നെല്ലുവായ

(Nelluwaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് നെല്ലുവായ. തൃശ്ശൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി ടൗണുകളുടെ ഇടയിൽ കേച്ചേരിപ്പുഴയുടെ വടക്കേക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലുള്ള ഈ ഗ്രാമം ഇവിടെയുള്ള ധന്വന്തരിക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമാണ്. [1]

Nelluvai
village
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ5,495
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം)
പിൻ
680584
വാഹന റെജിസ്ട്രേഷൻKL-8, KL - 48
അടുത്തുള്ള നഗരംവടക്കാഞ്ചേരി (8 കിലോമീറ്റർ)
കുന്നംകുളം (15 കിലോമീറ്റർ)
തൃശ്ശൂർ (21 കിലോമീറ്റർ)

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം നെല്ലുവായയിലെ ആകെയുള്ള ജനസംഖ്യ 5495 ആണ്. അതിൽ 2601 പുരുഷന്മാരും 2894 സ്ത്രീകളും ആണ്. [1]

തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് നെല്ലുവായ സ്ഥിതി ചെയ്യുനത്. വടക്കാഞ്ചേരിയിൽ നിന്നും 12 കിലോമീറ്ററും തലസ്ഥാനനഗരിയിൽ നിന്നും 303 കിലോമീറ്ററുമുണ്ട്. നെല്ലുവായ കിഴക്ക് മങ്കാടി ഗ്രാമം, പടിഞ്ഞാറ് എരുമപ്പെട്ടി, വടക്ക് കുട്ടഞ്ചേരി എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പ്രധാന ക്ഷേത്രമായ ധന്വന്തരീക്ഷേത്രത്തെക്കൂടാതെ മുല്ലയ്ക്കൽ ഭഗവതിക്ഷേത്രം, സെന്റ് ജോർജ് പള്ളി എന്നിവയും ഗ്രാമത്തിലുണ്ട്.

വിദ്യാലയങ്ങൾ

തിരുത്തുക
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, നെല്ലുവായ
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നെല്ലുവായ&oldid=3992215" എന്ന താളിൽനിന്ന് ശേഖരിച്ചത്