മുർഷിദാബാദ്

മുർഷിദ് ഖുലി ഖാൻ
(Murshidabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂർഷിദാബാദ് (ബംഗാളി: মুর্শিদাবাদ) പശ്ചിമബംഗാളിലെ ചരിത്രപ്രധാന്യമുള്ള ഒരു നഗരമാണ്. ഗംഗയുടെ കൈവഴിയായ ഹുഗ്ലിനദിയുടെ (ഭാഗീരഥി-ഹുഗ്ലി എന്നും പേരുണ്ട്) കിഴക്കൻതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് ബംഗാൾ നവാബിന്റെ തലസ്ഥാനനഗരമായിരുന്നു ഇത്.

മുർഷിദാബാദ്
Location of മുർഷിദാബാദ്
മുർഷിദാബാദ്
Location of മുർഷിദാബാദ്
in പശ്ചിമ ബംഗാൾ
രാജ്യം  ഇന്ത്യ
സംസ്ഥാനം പശ്ചിമ ബംഗാൾ
ജില്ല(കൾ) മൂർഷിദാബാദ്
ജനസംഖ്യ ?? (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

10 m (33 ft)
കോഡുകൾ

24°11′N 88°16′E / 24.18°N 88.27°E / 24.18; 88.27

പതിനെട്ടാം നൂറ്റാണ്ടിൽ മൂർഷിദാബാദ് ഒരു സമ്പൽസമൃദ്ധമായ നഗരമായിരുന്നു. ഇത് എഴുപത് വർഷത്തോളം മുഗൾ സാമ്രാജ്യത്തിലെ ബംഗാൾ സുബയുടെ തലസ്ഥാനമായിരുന്നു. ആക്കാലത്ത് മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യ ആയിരുന്നു ബംഗാൾ.

1757 ലെ പ്ലാസി യുദ്ധത്തിൽ അവസാന ബംഗാൾ നവാബ് ആയിരുന്ന സിറാജുദ്ദൗള പരാജയപ്പെട്ടത്തോടെ മൂർഷിദബാദിന്റെ പ്രാധാന്യം കുറഞ്ഞു.

1869 ൽ മൂർഷിദാബാദ് ഒരു നഗരസഭയായി.

ചരിത്രം

തിരുത്തുക

1700 മുതൽ1707 വരെ ബംഗാൾ സൂബയുടെ ദിവാനും പിന്നീട് 1717-1727 കാലയളവിൽ ബംഗാൾ നവാബും ആയിരുന്ന മൂർഷിദ് ക്വിലി ഖാൻ ആണ് മൂർഷിദാബാദ് നഗരം രൂപപ്പെടുത്തി എടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു[1]. അതിനു മുന്പ് ഈ പ്രദേശം മൂഖ്ഷുദാബാദ് എന്നാണ് അറിയപ്പെട്ടിരുന്നത്[2]. ഔറംഗസേബിൻറെ കൊച്ചുമകൻ അസിം ഉസ് ഷാൻ ആയിരുന്നു ഢാക്ക തലസ്ഥാനമായ ബംഗാൾ സൂബയുടെ അന്നത്തെ ഭരണാധികാരിയെങ്കിലും അത് പേരിനു മാത്രമായിരുന്നു. ഔറംഗസേബുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദിവാൻ മൂർഷിദ് ക്വലി ഖാൻറെ കൈകളിലായിരുന്നു യഥാർഥത്തിൽ അധികാരം. ദിവാൻ തനിക്ക് ഭീഷണിയായി ഭവിച്ചേക്കാമെന്ന് കരുതിയ അസിം ഉസ് ഷാൻ, മൂർഷിദ് ക്വിലി ഖാനെ വധിക്കാൻ ശ്രമിച്ചു. വധശ്രമം പരാജയപ്പെട്ടു. [3] തന്ത്രജ്ഞനായ മൂർഷിദ് ക്വിലി ഖാൻ തൻറെ ആസ്ഥാനം മുഖ്ഷുദാബാദിലേക്ക് മാറ്റി, നഗരം വികസിപ്പിച്ചെടുത്ത് മൂർഷിദാബാദ് എന്ന പേരിട്ടു. [4]

മൂർഷിദ് ക്വിലി ഖാൻ (ഭരണം 1704-1725 )

തിരുത്തുക

ബംഗാൾ സൂബയുടെ മധ്യഭാഗത്തായി ഹുഗ്ലി-ഭാഗീരഥി നദിയുടെ തീരത്തായുള്ള മൂർഷിദാബാദിൻറെ കിടപ്പ് ഭരണനിർവഹണത്തിനും നികുതി പിരിവിനും മാത്രമല്ല നദിയുടെ പശ്ചിമതീരത്ത് നിലനിന്നിരുന്ന ഇംഗ്ലിഷ്, ഫ്രഞ്ച് , ഡച്ച് കച്ചവടകേന്ദ്രങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വളരെ സൗകര്യപ്രദമായിരിക്കുമെന്ന് മൂർഷിദ് ക്വിലി ഖാൻ കണക്കുകൂട്ടി.

ഷൂജാഖാൻ (ഭരണം 1725-1739)

തിരുത്തുക

മൂർഷിദ് ക്വിലി ഖാൻറെ ഏകപുത്രി ജിന്നത്തുന്നീസ (അസിമന്നീസ) ബിഗത്തിൻറെ ഭർത്താവായിരുന്നു ഷൂജാഖാൻ.

സർഫ്രാസ് ഖാൻ (ഭരണം1739-1740)

തിരുത്തുക

ഷൂജാഖാൻറേയും ജിന്നത്തുന്നീസ ബേഗത്തിൻറേയും പുത്രനായിരുന്നു സർഫ്രാസ് ഖാൻ. ഭരണം കൈയേറ്റയുടൻ മുഖ്യ ഉപദേഷ്ടാവും ദിവാനുമായിരുന്ന ഹാജി അഹ്മദുമായി പിണങ്ങി. ജഗത് സേഠ്, ഫത്തേ ചന്ദ്, റായി ചന്ദ് എന്നിവരൊക്കെ ഹാജി അഹ്മദിനെ പിന്തുണച്ചു. ഇരു ഭാഗങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തീൽ സർപ്രാസ് ഖാൻ വെടിയേറ്റു വീണു മരിച്ചു. ഹാജ അഹ്മദിൻറെ സഹോദരനായിരുന്ന അലിവർദിഖാൻ ഭരണമേറ്റെടുത്തു.

അലിവർദിഖാൻ (ഭരണം1740-1756)

തിരുത്തുക

സിറാജ് ഉദ്ദൗള (ഭരണം 1756-1757)

തിരുത്തുക

അലിവർദി ഖാൻറെ പുത്രി അമീനാ ഖാനുമിൻറെ മകനായിരുന്നു സിറാജ് ഉദ്ദൗള.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂർഷിദാബാദ് പട്ടണം പട്ട് വ്യവസായത്തിന്റെ കേന്ദ്രമായിത്തീർന്നിരുന്നു. 1789-ൽ മുർഷിദാബാദിന്‌ ലണ്ടനേക്കാൾ പ്രതാപമുണ്ടായിരുന്നെന്ന് റോബർട്ട് ക്ലൈവ് പ്രസ്താവിച്ചിട്ടുണ്ട്[5].

18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പട്ടണത്തിന്റെ പ്രാധാന്യം കുറഞ്ഞു[6]. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത വിലകുറഞ്ഞ തുണിത്തരങ്ങളുടെ വരവോടെ ഇവിടുത്തെ വസ്ത്രവിപണിക്ക് മാന്ദ്യം അനുഭവപ്പെട്ടു. കൂടാതെ വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ പാകത്തിൽ കൊൽക്കത്തയെ തുറമുഖപട്ടണമായി വികസിപ്പിച്ചെടുക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്കു കഴിഞ്ഞു. 1773-ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം കന്പനിയുടെ തലസ്ഥാനനഗരം കൊൽക്കത്തയായി[7].

  1. Walsh, J. H. Tull (1902). A History of Murshidabad district. London: Jarrold & Sons. pp. 5–7.
  2. O'Malley, L.S.S. (1914). Bengal district gazetteers Murshidabad. Calcutta: Bengal Secretariat Book Depot. pp. 19-21.
  3. Chatterjee, Anjali (1967). Bengal in The Reign of Aurangazeb 1658-1707. Calcutta: Progressive Publishers. pp. 35.
  4. Wilson, Charles Robert (1895). The Early Annals of The English in. London: W.Thacker &Co. pp. 327.
  5. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 78. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 82, ISBN 817450724
  7. Arnold-Baker, Charles (2015-07-30). The Companion to British History. Taylor & Francis. p. 504. ISBN 978-1-317-40039-4.
"https://ml.wikipedia.org/w/index.php?title=മുർഷിദാബാദ്&oldid=3941030" എന്ന താളിൽനിന്ന് ശേഖരിച്ചത്