പുലിമുട്ട് ചെടി
(Mollugo pentaphylla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊലുജിനേസീ(Molluginaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി സസ്യമാണ് പുലിമുട്ട് ചെടി, പർപ്പടകപ്പുല്ല്, എന്നൊക്കെ അറിയപ്പെടുന്ന Mollugo pentaphylla.[1] (Oldenlandia diffusa എന്ന സസ്യമാണ് പർപ്പടകപ്പുല്ല് എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്നത്) ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും വരണ്ടകാടുകളിലും കാണപ്പെടുന്നു. കുത്തനെ വളരുന്ന മിനുസമുള്ള നേരിയ തണ്ടോട് കൂടിയ ഈ ചെടിയുടെ ഇലകൾ രൂപവൈവിദ്ധ്യം കാണിക്കുന്നു. നീണ്ട് വീതികുറഞ്ഞ ഇലകൾ ചുഴിരൂപത്തിൽ തണ്ടിനു ചുറ്റും വിന്യസിച്ചിരിക്കുന്നു. തണ്ടിന്റെ അറ്റത്തോ പത്രകക്ഷത്തിലോ ഉള്ള സൈമുകളിലാണ് വെളുത്ത നിറമുള്ള പൂക്കൾ വിരിയുന്നത്. വർഷം മുഴുവൻ പൂക്കൾ വിരിയുന്നു. ഉരുണ്ട ക്യാപ്സ്യൂൾ രൂപത്തിലുള്ള കായകളിൽ വൃക്കാകൃതിയിൽ ചുവപ്പു കലർന്ന ബ്രൌൺ നിറത്തിലുള്ള അനേകം വിത്തുകൾ ഉണ്ട്.[2]
പുലിമുട്ട് ചെടി | |
---|---|
Mollugo pentaphylla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M.pentaphylla
|
Binomial name | |
Mollugo pentaphylla |
ചിത്രശാല
തിരുത്തുക-
പൂവ്