നാഷണൽ സ്റ്റേഡിയം (കറാച്ചി)

(National Stadium, Karachi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ കറാച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് നാഷണൽ സ്റ്റേഡിയം. പാകിസ്താനിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. 60000ലേറെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഈ സ്റ്റേഡിയത്തിൽ വളരെ മികച്ച റെക്കോഡാണ് ഉള്ളത്. ഇവിടെ കളിച്ച 40 ടെസ്റ്റ് മത്സരങ്ങളിൽ 21 എണ്ണത്തിലും അവർ വിജയിച്ചു വെറും 2 ടെസ്റ്റുകളിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചതും ഈ സ്റ്റേഡിയത്തിലാണ്.

നാഷണൽ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകറാച്ചി, സിന്ധ്
നിർദ്ദേശാങ്കങ്ങൾ24°53′46″N 67°4′53″E / 24.89611°N 67.08139°E / 24.89611; 67.08139
സ്ഥാപിതം21 ഏപ്രിൽ 1955
ഇരിപ്പിടങ്ങളുടെ എണ്ണം64,228
ഉടമപാകിസ്താൻ ക്രിക്കറ്റ് ബോർഡ്
പ്രവർത്തിപ്പിക്കുന്നത്കറാച്ചി സിറ്റി ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർകറാച്ചി, പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ്, പാകിസ്താൻ
End names
പവലിയൻ എൻഡ്
യൂണിവേഴ്സിറ്റി എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്26 ഫെബ്രുവരി - 1 മാർച്ച് 1955: പാകിസ്താൻ v ഇന്ത്യ
അവസാന ടെസ്റ്റ്21 ഫെബ്രുവരി - 25 ഫെബ്രുവരി 2009: പാകിസ്താൻ v ശ്രീലങ്ക
ആദ്യ ഏകദിനം21 നവ്ംബർ 1980: പാകിസ്താൻ v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം21 ജനുവരി 2009: പാകിസ്താൻ v ശ്രീലങ്ക

റെക്കോഡുകൾ

തിരുത്തുക