നെടുവ

മലപ്പുറം ജില്ലയിലെ ഗ്രാമം
(Neduva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് നെടുവ. [1]

Neduva

നെടുവ
village
Country India
StateKerala
DistrictMalappuram
ജനസംഖ്യ
 (2001)
 • ആകെ30,500
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676303,,676319
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം നെടുവയിലെ ആകെയുള്ള ജനസംഖ്യ 30500 ആണ്. അതിൽ 14569 പുരുഷന്മാരും 15931 സ്ത്രീകളും ഉണ്ട്. [1]

സംസ്കാരം

തിരുത്തുക

നെടുവ ഗ്രാമം മുഖ്യമായും ഇസ്ലാം മതസ്ഥർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഹിന്ദു മതസ്ഥർ വളരെ കുറവാണ്. അതിനാൽ അവിടെയുള്ളവർ പരമ്പരാഗതമായി ഇസ്ലാം മതവുമായി ബന്ധപ്പെട്ട സംസ്കാരമാണ് പിന്തുടരുന്നത്. ഈ പ്രദേശത്ത് സാധാരണയായി കാണാൻ പറ്റുന്ന നാടൻ കലകളാണ് ദഫ് മുട്ട്, കോൽക്കളി, അറബനമുട്ട് എന്നിവ. പള്ളികളോട് ചേർന്ന് വളരെയധികം ഗ്രന്ഥശാലകൾ ഉണ്ട്. അവിടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ലഭ്യമാണ്. മിക്ക പുസ്തകങ്ങളും എഴുതിയിരിക്കുന്നത് അറബി- മലയാളം ഭാഷയിലാണ്. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടുന്ന ജനങ്ങൾ പ്രാർത്ഥനയ്ക്ക് ശേഷം സാമൂഹിക- സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. വ്യാവസായിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഈ ചർച്ചയിൽ ഉൾപ്പെടുന്നു. ഹിന്ദു മതസ്ഥർ അധികം ഇല്ലെങ്കിലും ഇവിടെ ക്ഷേത്രങ്ങളിലൊക്കെ ചടങ്ങുകൾ വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്, അതും മറ്റുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തുന്നത് പോലെ തന്നെ.

പരപ്പനങ്ങാടി ടൗൺ വഴി മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് നെടുവ. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ പരപ്പനങ്ങാടി. വിമാനത്താവള സൗകര്യം കോഴിക്കോടാണ്.

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നെടുവ&oldid=3405981" എന്ന താളിൽനിന്ന് ശേഖരിച്ചത്