ വെള്ളക്കണ്ണിക്കുരുവി[1] [2][3][4] സദാ 'ചീർ - ചീർ' എന്നും സ്വീ - സ്വീ എന്നും മറ്റും ചിലച്ചുകൊണ്ടിരിക്കും.

വെള്ളക്കണ്ണിക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Zosteropidae (disputed)
Genus:
Species:
Z. palpebrosus
Binomial name
Zosterops palpebrosus
(Temminck, 1824)
Synonyms

Sylvia palpebrosa
Zosterops palpebrosa

പ്രഭാത പാട്ട്, തെക്കേ ഇന്ത്യ
വെള്ളക്കണ്ണിക്കുരുവിയുടെ പാട്ട്

ശരീരപ്രകൃതി

തിരുത്തുക

ഒറ്റ നോട്ടത്തിൽ പച്ചനിറം ആണെന്ന് തോന്നുന്ന ഈ ചെറു പക്ഷിയുടെ പ്രധാന ലക്ഷണം കണ്ണിനു ചുറ്റുമുള്ള വെള്ള വളയമാണ്.ദേഹത്തിൻറെ ഉപരിഭാഗം എല്ലാം മഞ്ഞകലർന്ന പച്ച, മുഖം, താടി, തൊണ്ട എന്നിവയും ഗുദവും നല്ല മഞ്ഞ. മാറിടവും വയറും വിളർത്ത ചാരനിറം. കൊക്കിനും കണ്ണിനും ഇടയിൽ കറുപ്പ്.വാലിൻറെ അഗ്രഭാഗത്തിന് ചതുരാകൃതിയാണ്.

ആവാസ്തവ്യവസ്ഥ

തിരുത്തുക

പശ്ചിമഘട്ടത്തിൽ സുമാർ 1500 അടിക്കുമീതെ പൊക്കമുള്ള പ്രദേശങ്ങളിൽ ആണ് പതിവായി കാണുക. നിത്യഹരിത വനങ്ങളോടു പ്രത്യേകകൂറുള്ള ഈ പക്ഷി എസ്റേറററുകളിലും ഇരതേടുന്നതിന് പതിവായി വരാറുണ്ട്.

പൂന്തേൻ ആണ് വെള്ളക്കണ്ണിക്കുരുവിയുടെ പ്രധാന ആഹാരം, തേൻകിളികളുടെത് പോലെ നല്ല നീളമുള്ളതും തേൻ നുകരുവാൻ ഉതകുന്ന പ്രത്യേക സംവിധാനം ഉള്ളതുമാണ് ഈ പക്ഷിയുടെയും നാവ്.വെള്ളികണ്ണികുരുവി ചെറു പ്രാണികളെയും പിടിച്ചു തിന്നുന്ന പതിവുണ്ട്.

പ്രജനനം

തിരുത്തുക

മാർച്ച്‌ തൊട്ട് മെയ്‌ വരെ ആണ് വെള്ളികണ്ണികുരുവിയുടെ പ്രജനനകാലം.ഒരു ചെടിയുടെയോ മരത്തിൻറെയോ ചെറിയ ചില്ലയിൽ ഉള്ള കവരത്തിൽ ആണ് കൊച്ചു കോപ്പപോലുള്ള കൂട് പിടിപ്പിക്കുക.കൂടിൻറെ വക്കുകളെ ചിലന്തിവലകൊണ്ട് കവരത്തിൽ ബന്ധിച്ചിരികും. നാരുപോലുള്ള പുല്ലിഴകളും വേരുകളും പാശിയും മറ്റും കൊണ്ട് ഉണ്ടാക്കുന്ന ഈ കൂട് മനോഹരമായതാണ്. നീല നിറത്തിലുള്ള മൂന്നു മുട്ടകളാണ് സാധാരണ ഇടുക.

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളക്കണ്ണിക്കുരുവി&oldid=3657217" എന്ന താളിൽനിന്ന് ശേഖരിച്ചത്