ഓം പുരി

ഇന്ത്യൻ ചലച്ചിത്രനടന്‍
(Om Puri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രനടനായിരുന്നു ഓം പുരി (ജനനം: ഒക്ടോബർ 18, 1950 മരണം: ജനുവരി 6, 2017) കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓം പുരി. ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016 ജനുവരി 6 നു വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[1][2][3]

ഓം പുരി

ഓം പുരി
ജനനം
ഓം പ്രകേഷ് പുരി

(1950-10-18)18 ഒക്ടോബർ 1950
അംബാല, പഞ്ചാബ്, India
മരണം6 ജനുവരി 2017(2017-01-06) (പ്രായം 66)
മരണ കാരണംഹൃദയാഘാതം
വിദ്യാഭ്യാസംNational School of Drama
Film and Television Institute of India
തൊഴിൽActor
സജീവ കാലം1972–2017
ജീവിതപങ്കാളി(കൾ)സീമ കപൂർ(1991)
നന്ദിത പുരി (1993–2013)
കുട്ടികൾIshaan Puri
പുരസ്കാരങ്ങൾപദ്മശ്രീ, National Film Awards
ഓം പുരി
ഓം പുരി
ജനനം (1950-10-18) ഒക്ടോബർ 18, 1950  (73 വയസ്സ്)
അമ്പാല, ഇന്ത്യ
മരണം06,ജനുവരി,2017

ജീവിതരേഖ

തിരുത്തുക

ആദ്യകാലജീവിതം

തിരുത്തുക

ഹരിയാനയിലുള്ള അംബാലയിൽ ജനിച്ച ഓം പുരി പഞ്ചാബിലും കുറച്ച് നാൾ ജീവിച്ചിട്ടുണ്ട്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ എന്ന സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഓം പുരി ഡെൽഹിയിലുള്ള നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്. ഇവിടെ ഓം പുരി പ്രശസ്ത ചലച്ചിത്രനടൻ നസീറുദ്ദീൻ ഷായുടെ സഹപാഠികൂടിയായിരുന്നു.[4]

സിനിമാജീവിതം

തിരുത്തുക

1976-ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ കൂടെയും ഓം പുരി അഭിനയിച്ചിട്ടുണ്ട്. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.[5]

1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. തുടർന്ന് ഇദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

അവാർഡുകൾ

തിരുത്തുക
  • 1981 - മകച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് (ആക്രോശ്)
  • 1982 - മികച്ച നടനുള്ള നാഷ്ണൽ അവാർഡ് (ആരോഹൺ)
  • 1984 - മികച്ച നടനുള്ള നാഷ്ണൽ അവാർഡ് (അർദ് സത്യ)

ചിത്രങ്ങൾ

തിരുത്തുക
  1. http://www.dnaindia.com/entertainment/report-om-puri-no-more-this-will-be-the-veteran-actor-s-last-bollywood-film-2289796
  2. http://timesofindia.indiatimes.com/entertainment/hindi/bollywood/news/veteran-actor-om-puri-passes-away-bollywood-mourns-his-demise/articleshow/56367905.cms
  3. https://www.theguardian.com/world/2017/jan/06/om-puri-indian-actor-dies-aged-66
  4. Puri, Nandita (2005-01-18). "Brothers-in-arms". Mid-Day Multimedia Ltd. Archived from the original on 2005-02-28. Retrieved 2005-05-27.
  5. http://www.thehindu.com/entertainment/movies/Om-Puri-was-the-face-of-the-common-man-on-screen/article16998399.ece


"https://ml.wikipedia.org/w/index.php?title=ഓം_പുരി&oldid=3627128" എന്ന താളിൽനിന്ന് ശേഖരിച്ചത്