എൻ.ടി. രാമറാവു

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

പ്രധാനമായും തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗുദേശം പാർട്ടി പ്രവർത്തകനുമായിരുന്നു എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി താരകരാമ റാവു (തെലുഗ്: నందమూరి తారక రామా రావు) (28 മേയ് 192318 ജനുവരി 1996).[1][2]. തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

നന്ദമുറി താരകരാമ റാവു
NTRamaRao.jpg
ജനനം(1923-05-28)മേയ് 28, 1923
മരണംജനുവരി 18, 1996(1996-01-18) (പ്രായം 72)
മരണകാരണം
ഹൃദയാഘാതം
മറ്റ് പേരുകൾഎൻ.ടി.ആർ,
അറിയപ്പെടുന്നത്അഭിനേതാവ്, രാഷ്ട്രിയ പ്രവർത്തകൻ
പിൻഗാമിചന്ദ്രബാബു നായിഡു
രാഷ്ട്രീയ പാർട്ടിതെലുഗുദേശം പാർട്ടി
ജീവിത പങ്കാളി(കൾ)ബസവരമ്മ തരക റാവു, ലക്ഷ്മി പാർവതി (1993-1996)
മക്കൾമക്കൾ: ജയകൃഷ്ണ, സായി കൃഷ്ണ, ഹരികൃഷ്ണൻ, മോഹൻ‌കൃഷ്ണ, ബാലകൃഷ്ണ, രാമകൃഷ്ണ, ജയശങ്കർ‌കൃഷ്ണ, ലോകേശ്വരി, ഭുവനേശ്വരി, ഉമമഹേശ്വരി.

ആദ്യ ജീവിതംതിരുത്തുക

എൻ.ടി.ആർ. ജനിച്ചത് കൃഷ്ണ ജില്ലയിലാണ്. അദ്ദേഹം ഗുണ്ടൂരിൽ നിന്നും പഠനം പൂർത്തീകരിച്ചു. അവിടെ തന്നെ കുറച്ചു കാലം ഒരു സബ്.റജിസ്ട്രാർ ആയിട്ട് ജോലി നോക്കിയിരുന്നു.

അഭിനയ ജീവിതംതിരുത്തുക

തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങൾ പറഞ്ഞിരുന്നത്.[3] ആദ്യ കാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.1950 മുതൽ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയിൽ നിറഞ്ഞ് അഭിനയിക്കുകയും ധാരാളം സംഭാവനകൾ നൽകുകയും ചെയ്തു.

രാഷ്ട്രീയംതിരുത്തുക

1982 ലാണ് അദ്ദേഹം തെലുഗുദേശം പാർട്ടി രൂപവത്കരിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ ജനങ്ങളിലുള്ള പ്രഭാവം മൂലം പാർട്ടി അധികാരത്തിലേറി. 1995-ൽ മരുമകൻ ചന്ദ്രബാബു നായിഡുവിന് സ്ഥാനം നൽകി അദ്ദേഹം രാഷ്ട്രീയരംഗം വിട്ടു. 1996 ജനുവരി 18-ന് 73-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

എൻ ടി ആർ ഗാർഡൻതിരുത്തുക

എൻ ടി ആർ ഗാർഡൻ

അവലംബംതിരുത്തുക

  1. "N.T. Rama Rao (1923 - 1995): A messiah of the masses". www.hindu.com. The Hindu.
  2. "Profile and Filmography". www.imdb.com.
  3. "History Of Birth And Growth Of Telugu Cinema, Part 12". CineGoer.com.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.ടി._രാമറാവു&oldid=3343810" എന്ന താളിൽനിന്ന് ശേഖരിച്ചത്