വില്യം ഷെയ്ക്സ്പിയർ

മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി
(ഷേക്സ്പിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ (26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616).[1] ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. [2] അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.

വില്യം ഷേക്സ്പിയർ
ലണ്ടനിലെ നാഷണൽ പൊർട്രേയ്റ്റ് ഗാലറിയിലെ ഷേക്സ്പിയറിന്റേതെന്ന് കരുതുന്ന ചിത്രം
ലണ്ടനിലെ നാഷണൽ പൊർട്രേയ്റ്റ് ഗാലറിയിലെ ഷേക്സ്പിയറിന്റേതെന്ന് കരുതുന്ന ചിത്രം
തൊഴിൽനാടകകൃത്ത്, കവി, അഭിനേതാവ്
കയ്യൊപ്പ്

കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ൽ ഷേക്സ്പിയറുടെ രണ്ട് മുൻ‌കാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.

ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. റൊമാന്റിക്കുകൾ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയൻസ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ർ‌വം ബർനാഡ് ഷാ അതിനെ ‘ബാർഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.

ജീവിതരേഖ

തിരുത്തുക

ആദ്യകാലം

തിരുത്തുക
 
സ്റ്റ്രാറ്റ്ഫോർഡ്-അപോൺ-ഏവോണിലെ ജോൺ ഷേക്സ്പിയറുടെ വീട്
 
ഷേക്സ്പിയറിന്റെ കോട്ട് ഓഫ് ആർമ്സ്

ഏപ്രിൽ 1564-ൽ സ്നിറ്റർഫീൽഡിലെ കയ്യുറനിർമ്മാതാവും ആൽഡർമാനുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ജനിച്ചു..[3] ഹെൻലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രിൽ 26 1564-ഇനാണ് ഷേക്സ്പിയർ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് സെ. ജോർജ്ജ് ദിനം കൂടിയായ 1564 ഏപ്രിൽ 23 നാണ് ഷേക്സ്പിയർ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പണ്ഡിതന്‌ സംഭവിച്ച പിഴവ് ആണെങ്കിലും ഈ ദിവസം തന്നെയാണ് ഷേക്സ്പിയർ മരിച്ചത് എന്നത് കൗതുകകരമായ ഒരു വസ്തുതമൂലം ആ തിയതി ആണ്‌ പ്രസിദ്ധമായത്.[4] അദ്ദേഹം എട്ട് ഷേക്സ്പിയർ സഹോദരങ്ങളിൽ മൂന്നാമനും ജിവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്നവനും ആയിരുന്നു.[5]

അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ലഭ്യമല്ലെങ്കിലും അദ്ദേഹം സ്ട്രാറ്റ്ഫോർഡിലെ കിങ് എഡ്വേർഡ് VI സ്കൂളിൽ ആണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്.[6]അന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പതിവനുസരിച്ച് ലത്തിൻ ഭാഷയിലും ക്ലാസിക്കൽ സാഹിത്യത്തിലും തീവ്രമായ പഠനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവാം.[7] ഷേക്സ്പിയർ തന്റെ പതിനെട്ടാം വയസ്സിൽ ഇരുപത്തിയാറുകാരിയായ ആൻ ഹാതവേ എന്ന യുവതിയെ വിവാഹം കഴിച്ചു. വോർസെസ്റ്ററിലെ ആംഗ്ലിക്കൻ ഭദ്രാസനം ഈ വിവാഹത്തിന് 27 നവംബർ 1582 എന്ന തിയതിയിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.[8] വിവാഹത്തിന് ആറുമാസത്തിന് ശേഷം ആൻ തന്റെ ആദ്യ പുത്രിയായ സുസന്ന ഹാളിന് ജന്മം നൽകി. സൂസന്നയുടെ മാമോദീസ 26 മേയ് 1583-ആം തിയതിയിലാണ് നടത്തിയത്.[9] രണ്ട് വർഷത്തിന് ശേഷം ഹാംനെറ്റ് എന്നും ജൂഡിത്ത് എന്നും പേരുള്ള രണ്ട് ഇരട്ടക്കുട്ടികൾ കൂടി ഷേക്സ്പിയറിന് ഉണ്ടായി. 1585 ഫെബ്രുവരി 2-നാണ് ഇവരുടെ മാമോദീസ നൽകിയത്.[10] എന്നാൽ ഹാംനെറ്റ് തന്റെ 11-ആം വയസ്സിൽ എന്തോ കാരണത്താൽ മരിച്ചു പോവുകയും ഓഗസ്റ്റ് 11-ന് ശവമടക്കുകയും ചെയ്തു.[11]

ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം 1592 വരെയുള്ള ഷേക്സ്പിയറിന്റെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ കുറവാണ്. അതുകൊണ്ട് തന്നെ 1585 തൊട്ട് 1592 വരെയുള്ള കാലഘട്ടത്തെ പണ്ഡിതർ ‘നഷ്ടപ്പെട്ട വർഷങ്ങൾ' എന്ന് വിളിക്കുന്നു.[12] ഈ കാലഘട്ടത്തെക്കുറിച്ച് അപ്പോക്രിഫൽ കഥകൾ ഉണ്ട്. ഷേക്സ്പിയറിന്റെ ആദ്യ ജീവചരിത്രകാരനായ നിക്കോളാസ് റോ ഷേക്സ്പിയർ മാൻ വേട്ട കാരണമുണ്ടായ ശിക്ഷയിൽ നിന്ന് രക്ഷപെടുവാൻ സ്ട്രാറ്റ്ഫോർഡിൽ നിന്ന് പലായനം ചെയ്തതായി പറയുന്നുണ്ട്.[13] മറ്റൊരു കഥയനുസരിച്ച് ഷേക്സ്പിയർ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയിക്കുന്ന ആളുമായിരുന്നു.[14]

ജോൺ ഓബ്രിയുടെ ഷേക്സ്പിയർ ഒരു സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[15] ഇരുപതാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ലങ്കാഷയറിലെ ഭൂവുടമയായ അലെക്സാണ്ടർ ഹോഗ്റ്റൺ ഷേക്സ്പിയറിനെ സ്കൂൾ അദ്ധ്യാപകനായി നിയമിച്ചു. അദ്ദേഹത്തിന്റെ വില്പത്രത്തിൽ പ്രതിപാദിക്കുന്ന ‘വില്യം ഷേക്സ്ഷാഫ്റ്റ്’ ഷേക്സ്പിയർ തന്നെയാണ് എന്ന് ഇവർ വാദിക്കുന്നു.[16] ഇത്തരം കേട്ടുകേഴ്വികളല്ലാതെ ആധികാരികമായ തെളിവുകൾ ഒന്നും തന്നെ ഈ കാലഘട്ടത്തേക്കുറിച്ച് ലഭ്യമല്ല.[17]

പിൽക്കാലം

തിരുത്തുക
 
സ്ട്രാറ്റ്ഫോർഡിലെ ഷേക്സ്പിയറിന്റെ സ്മാരകം

1606-1607 കാലഘട്ടത്തിന് ശേഷം ഷേക്സ്പിയർ വളരെക്കുറച്ച് നാടകങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു. 1613-ലാണ് ഷേക്സ്പിയർ തന്റെ അവസാനത്തെ രണ്ട് നാടകങ്ങൾ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോർഡിൽ താമസിച്ചിരുന്നപ്പോഴായിരുന്നു. 1613 ശേഷം അദ്ദേഹത്തിന്റെതായി ഒരു നാടകങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.[18] അദ്ദേഹത്തിന്റെ അവസാന മൂന്ന് നാടകങ്ങൾ ജോൺ ഫ്ലെറ്റ്ചർ [19] എന്ന നാടകകൃത്തുമായി ചേർന്ന് എഴുതിയവയാണ് എന്ന് കരുതപ്പെടുന്നു.[20]

റോവ് എന്ന ജീവചരിത്രകാരനാണ് ഷേക്സ്പിയർ തന്റെ മരണത്തിന് മുൻപ് വിരമിക്കുകയും സ്റ്റ്രാറ്റ്ഫോർഡിലേക്ക് താമസം മാറുകയും ചെയ്തു എന്ന് ആദ്യമായി എഴുതിയത്. [21] എങ്കിലും ഷേക്സ്പിയർ ലണ്ടൻ ഇടക്കിടെ സന്ദർശിച്ചിരുന്നു.[21] 1612 മൌണ്ട്ജോയ്‌യുടെ മകളുടെ വിവാഹവ്യവഹാരത്തിന് കോടതിയിൽ സാക്ഷിയായി ഷേക്സ്പിയർ എത്തിയിരുന്നു.[22] 1613 മാർച്ചിൽ ബ്ലാക്ക്ഫ്രയേർസിൽ ഒരു ഗേറ്റ്‌ഹൌസ് വാങ്ങുകയും 1614 നവംബറിൽ അദ്ദേഹത്തിന്റെ മരുമകനായ ജോൺ ഹാളിനൊപ്പം ലണ്ടൻ സന്ദർശിക്കുകയും ചെയ്തിരുന്നു.[23]

1616 ഏപ്രിൽ ഇരുപത്തിമൂന്നിനാണ് ഷേക്സ്പിയർ മരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളിൽ സൂസന്ന ജോൺ ഹാളിനെയും,[24] ജൂഡിത്ത് തോമസ് ക്യുയ്നീയെയും വിവാഹം കഴിച്ചു. ജൂഡിത്തിന്റെ വിവാ‍ഹം നടന്നത് ഷേക്സ്പിയർ മരിക്കുന്നതിന് രണ്ട് മാസം മുൻപായിരുന്നു.[25]

Good frend for Jesvs sake forbeare,

To digg the dust encloased heare.

Blest be ye man yt spares thes stones,

And curst be he yt moves my bones.

അർത്ഥം:

സുഹൃത്തേ, യേശുവിനെ ഓർത്ത്,

ഈ പൊടിമണ്ണ് ഇളക്കിമറിക്കാതിരിക്കുക;

ഈ കല്ലുകളെ വെറുതേവിടുന്നവൻ അനുഗൃഹീതൻ,

ഈ അസ്ഥികൾ എടുത്തുമാറ്റുന്നവന് ശാപം.[26]


ഷേക്സ്പിയറീന്റെ ശവകൂടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വരികൾ

ഷേക്സ്പിയർ തന്റെ വില്പത്രത്തിൽ സൂസന്ന എന്ന മൂത്തമകൾക്ക് അവരുടെ ആദ്യമകന് നൽകും എന്ന വ്യവസ്ഥയിൽ തന്റെ വലിയ എസ്റ്റേറ്റിന്റെ ഏറിയപങ്കും നൽകി. എന്നാൽ സൂസന്നക്ക് എലിസബത്ത് എന്ന മകൾ ജനിക്കുകയും മക്കൾ ഇല്ലാതെ എലിസബത്ത് 1670-ൽ മരിക്കുകയും ചെയ്തു. ജൂഡിത്തിന് ഉണ്ടായ മൂന്ന് മക്കളും വിവാഹത്തിന് മുൻപ് മരിച്ചു പോയി. അങ്ങനെ ഷേക്സ്പിയറിന്റെ നേരിട്ടുള്ള വംശാവലി അവസാനിച്ചു. ഷേക്സ്പിയറിന്റെ വില്പത്രം ആൻ എന്ന തന്റെ ഭാര്യയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളു. എങ്കിലും അവർക്ക് ഷേക്സ്പിയറിന്റെ എസ്റ്റേറ്റിന്റെ മൂന്നിലൊന്നിന് നിയമാനുസൃതം അവകാശം ഉണ്ട്. വില്പത്രത്തിൽ ഷേക്സ്പിയർ തന്റെ രണ്ടാമത്തെ മികച്ച കട്ടിൽ തന്റെ ഭാര്യക്ക് അവകാശമായി നൽകിയിട്ടുണ്ട്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ആനിനേ അധിക്ഷേപിക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാൽ ചിലർ പറയുന്നത് രണ്ടാമത്തെ മികച്ച കട്ടിൽ എന്നത് കല്യാണക്കട്ടിൽ ആണെന്നും അത് പ്രാധാന്യമേറിയതായതിനാലുമാണ് ഷേക്സ്പിയർ അങ്ങനെ ചെയ്തത് എന്നാണ്.

ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്‌. 1623 മുൻപായി ആ പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു.[27] സ്മാരക ശിലയിൽ ഷേക്സ്പിയറിനേ നെസ്തോർ, സോക്രറ്റീസ്, വിർജിൽ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്.[28] ശവകൂടിരത്തിലെ ശിലയിൽ അദ്ദേഹത്തിന്റെ അസ്ഥികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും കൊത്തിവച്ചിട്ടുണ്ട്.

സാഹിത്യ ചരിത്രകാരന്മാർ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു.ആദ്യ ഘട്ടമായ 1590 ൻറെ മധ്യം വരെ അദ്ദേഹം റോമൻ,ഇറ്റാലിയൻ മാതൃകകളിൽ നിന്നും ചരിത്ര നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതൽ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആൻറ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതൽ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങൾ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആൻറണി ആൻറ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതൽ 1613 വരെ അവസാന കാലയളവിൽ അദ്ദേഹം ശുഭാന്ത - ദുരന്ത മിശ്രിതമായ കാൽപ്പനികങ്ങൾ (Romances)എന്ന് വിളിക്കുന്ന ലാജി കോമഡികൾ എഴുതി സിംബെലൈൻ, 3 വിൻറേഴ്സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയിൽ പ്രധാനമാണ്.[29]

നാടകങ്ങൾ

തിരുത്തുക

ഷേക്സ്പിയറിന്റെ നാടകങ്ങൾ പാശ്ചാത്യസാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും എക്കാലത്തേയും മികച്ച കൃതികളിൽ ചിലതായിയാണ് കണക്കാക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ കൃതികൾ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിരിക്കുന്നു.


ഷേക്സ്പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ആദ്യതെത് റിച്ചാർഡ് മൂന്നാമൻ എന്ന രചനയും ഹെന്റി നാലാമൻ എന്ന കൃതിയുടെ മൂന്ന് ഭാഗങ്ങളും ആണ്. ഷേക്സ്പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ് എറഴ്സ്, ദി റ്റേയ്മിങ് ഓഫ് ദി ഷ്രൂ, റ്റൈറ്റസ് അൻഡ്രിയോനിക്കസ്, ജെന്റിൽമെൻ ഓഫ് വെറോണ എന്നീ കൃതികൾ ഷേക്സ്പിയറിന്റെ ആദ്യ കൃതികളാണ് എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

ഹാസ്യനാടകങ്ങൾ

തിരുത്തുക
  1. ഓൾ ഈസ് വെൽ ദാറ്റ് എൻഡ്സ് വെൽ
  2. ആസ് യു ലൈക് ഇറ്റ്
  3. ദ കോമഡി ഓഫ് ഇറേഴ്സ്
  4. ലവ്സ് ലേബേഴ്സ് ലോസ്റ്റ്
  5. മെഷർ ഫോർ മെഷർ
  6. ദ മെറി വൈവ്സ് ഓഫ് അവിൻഡ്സർ
  7. ദ മെർച്ചൻറ് ഓഫ് വെനീസ്
  8. എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീം
  9. മച്ച് അഡോ എബൗട്ട് നത്തിങ്ങ്
  10. പെരിക്സ് പ്രിൻസ് ഓഫ് ടൈർ
  11. ടേമിങ്ങ് ഓഫ് ദ ഷ്രൂ
  12. ട്രോയിലസ് ആൻറ് ക്രസിഡ
  13. ട്വൽത്ത് നൈറ്റ്
  14. ടു ജെൻറിൽമാൻ ഓഫ് വെറോണ

ചരിത്രനാടകങ്ങൾ

തിരുത്തുക
  1. ഹെൻറി IV,പാർട്ട് 1
  2. ഹെൻറി IV,പാർട്ട് 2
  3. ഹെൻറി V
  4. ഹെൻറി VI,പാർട്ട് 1
  5. ഹെൻറി VI,പാർട്ട് 2
  6. ഹെൻറി VI,പാർട്ട് 3
  7. ഹെൻറി VIII
  8. കിങ്ങ് ജോൺ
  9. റിച്ചാർഡ് II
  10. റിച്ചാർഡ് III

ദുരന്തനാടകങ്ങൾ

തിരുത്തുക
  1. ആൻറണി ആൻറ് ക്ലിയോപാട്ര
  2. കൊറിയോലനസ്
  3. ഹാംലറ്റ്
  4. ജൂലിയസ് സീസർ
  5. കിങ്ങ് ലയർ
  6. മാക്ബെത്ത്
  7. ഒഥല്ലോ
  8. റോമിയോ ആന്റ് ജൂലിയറ്റ്
  9. ടിമൺ ഓഫ് ഏഥൻസ്
  10. ടൈറ്റസ് അൻഡോണിക്കസ്

ജീവിച്ചിരുന്നകാലത്ത് ഏറെയൊന്നും അറിയപ്പെടാതിരുന്ന ഷേക്സ്പിയറുടെ പ്രശസ്തി അതിന്റെ പാരമ്യത്തിലെത്തിയത് 19ആം നൂറ്റാണ്ടിലാണ്. ആരാധനപൂർവ്വം വാഴ്ത്തപ്പെടുന്ന അവസ്ഥയെ വിശേഷിപ്പിക്കാൻ Bardolatory അഥവാ ബാർഡാരാധന എന്ന പദം ഭാഷയ്ക്ക് സംഭാവന ചെയ്തത് ബർണാർഡ് ഷാ തന്നെയാണ്.പ്രശസ്തി കത്തി നിന്നിരുന്ന ആ കാലഘട്ടത്തിൽ തന്നെ വിവാദവും പൊട്ടി പുറപ്പെട്ടു. ഷേക്സ്പിയർ കൃതികളുടെ കർത്താവ് സ്ട്രാറ്റ്ഫോഡ് കാരനായ വില്യം അല്ലെന്നും ഉന്നതന്മാരായ മറ്റാരോ ആണെന്നും ആരോപിക്കപ്പെട്ടു. അനേകം ആളുകളുടെ പേരുകൾ അപരന്മാരായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നും. വിവാദം ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുകയാണ്.

  1. Greenblatt, Stephen (2005). Will in the World: How Shakespeare Became Shakespeare. London: Pimlico, 11. ISBN 0-7126-0098-1.
    Bevington, David (2002) Shakespeare, 1–3. Oxford: Blackwell. ISBN 0-631-22719-9.
    Wells, Stanley (1997). Shakespeare: A Life in Drama. New York: W. W. Norton, 399. ISBN 0-393-31562-2.
  2. Craig, Leon Harold (2003). Of Philosophers and Kings: Political Philosophy in Shakespeare's "Macbeth" and "King Lear". Toronto: University of Toronto Press. pp. 3. ISBN 0802086055. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Schoenbaum (1987), William Shakespeare: A Compact Documentary Life, Revised edition, Oxford: Oxford University Press, 14–22. ISBN 0-19-505161-0.
  4. Schoenbaum, Compact, 24, 296.
    • Honan, 15–16.
  5. Schoenbaum, Compact, 23–24.
  6. Schoenbaum, Compact, 62–63.
    Ackroyd, Peter (2006). Shakespeare: The Biography. London: Vintage, 53. ISBN 0749386558.
    Wells, Stanley, et al (2005). The Oxford Shakespeare: The Complete Works, 2nd Edition. Oxford: Oxford University Press, xv–xvi. ISBN 0-19-926717-0.
  7. Baldwin, 164–66.
    • Cressy, 80–82.
    • Ackroyd, 545.
    • Wells, Oxford Shakespeare, xvi.
  8. Schoenbaum, Compact, 77–78.
  9. Schoenbaum, Compact, 93
  10. Schoenbaum, Compact, 94.
  11. Schoenbaum, Compact, 224.
  12. Schoenbaum, Compact, 95.
  13. Schoenbaum, Compact, 97–108.
    Rowe, Nicholas (1709). Some Account of the Life &c. of Mr. William Shakespear. Reproduced by Terry A. Gray (1997) at: Mr. William Shakespeare and the Internet. Retrieved 30 July 2007.
  14. Schoenbaum, Compact, 144–45.
  15. Schoenbaum, Compact, 110–11.
  16. Honigmann, E. A. J. (1999). Shakespeare: The Lost Years. Revised Edition. Manchester: Manchester University Press, 1. ISBN 0-7190-5425-7.
    • Wells, Oxford Shakespeare, xvii.
  17. Schoenbaum, Compact, 95–117.
    • Wood, 97–109.
  18. Schoenbaum, Compact, 279.
  19. Honan, 375–78.
  20. Schoenbaum, Compact, 276.
  21. 21.0 21.1 Ackroyd, 476.
  22. Honan, 326.
    • Ackroyd, 462–464.
  23. Honan, 387.
  24. Schoenbaum, Compact, 287.
  25. Schoenbaum, Compact, 292, 294.
  26. വിശ്വോത്തരമായ കാവ്യശില്പങ്ങൾ തീർത്ത കവിയുടെ ശവകുടീരത്തിലെ ഈ മൂന്നാംകിട നാൽവരി(wretched doggerel), ഷേക്സ്പിയറുടെ അന്ത്യവിശ്രമസ്ഥാനം, മറ്റേതെങ്കിലും മാന്യന്റെ സംസ്കാരസ്ഥാനമായി പിൽക്കാലത്ത് മാറുന്നത് തടയുക എന്ന സദുദ്ദേശത്തോടെ എഴുതപ്പെട്ടതാണ് - william J. Long - English Literature - Its History and its significance for the Life of the English-speaking World
  27. Schoenbaum, Compact, 306–07.
    • Wells, Oxford Shakespeare, xviii.
  28. Schoenbaum, Compact, 308–10.
  29. തേജസ് പാഠശാല,28 ഏപ്രിൽ 2008
"https://ml.wikipedia.org/w/index.php?title=വില്യം_ഷെയ്ക്സ്പിയർ&oldid=3999355" എന്ന താളിൽനിന്ന് ശേഖരിച്ചത്