പർപ്പടകപ്പുല്ല്
ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്. (ശാസ്ത്രീയ നാമം: Oldenlandia diffusa). സംസ്കൃതത്തിൽ പർപ്പട:, ജ്വരഘ്ന:, പിത്താരി എന്നും ഇംഗ്ലീഷിൽ wild chayroot, Diamond Flower എന്നും അറിയപ്പെടുന്നു. ഓണത്തിന് കുമ്മാട്ടി കെട്ടുന്നത് ഈ പുല്ലുകൊണ്ടാണ്. വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്. കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്[2]. നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ വർഷത്തിൽ 40 സെന്റിമീറ്ററോളം വളരുന്നു.
പർപ്പടകപ്പുല്ല് | |
---|---|
പർപ്പടകപ്പുല്ല് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | (Willd.) Roxb.
|
Synonyms[1] | |
Hedyotis brachypoda R.Br. ex Wall. |
വിവിധയിനങ്ങൾ
തിരുത്തുകMollugo cerviana, Mollugo pentaphylla, fumeria viallantii എന്നി ചെടികളേയും ചില സ്ഥലങ്ങളിൽ പർപ്പടപ്പുല്ലായി കണക്കാക്കുന്നു.
രൂപവിവരണം
തിരുത്തുക10-15 സെ.മീ വരെ ഉയരത്തിൽ വളരുന്ന ചെറിയ ചെടിയാണ്. ഇലകൾ വളരെ വീതി കുറഞ്ഞവയും നീളം 1 മുതൽ 3.5 സെ,മീ മാത്രം ഉള്ളവയുമാണ്. കൊച്ചുപൂക്കൾ വെള്ളനിറമോ മങ്ങിയ പിങ്കുനിറത്തോടു കൂടിയതോ ആണ്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം
- ഗുണം : ലഘു
- വീര്യം : ശീതം
- വിപാകം : കടു
ആയുർവേദം
തിരുത്തുകപർപ്പടകപ്പുല്ല് സമൂലം ഔഷധയോഗ്യമാണ്.
ഔഷധ ഗുണം
തിരുത്തുകപനി ശമനത്തിനായി പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിക്കുന്നു. ചുട്ടുനീറ്റം ശമിപ്പിക്കുന്നു. മൂത്രവർധകമാണ്.
ഔഷധോപയോഗം
തിരുത്തുകപർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.
ചിത്രശാല
തിരുത്തുക-
പർപ്പടകപ്പുല്ല് പൂവും കായ്കളും
-
പർപ്പടകപ്പുല്ല്
അവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
- http://ayurvedicmedicinalplants.com/plants/1230.html Archived 2011-09-28 at the Wayback Machine.
- ↑ IUCN Red List of Threatened Species
- ↑ "കേരള ഇന്നവേഷൻ ഫൗണ്ടേഷൻ". Archived from the original on 2016-03-05. Retrieved 2011-09-02.