ഓപ്പസ്

(Opus (audio format) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്രമായതും, നിർമാതാക്കൾക്ക് പ്രതിഫലം നൽകേണ്ടാത്തതും, വിവിധോദ്ദേശ്യയുക്തമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ് ഓപ്പസ്. ഈ ഫോർമാറ്റിനെ ഇന്റർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്സ് (IETF) ഒരു ഓഡിയോ സ്റ്റാൻഡേർഡ് ആയി അംഗീകരിച്ചിരിക്കുന്നു. ഇത് സ്കൈപ്പിന്റെ സിൽക്ക് കോഡെക്കിന്റേയും, സിഫ്.ഓർഗിന്റെ (Xiph.Org) കെൽട്ട് (CELT) കോഡെക്കിന്റേയും സമന്വയമാണ്. വളരെ കുറഞ്ഞ ലാറ്റൻസിയും (2.5-60 മില്ലി സെക്കന്റ്), വളരെ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ കഴിയുമെന്നതിനാലും, ഇന്റെർനെറ്റ് ടെലഫോണി, വീഡിയോ കോൺഫറൻസിങ് മുതലായവക്ക് ഈ ഓഡിയോ ഫോർമാറ്റ് ഉപയോഗിക്കാൻ കഴിയും.[4][5]

ഓപ്പസ്
എക്സ്റ്റൻഷൻ.opus[1]
ഇന്റർനെറ്റ് മീഡിയ തരംaudio/ogg[2]
audio/opus (RTP)[3]
വികസിപ്പിച്ചത്IETF codec working group
പുറത്തിറങ്ങിയത്സെപ്റ്റംബർ 11, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-09-11)
ഫോർമാറ്റ് തരംLossy audio
Contained byOgg, Matroska, WebM, MPEG-TS
പ്രാഗ്‌രൂപംSILK, CELT
മാനദണ്ഡങ്ങൾRFC 6716
Open format?Yes
വെബ്സൈറ്റ്opus-codec.org
ലിബോപ്പസ്
വികസിപ്പിച്ചത്Xiph.Org Foundation
ആദ്യപതിപ്പ്ഓഗസ്റ്റ് 26, 2012 (2012-08-26)
Stable release
1.3.1 / ഏപ്രിൽ 12, 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-04-12)
ഭാഷC89
പ്ലാറ്റ്‌ഫോംCross-platform
തരംAudio codec, reference implementation
അനുമതിപത്രം3-clause BSD license
വെബ്‌സൈറ്റ്Opus codec downloads

6 കിലോബിറ്റ് പ്രതി സെക്കന്റ് മുതൽ 510 കിലോബിറ്റ് പ്രതി സെക്കന്റ് വരെ ആണ് അനുവദനീയമായ ബിറ്റ് റേറ്റ്. സാംപ്ലിങ് റേറ്റ് ആകട്ടെ 8, 16, 24, 48 എന്നീ കിലോ ഹെർട്സുകൾ ആകാം. അഡ്വാൻസ്ഡ് ഓഡിയോ കോഡെൿ (AAC), വോർബിസ്, എംപി3 എന്നീ ഓഡിയോ ഫോർമാറ്റുകളേക്കാളും വ്യക്തമായി ശബ്ദം രേഖപ്പെടുത്താൻ ഓപ്പസിനു കഴിയുമെന്ന് ആദ്യകാല താരതമ്യ പഠനങ്ങൾ സൂചിപ്പിക്കുന്നു.[6][7][8]

ഒപസ് സംഭാഷണ-അധിഷ്ഠിത എൽപിസി-അധിഷ്ഠിത സിൽക്ക് അൽഗോരിതം, ലോവർ-ലേറ്റൻസി എംഡിസിടി-അധിഷ്‌ഠിത സിഇഎൽടി(CELT)അൽഗോരിതം എന്നിവ സംയോജിപ്പിക്കുന്നു, പരമാവധി കാര്യക്ഷമതയ്‌ക്കായി അവ തമ്മിൽ മാറ്റുകയോ, സംയോജിപ്പിക്കുകയോ ചെയ്യുന്നു.[4] ബിട്രേറ്റ്, ഓഡിയോ ബാൻഡ്‌വിഡ്ത്ത്, കോമ്പ്ലസിറ്റി, അൽഗോരിതം എന്നിവയെല്ലാം ഓരോ ഫ്രെയിമിലും പരിധിയില്ലാതെ ക്രമീകരിക്കാൻ കഴിയും. ഓപസ് അൽഗോരിതത്തിന് കാലതാമസം കുറവാണ് (സ്ഥിരമായി 26.5 എംഎസ് ആണുള്ളത്).[9]

ഓപ്പസ് ഓഗ് കണ്ടെയ്നർ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. ഓപ്പസ്സിനെ മാട്രോസ്ക കണ്ടെയ്നർ ഫോർമാറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഓപ്പസ്സിനെ വിപി9 വീഡിയോ കോഡെക്കിനോടൊപ്പം വെബ്എം പദ്ധതിയിൽ ഉൾക്കൊള്ളിക്കാനുമുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തിവരുന്നു [10].

  1. "MIME Types and File Extensions". XiphWiki.
  2. Terriberry, Timothy; Lee, Ron; Giles, Ralph (April 2016). "Content Type". Ogg Encapsulation for the Opus Audio Codec. IETF. p. 30. sec. 9. doi:10.17487/RFC7845. RFC 7845. Retrieved 2016-04-30.
  3. Spittka, Julian; Vos, Koen; Valin, Jean-Marc (2015-06-30). "Opus Media Type Registration". RTP Payload Format for the Opus Speech and Audio Codec. IETF. p. 9. sec. 6.1. doi:10.17487/RFC7587. ISSN 2070-1721. RFC 7587. Retrieved 2015-06-30.
  4. 4.0 4.1 "Opus Codec". Opus (Home page). Xiph.org Foundation. Retrieved July 31, 2012.
  5. Bright, Peter (2012-09-12). "Newly standardized Opus audio codec fills every role from online chat to music". Ars Technica. Retrieved 2014-05-28.
  6. Valin, Jean-Marc; Vos, Koen; Skoglund, Jan (2013-05-17). Hoene, Christian (ed.). "Summary of Opus listening test results". Internet Engineering Task Force. Archived from the original on 2021-07-24. Retrieved 2021-07-24.
  7. Kamedo2 (July 2014). "Results of the public multiformat listening test".{{cite web}}: CS1 maint: numeric names: authors list (link)
  8. Maxwell, Gregory (2011). "64kbit/sec stereo multiformat listening test — unofficial results page". Xiph.Org Foundation. Archived from the original on 2012-11-12. Retrieved 2011-06-19.
  9. Jean-Marc Valin; Gregory Maxwell; Timothy B. Terriberry; Koen Vos (October 17–20, 2013). "High-Quality, Low-Delay Music Coding in the Opus Codec" (PDF). www.xiph.org. New York, NY: Xiph.Org Foundation. p. 2. Archived from the original (PDF) on 14 July 2018. Retrieved 19 August 2014. CELT's look-ahead is 2.5 ms, while SILK's look-ahead is 5 ms, plus 1.5 ms for the resampling (including both encoder and decoder resampling). For this reason, the CELT path in the encoder adds a 4 ms delay. However, an application can restrict the encoder to CELT and omit that delay. This reduces the total look-ahead to 2.5 ms.
  10. CNet: Google's VP9 video codec nearly done; YouTube will use it

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓപ്പസ്&oldid=3837952" എന്ന താളിൽനിന്ന് ശേഖരിച്ചത്