എൻ.എൻ. കൃഷ്ണദാസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(N. N. Krishnadas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃഷ്ണദാസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണദാസ് (വിവക്ഷകൾ)

സി.പി.ഐ.(എം) നേതാവായ എൻ.എൻ കൃഷ്ണദാസ് (ജനനം : 1959 മാർച്ച് 12) നാലുതവണ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ 11 മുതൽ 14 വരെയുള്ള ലോക്‌സഭകളിൽ അദ്ദേഹം പാലക്കാട് നിയോജക മണ്ഡലത്തെ ഇന്ത്യൻ പാർലമെന്റിൽ പ്രതിനിധീകരിച്ചു.[1]

എൻ.എൻ കൃഷ്ണദാസ്
മുൻ ലോക്‌സഭാ അംഗം
സി.പി.ഐ.(എം) അംഗം
മുൻഗാമിവി.എസ്. വിജയരാഘവൻ
പിൻഗാമിഎം.ബി. രാജേഷ്
മണ്ഡലം11 മുതൽ 14 വരെ ലോക്‌സഭകളിൽ പാലക്കാട് മണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-03-12) മാർച്ച് 12, 1959  (65 വയസ്സ്)
പാലക്കാട്,
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളികെ. ഗീത
വസതിപാലക്കാട്

പാലക്കാട് സ്വദേശിയായ കൃഷ്ണദാസ് ചിറ്റൂർ ഗവൺമെന്റ് കോളേജിൽ നിന്നും ധനശാസ്ത്ര ബിരുദം നേടിയിട്ടുണ്ട്. വിദ്യാർത്ഥിയായിരുന്നപ്പോഴേ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1996 -ൽ ഡി.വൈ.എഫ്.ഐ. യുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായിരുന്ന കൃഷ്ണദാസ് 1998-99 കാലത്ത് പാർലമെന്റിലെ സി.പി.ഐ.(എം) പാർലമെന്ററി പാർട്ടി ഉപനേതാവായും സേവനമനുഷ്ഠിച്ചു.[2]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2004 പാലക്കാട് ലോകസഭാമണ്ഡലം എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 പാലക്കാട് ലോകസഭാമണ്ഡലം എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ്. എം.ടി. പത്മ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 പാലക്കാട് ലോകസഭാമണ്ഡലം എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പാലക്കാട് ലോകസഭാമണ്ഡലം എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. http://governance.cplash.com/india/people/shri-nn-krishnadas[പ്രവർത്തിക്കാത്ത കണ്ണി]
  2. http://parliamentofindia.nic.in/ls/lok12/biodata/12kl07.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എൻ.എൻ._കൃഷ്ണദാസ്&oldid=4072024" എന്ന താളിൽനിന്ന് ശേഖരിച്ചത്