ഓംകാര (ഹിന്ദി ചലച്ചിത്രം)
2006-ൽ വിശാൽ ഭരദ്വാജ് കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഓംകാര. (ഹിന്ദി : ॐकारा). ഷേക്സ്പിയറിന്റെ വിശ്വവിഖ്യാതമായ ഒഥല്ലോ എന്ന കൃതിയെ ആസ്പഥമാക്കിയാണ് ഈ ചിത്രം രചിച്ചിട്ടുള്ളത്. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്രോയ്, കരീന കപൂർ, നസീറുദ്ദീൻ ഷാ, കൊങ്കണ സെൻ ശർമ്മ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ ബിപാഷ ബസുവും തന്റെ സാന്നിദ്യം ഈ ചിത്രത്തിലറിയിച്ചു. സംവിധായകൻ വിശാൽ ഭരദ്വാജ് തന്നെയാണ് ഓംകാരയുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീത സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥാരചന വിശാൽ ഭരദ്വാജ്, റോബിൻ ഭട്ട്, അഭിഷേക് ചോബേ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് ഗുൽസാർ ആണ്.[1]
ഓംകാര | |
---|---|
സംവിധാനം | വിശാൽ ഭരദ്വാജ് |
നിർമ്മാണം | കുമാർ മംഗത് പഥക് |
കഥ | വിശാൽ ഭരദ്വാജ് |
തിരക്കഥ | വിശാൽ ഭരദ്വാജ് റോബിൻ ഭട്ട് അഭിഷേക് ചോബേ |
ആസ്പദമാക്കിയത് | ഒഥല്ലോ by ഷേക്സ്പിയർ |
അഭിനേതാക്കൾ | അജയ് ദേവ്ഗൺ വിവേക് ഒബ്രോയ് കരീന കപൂർ സെയ്ഫ് അലി ഖാൻ കൊങ്കണ സെൻ ശർമ്മ ബിപാഷ ബസു നസീറുദ്ദീൻ ഷാ |
സംഗീതം | വിശാൽ ഭരദ്വാജ് |
ഛായാഗ്രഹണം | തസദുഖ് ഹുസൈൻ |
ചിത്രസംയോജനം | മേഘ്ന മൺചന്ദ സെൻ |
സ്റ്റുഡിയോ | ഷെമാറു എന്റർട്രൈൻന്മെന്റ് |
വിതരണം | ബിഗ് സ്ക്രീൻ എന്റർട്രൈനർ എറോസ് എന്റർട്രൈന്മെന്റ് ഷെമാറു എന്റർട്രൈൻന്മെന്റ് |
റിലീസിങ് തീയതി | 28 ജൂലൈ 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | $1.4 ദശലക്ഷം |
സമയദൈർഘ്യം | 155 നിമിഷങ്ങൾ |
2006=ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ പ്രദർശ്ശിപ്പിക്കുകയുണ്ടായിട്ടുണ്ട്.[2] കൂടാതെ കെയ്രോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി അവിടെ വെച്ച് ഒരു സംവിധായകൻ എന്ന നിലയിൽ സിനിമക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് വിശാൽ ഭരദ്വാജ് പുരസ്കാരാർഹനാവുകയും ചെയ്തു.[3] ഇതിനു പുറമേ കര (Kara) ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരങ്ങളും, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പുരസ്കാരവും, മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരവും, ഏഴ് ഫിലിംഫെയർ പുരസ്കാരവും ഓംകാരക്ക് ലഭിച്ചിട്ടുണ്ട്.
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുകഅഭിനേതാവ് | ചിത്രത്തിലെ കഥാപാത്രം | ഒഥല്ലോയിലെ കഥാപാത്രം |
---|---|---|
അജയ് ദേവ്ഗൺ | ഓംകാര 'ഒമി' ശുക്ല | ഒഥല്ലോ |
കരീന കപൂർ | ഡോളി മിശ്ര | ഡെസ്ഡിമോണ |
സെയ്ഫ് അലി ഖാൻ | ഈശ്വർ 'ലംഗ്ഡ' ത്യാഗി | ലാഗോ |
വിവേക് ഒബ്രോയ് | കേശവ് 'കേശു ഫിരംഗി' ഉപാദ്യായ | കേസ്സിയോ |
ബിപാഷ ബസു | ബില്ലോ ചമൻബഹർ | ബയ്നിയ |
കൊങ്കണ സെൻ ശർമ്മ | ഇന്ദു | എമിലിയ |
ദീപക് ദോബ്രിയാൽ | രാജൻ ’രജ്ജു’ തിവാരി | റോഡെരിഗോ |
നസീറുദ്ദീൻ ഷാ | ബായ്സാഹ്ബ് | വെനീസിലെ ഡ്യൂക് |
അവലംബം
തിരുത്തുക- ↑ Ramesh, Randeep (2006 July 29). "A matter of caste as Bollywood embraces the Bard: Big budget remake of Othello - with song and dance - starts new trend". London: The Guardian. Retrieved 2010-05-20.
{{cite news}}
: Check date values in:|date=
(help) - ↑ "Omkara film preview". BBC website. Retrieved 2007-07-18.
- ↑ "'Omkara' shines in Cairo and Karachi". Apun Ka Choice. Retrieved 2006-12-26.