മുണ്ടിഞ്ചിയേസീ
(Muntingiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൽവേൽസ് നിരയിൽപ്പെട്ട ഒരു സപുഷ്‌പി സസ്യകുടുംബമാണ് മുണ്ടിഞ്ചിയേസീ (Muntingiaceae). ഇവയിൽ ആകെയുള്ള മൂന്നുജനുസുകളിൽ ഓരോ സ്പീഷിസുകൾ മാത്രമേ ഉള്ളൂ. Dicraspidia, Muntingia, Neotessmannia എന്നിവയാണ് ആ ജനുസുകൾ.[2] മരങ്ങളായ ഇവ അമേരിക്കയിലെ ഉഷ്ണമേഖലാവാസികളാണ്. ഭക്ഷ്യയോഗ്യമായ പഴങ്ങൾ ഉള്ള സിങ്കപ്പൂർ ചെറി (Muntingia calabura) ഉഷ്ണമേഖലാ രാജ്യങ്ങളിൽ എല്ലാം തന്നെ എത്തിയിട്ടുണ്ട്. ഈ കുടുംബത്തിലെ മറ്റു രണ്ടു സ്പീഷിസുകൾ Dicraspidia donnell-smithii യും Neotessmannia uniflora യും ആണ്. ഇതിൽ രണ്ടാമത്തേതിനെപ്പറ്റി സൂക്ഷിച്ചുവച്ചിട്ടുള്ള മാതൃകകളിൽ നിന്നും മാത്രമേ അറിവു ലഭിച്ചിട്ടുള്ളൂ.
മുണ്ടിഞ്ചിയേസീ | |
---|---|
സിങ്കപ്പൂർ ചെറിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Muntingiaceae |
Genera | |
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Christenhusz, M. J. M., and Byng, J. W. (2016).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Muntingiaceae Archived 2018-12-15 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). Archived 2007-01-03 at the Wayback Machine. The families of flowering plants: descriptions, illustrations, identification, information retrieval. Archived 2007-01-03 at the Wayback Machine.
- Media related to Muntingiaceae at Wikimedia Commons
- Muntingiaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.