എൻ. ചന്ദ്രബാബു നായിഡു
2024 ജൂൺ 12 മുതൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി[1][2][3]തുടരുന്ന തെലുഗുദേശം പാർട്ടിയുടെ മുതിർന്ന നേതാവാണ് എൻ.ചന്ദ്രബാബു നായിഡു(20 ഏപ്രിൽ 1950) 1995-1999, 1999-2004, 2014-2019 എന്നീ വർഷങ്ങളിൽ ഇദ്ദേഹം ആന്ധ്രപ്രദേശിൻ്റെ മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ കാലം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ടി.ഡി.പി നേതാവ് കൂടിയാണ് ചന്ദ്രബാബു നായിഡു.[4]
നര ചന്ദ്രബാബു നായിഡു | |
---|---|
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 12 ജൂൺ 2024-തുടരുന്നു | |
മുൻഗാമി | വൈ.എസ്. ജഗൻമോഹൻ റെഡ്ഡി |
മണ്ഡലം | കുപ്പം |
നിയമസഭാംഗം | |
ഓഫീസിൽ 2024, 2019, 2014, 2009, 2004, 1999, 1994, 1989, 1978 | |
മണ്ഡലം |
|
നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 2019-2024, 2009-2014, 2004-2009 | |
മുൻഗാമി | വൈ.എസ്.ജഗൻമോഹൻ റെഡ്ഡി |
പിൻഗാമി | വൈ.എസ്.ജഗൻമോഹൻ റെഡ്ഡി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നരവരിപ്പള്ളി, ചിറ്റൂർ ജില്ല, ആന്ധ്രപ്രദേശ് | ഏപ്രിൽ 20, 1950
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | നര ഭുവനേശ്വരി |
കുട്ടികൾ | നര ലോകേഷ് |
വസതിs | ജൂബിലി ഹിൽസ്, ഹൈദരാബാദ് |
വെബ്വിലാസം | http://www.telugudesam.org |
As of 12 ജൂൺ, 2024 ഉറവിടം: oneindia |
ജീവിത രേഖ
തിരുത്തുക1950 ഏപ്രിൽ 20-ന് ആന്ധ്രാപ്രദേശിലെ ചിറ്റൂൽ ജില്ലയിലുള്ള നരവരിപ്പള്ളി ഗ്രാമത്തിലാണ് നായിഡു ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ എൻ.കെ.നായിഡു ഒരു കൃഷിക്കാരനും അമ്മ ഒരു കുടുംബിനിയുമാണ്. ചന്ദ്രഗിരിയിലെ തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം തിരുപ്പതിയിലുള്ള ശ്രീ വെങ്കടേശ്വര ആർട്ട് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. അവിടെ നിന്ന് പി.എച്ച്.ഡി എടുക്കാവാൻ ഉള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[5].
രാഷ്ട്രീയ ജീവിതം
തിരുത്തുക1975-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന നായിഡു ചന്ദ്രഗിരി മണ്ഡലത്തിൽ നിന്ന് 1978-ൽ മത്സരിച്ച് ജയിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായി. 1980-1982 കാലയളവിൽ ടി.അഞ്ജയ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി. ആ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു നായിഡു.
1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചന്ദ്രഗിരിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1983-ൽ കോൺഗ്രസ് പാർട്ടി വിട്ട് ടി.ഡി.പി യിൽ ചേർന്നു.
പിന്നീട് 1989-ൽ കുപ്പം മണ്ഡലത്തിൽ നിന്നും ടിഡിപി ടിക്കറ്റിൽ വീണ്ടും നിയമസഭാംഗമായ നായിഡു അതിന് ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും കുപ്പം മണ്ഡലത്തിൽ നിന്നും വിജയിച്ചു.
1994-1995 കാലയളവിൽ തെലുഗു ദേശം പാർട്ടി നേതാവായിരുന്ന എൻ.ടി.രാമറാവു ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ധനകാര്യ, റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു.
1995-ൽ ടിഡിപിയിലുണ്ടായ അധികാര വടംവലിയിൽ മുഖ്യമന്ത്രിയായിരുന്ന എൻ.ടി.രാമറാവു തെലുഗുദേശം പാർട്ടിയിൽ ഒതുക്കപ്പെട്ടതോടെ ചന്ദ്രബാബു നായിഡു 1995 സെപ്റ്റംബർ 1-ന് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ആദ്യമായി സ്ഥാനമേറ്റു. 1999-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തെലുഗുദേശം പാർട്ടി വിജയിച്ചതോടെ 1999 ഒക്ടോബർ 11-ന് രണ്ടാമതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.
2004-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ആന്ധ്ര പ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി നിയമിതനായി. മുതിർന്ന കോൺഗ്രസ് നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഢിയുടെ നിര്യാണവും 2014-ലെ തെലുങ്കാന വിഭജനവും ആന്ധ്ര പ്രദേശിൽ കോൺഗ്രസ് പാർട്ടിയെ സംഘടന-തലത്തിൽ കൂടുതൽ ദുർബലരാക്കിയപ്പോൾ 2014-ൽ തെലുഗുദേശം പാർട്ടി വീണ്ടും ആന്ധ്ര പ്രദേശിൽ അധികാരത്തിൽ വന്നു. ചന്ദ്രബാബു നായിഡു മൂന്നാം പ്രാവശ്യവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
ഭരണ വിരുദ്ധ വികാരത്തിനൊപ്പം വൈഎസ്ആർ കോൺഗ്രസ് തരംഗവും ആഞ്ഞടിച്ച 2019-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിഡിപിയ്ക്ക് 23 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ.
2018-ൽ ബിജെപി സഖ്യം വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയ്ക്ക് ഒപ്പം ചേർന്ന് മത്സരിച്ചതാണ് തെലുഗുദേശം പാർട്ടി വൻ തിരിച്ചടി നേരിടാൻ കാരണം. 175 അംഗ നിയമസഭയിൽ ടിഡിപി മുഖ്യ-പ്രതിപക്ഷമായപ്പോൾ ചന്ദ്രബാബു നായിഡു നിയമസഭയിലെ പ്രതിപക്ഷ നേതാവായി.
2020-ൽ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ വീണ്ടും ചേർന്ന ടിഡിപി 2024-ലെ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പിലും വൻ വിജയം നേടി. 175 അംഗ നിയമസഭയിൽ 135 സീറ്റിൽ വിജയിച്ച ടി.ഡി.പി 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 25-ൽ 16 സീറ്റ് നേടി.
2024-ലെ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ പ്രധാന ഘടക കക്ഷിയാണ് നിലവിൽ തെലുഗ് ദേശം പാർട്ടി. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 240 സീറ്റുകൾ വിജയിച്ച ഭാരതീയ ജനതാ പാർട്ടിയ്ക്ക് 18-ആം ലോക്സഭയിൽ 16 സീറ്റുള്ള തെലുഗു ദേശം പാർട്ടിയും 12 സീറ്റുള്ള ജനതാദൾ യുണൈറ്റഡുമാണ് നിലവിൽ പിന്തുണ നൽകി പോരുന്നത്. സ്വതന്ത്രർ ഉൾപ്പെടെ 543 അംഗ ലോക്സഭയിൽ 303 പേരാണ് എൻ.ഡി.എ സഖ്യത്തിന് ഉള്ളത്.[6]
സ്വകാര്യജീവിതം
തിരുത്തുകതെലുഗുദേശം പാർട്ടിയുടെ സ്ഥാപകനും, ആന്ധ്രാപ്രദേശിന്റെ മുന്മുഖ്യമന്ത്രിയും, തെലുഗ് സിനിമയിലെ ഏറ്റവും ജനപ്രിയനടനുമായ എൻ.ടി.രാമറാവുവിന്റെ മകളായ ഭുവനേശ്വരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ലോകേഷ് എന്നൊരു പുത്രനുണ്ട്.
2003-ലെ വധശ്രമം
തിരുത്തുകനക്സലുകൾ വച്ച ഒരു ലാന്റ് മൈൻ ആക്രമണത്തിനെ നായിഡു ഒരിക്കൽ അതിജീവിച്ചിരുന്നു. 2003 ഒക്ടോബർ 1-ആം തിയതിയാണ് അത്. രണ്ട് വാരിയെല്ലുകളിൽ ചെറിയ പൊട്ടലും ഇടത് തോളെല്ലിൽ ഒടിവും ഈ ആക്രമണം മൂലം അദ്ദേഹത്തിനുണ്ടായി. തിരുമല കുന്നുകളിൽ ഉള്ള വെങ്കടേശ്വരന്റെ അമ്പലത്തിൽ ബ്രഹ്മോത്സവത്തിനു പോകുന്നവഴിയാണ് അദ്ദേഹത്തിന് ഈ അപകടം ഉണ്ടായത്[7].
അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന വിവരസാങ്കേതികവിദ്യയുടെ മന്ത്രി ബി. ഗോപാലകൃഷ്ണ റെഡ്ഡി, തെലുഗുദേശം ലെജിസ്ലേറ്ററ്മാരായ ആർ. രാജശേഖര റെഡ്ഡിയും ചിരഞ്ജീവി കൃഷ്ണമൂർത്തിയും, വണ്ടി ഓടിച്ചിരുന്നു ശ്രീനിവാസ രാജു എന്നിവർക്കും ഈ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കവചിതവാഹനം കാരണമാണ് അദ്ദേഹത്തിന് ജീവഹാനി സംഭവിക്കാതിരുന്നത് എന്ന് കണ്ടെത്തി.
അവലംബങ്ങൾ
തിരുത്തുക- ↑ https://www.manoramaonline.com/news/latest-news/2024/06/12/andhra-pradesh-cm-chandrababu-naidus-oath-taking-ceremony-live-updates.html
- ↑ https://www.manoramaonline.com/news/india/2024/06/05/chandrababu-naidu-come-back-to-andhra-pradesh-politics.html
- ↑ https://www.manoramaonline.com/news/latest-news/2024/03/09/bjp-seals-alliance-with-chandrababu-naidus-tdp-jana-sena-for-andhra-pradesh-in-lok-sabha-polls.html
- ↑ "ChandraBabu Naidu's Biography". 2003–2004. Archived from the original on 2006-01-12. Retrieved 2008-10-03.
{{cite web}}
: Cite has empty unknown parameter:|month=
(help)CS1 maint: date format (link) - ↑ http://profiles.incredible-people.com/chandrababu-naidu/
- ↑ https://www.mathrubhumi.com/news/news-plus/telugu-desam-party-chief-n-chandrababu-naidu-life-story-1.9621107?utm_source=amp&utm_medium=premium
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-11. Retrieved 2009-09-03.