എൻ. ചന്ദ്രബാബു നായിഡു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(N. Chandrababu Naidu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നര ചന്ദ്രബാബു നായിഡു (തെലുഗ്: నారా చంద్రబాబు నాయుడు) (ജനനം: 1950 ഏപ്രിൽ) 1995 മുതൽ 2004 വരെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന റെക്കോർഡ് ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ്.[1] ഹെറിറ്റേജ് ഫുഡ്സിന്റെ സ്ഥാപകനും കൂടിയാണ് ഇദ്ദേഹം. 2009 ആഗസ്ത് മുതൽ ആന്ധ്രപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവും, തെലുഗുദേശം പാർട്ടിയുടെ പ്രസിഡന്റുമാണ്.

നര ചന്ദ്രബാബു നായിഡു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
8 June 2014 – 23 May 2019
മുൻഗാമിPresident's rule
പിൻഗാമിY. S. Jaganmohan Reddy
മണ്ഡലംകുപ്പം
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-04-20) ഏപ്രിൽ 20, 1950  (73 വയസ്സ്)
നരവരിപ്പള്ളി, ചിറ്റൂർ ജില്ല, ആന്ധ്രപ്രദേശ്
രാഷ്ട്രീയ കക്ഷിതെലുഗുദേശം പാർട്ടി
പങ്കാളിനര ഭുവനേശ്വരി
കുട്ടികൾനര ലോകേഷ്
വസതിsജൂബിലി ഹിൽസ്, ഹൈദരാബാദ്
വെബ്‌വിലാസംhttp://www.telugudesam.org

ആദ്യകാല ജീവിതവും രാഷ്ട്രീയവും തിരുത്തുക

1950 ഏപ്രിൽ 20-ന് ആന്ധ്രാപ്രദേശിലെ ചിറ്റൂൽ ജില്ലയിലുള്ള നരവരിപ്പള്ളി ഗ്രാമത്തിലാണ് നായിഡു ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ എൻ.കെ.നായിഡു ഒരു കൃഷിക്കാരനും അമ്മ ഒരു കുടുംബിനിയുമാണ്. ചന്ദ്രഗിരിയിലെ തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം തിരുപ്പതിയിലുള്ള ശ്രീ വെങ്കടേശ്വര ആർട്ട് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. അവിടെ നിന്ന് പി.എച്ച്.ഡി എടുക്കാവാൻ ഉള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[2].

ചന്ദ്രഗിരി മണ്ഡലത്തിൽ നിന്ന് 1978-ൽ ഇദ്ദേഹം മത്സരിച്ച് ജയിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായി. ആ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു നായിഡു.

1995 സെപ്റ്റംബർ 1-ന് അദ്ദേഹം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അഞ്ച് വർഷം തന്റെ കാലാവധി പൂർത്തിയാക്കിയശേഷം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തെലുഗുദേശം പാർട്ടി വിജയിക്കുകയും 1999 ഒക്ടോബർ 11-ന് രണ്ടാമതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.

സ്വകാര്യജീവിതം തിരുത്തുക

തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനും, ആന്ധ്രാപ്രദേശിന്റെ മുന്മുഖ്യമന്ത്രിയും, തെലുഗ് സിനിമയിലെ ഏറ്റവും ജനപ്രിയനടനുമായ എൻ.ടി.രാമറാവുവിന്റെ മകളായ ഭുവനേശ്വരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ലോകേഷ് എന്നൊരു പുത്രനുണ്ട്.

2003-ലെ വധശ്രമം തിരുത്തുക

നക്സലുകൾ വച്ച ഒരു ലാന്റ് മൈൻ ആക്രമണത്തിനെ നായിഡു ഒരിക്കൽ അതിജീവിച്ചിരുന്നു. 2003 ഒക്ടോബർ 1-ആം തിയതിയാണ് അത്. രണ്ട് വാരിയെല്ലുകളിൽ ചെറിയ പൊട്ടലും ഇടത് തോളെല്ലിൽ ഒടിവും ഈ ആക്രമണം മൂലം‍ അദ്ദേഹത്തിനുണ്ടായി. തിരുമല കുന്നുകളിൽ ഉള്ള വെങ്കടേശ്വരന്റെ അമ്പലത്തിൽ ബ്രഹ്മോത്സവത്തിനു പോകുന്നവഴിയാണ് അദ്ദേഹത്തിന് ഈ അപകടം ഉണ്ടായത്[3].

അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന വിവരസാങ്കേതികവിദ്യയുടെ മന്ത്രി ബി. ഗോപാലകൃഷ്ണ റെഡ്ഡി, തെലുഗുദേശം ലെജിസ്ലേറ്ററ്മാരായ ആർ. രാജശേഖര റെഡ്ഡിയും ചിരഞ്ജീവി കൃഷ്ണമൂർത്തിയും, വണ്ടി ഓടിച്ചിരുന്നു ശ്രീനിവാസ രാജു എന്നിവർക്കും ഈ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കവചിതവാഹനം കാരണമാണ് അദ്ദേഹത്തിന് ജീവഹാനി സംഭവിക്കാതിരുന്നത് എന്ന് കണ്ടെത്തി.

അവലംബങ്ങൾ തിരുത്തുക

  1. "ChandraBabu Naidu's Biography". 2003–2004. Archived from the original on 2006-01-12. Retrieved 2008-10-03. {{cite web}}: Cite has empty unknown parameter: |month= (help)CS1 maint: date format (link)
  2. http://profiles.incredible-people.com/chandrababu-naidu/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-11. Retrieved 2009-09-03.


"https://ml.wikipedia.org/w/index.php?title=എൻ._ചന്ദ്രബാബു_നായിഡു&oldid=3795843" എന്ന താളിൽനിന്ന് ശേഖരിച്ചത്