നിഖിൽ കുമാർ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Nikhil Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ കേരളത്തിന്റെ 21-ാം ഗവർണർ ആയിരുന്നു നിഖിൽ കുമാർ (ജനനം :15 ജൂലൈ 1941). 2009 ഒക്ടോബർ മുതൽ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ടിക്കവെയാണ് കേരള ഗവർണറായി നിയമിക്കപ്പെടുന്നത്. 2013 മാർച് 23 നാണ് കേരളത്തിൽ ചുമതലയേറ്റത്[1]. പതിനാലാം ലോക്സഭയിൽ (2004-2009) ബിഹാറിലെ ഔറംഗാബാദിൽ നിന്നുള്ള എം.പി.യുമായിരുന്നു നിഖിൽ കുമാർ.[2]

നിഖിൽ കുമാർ
निखिल कुमार
കേരളത്തിന്റെ 21-ാം ഗവർണർ
ഓഫീസിൽ
23 മാർച്ച് 2013 – 2014 മാർച്ച് 11
മുഖ്യമന്ത്രിഉമ്മൻ ചാണ്ടി
മുൻഗാമിഎച്ച്.ആർ. ഭരദ്വാജ്
പിൻഗാമിഷീല ദീക്ഷിത്
Governor Of Nagaland
ഓഫീസിൽ
15 October 2009 – 21 March 2013
Chief MinisterNeiphiu Rio
മുൻഗാമിGurbachan Jagat
പിൻഗാമിAshwani Kumar
Ex Member of the Lok Sabha for Aurangabad (Bihar) (Lok Sabha constituency)
ഓഫീസിൽ
2004–2009
മുൻഗാമിShyama Singh
പിൻഗാമിSushil Kumar Singh
മണ്ഡലംAurangabad
Ex Director General NSG
ഓഫീസിൽ
30 June 1999 – 31 July 2001
മുൻഗാമിTR Kakkar
പിൻഗാമിSh Gurbachan Jagat
Ex Director General ITBP
ഓഫീസിൽ
3 April 1997 – 3 December 1997
മുൻഗാമിB B Nandy
പിൻഗാമിPt. Gautam Kaul
Ex Commissioner of Police, New Delhi
ഓഫീസിൽ
Jan 1995 – April 1997
മുൻഗാമിM.B.Kaushal
പിൻഗാമിT.R. Kakkar
Ex Director BSF Academy
ഓഫീസിൽ
July 1990 – Dec 1990
മുൻഗാമിD.K. Arya
പിൻഗാമിP.Pillai
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-07-15) 15 ജൂലൈ 1941  (82 വയസ്സ്)
Vaishali, Bihar, British India
രാഷ്ട്രീയ കക്ഷിINC
പങ്കാളിShyama Singh
വസതിPatna
ജോലിCivil Servant
Administrator
Statesman
Parliamentarian
Governor
As of 26 September, 2006
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

ബീഹാർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായൺ സിൻഹയുടെയും ബിഹാറിലെ വൈശാലി മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്ന കിഷോരി സിൻഹയുടെയും മകനാണ്. ബീഹാറിലെ ആദ്യ ഉപ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പു മന്ത്രിയുമായിരുന്നു മുത്തച്ഛൻ 'ബീഹാർ വിഭൂതി' എന്നറിയപ്പെട്ടിരുന്ന അനുഗ്രഹ് നാരായൺ സിൻഹ.[3] അലഹബാദ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

1963 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിഖിൽ കുമാർ മുൻ ഡൽഹി പോലീസ് കമ്മീഷണറായിരുന്നു. ഐ.ടി.ബി.പി യുടെയും എൻ.എസ്.ജി.യുടെയും ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ശ്യാമാസിങ്ങ് ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്.[4] കാർഷികമേഖലയിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതി രൂപീകരിച്ച ഗവർണർമാരുടെ സമിതിയിൽ അംഗമായിരുന്നു.[5]

പുരസ്കാരങ്ങൾ തിരുത്തുക

  • നീലചക്ര പുരസ്കാരം
  • രാഷ്ട്രപതിയുടെ പൊലീസ് മെഡൽ(1978ലും 1985ലും)

അവലംബം തിരുത്തുക

  1. "കേരള ഗവർണറായി നിഖിൽകുമാർ ചുമതലയേറ്റു". മാതൃഭൂമി ഓൺലൈൻ. Retrieved 2013-03-23.[പ്രവർത്തിക്കാത്ത കണ്ണി]
  2. "നിഖിൽ കുമാർ കേരള ഗവർണറായേക്കും". മാതൃഭൂമി. 9 മാർച്ച് 2013. Archived from the original on 2013-03-11. Retrieved 9 മാർച്ച് 2013.
  3. Indian Post. "First Bihar Deputy CM cum Finance Minister;Dr. A N Sinha". official Website. Retrieved 2008-05-20.
  4. A.J. Philip. "A gentleman among politicians". The Tribune. Retrieved 2006-09-05.
  5. "നിഖിൽകുമാർ കേരള ഗവർണറാകും". ദേശാഭിമാനി. 9 മാർച്ച് 2013. Retrieved 9 മാർച്ച് 2013.


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നിഖിൽ_കുമാർ&oldid=3812990" എന്ന താളിൽനിന്ന് ശേഖരിച്ചത്